»   » ഐറ്റം ഡാന്‍സ് അത്ര മോശമൊന്നുമല്ല: ജ്യോതിര്‍മയി

ഐറ്റം ഡാന്‍സ് അത്ര മോശമൊന്നുമല്ല: ജ്യോതിര്‍മയി

Posted By:
Subscribe to Filmibeat Malayalam

വിവാഹമോചനം തേടി ഭര്‍ത്താവ് വേറെ വിവാഹം കഴിച്ചെങ്കിലും തല്‍ക്കാലം വിവാഹം കഴിക്കേണ്ടെന്ന തീരുമാനത്തിലാണ് ജ്യോതിര്‍മയി. ചെറുപ്പംതൊട്ടേയുള്ള സുഹൃത്തിനെയായിരുന്നു ജ്യോതി വിവാഹം കഴിച്ചിരുന്നത്. തന്റെ സിനിമാ ജീവിതത്തെ നന്നായി പ്രോല്‍സാഹിപ്പിക്കുന്ന ആളാണ് പുള്ളിക്കാരനെന്ന് പല അഭിമുഖങ്ങളില്‍ പറഞ്ഞിരുന്നെങ്കിലും ഒരുഘട്ടമെത്തിയപ്പോള്‍ ആപ്രോല്‍സാഹനം നിലച്ചു. പിന്നീട് രണ്ടുവര്‍ഷം വേര്‍പിരിഞ്ഞു ജീവിച്ചു. തുടര്‍ന്നായിരുന്നു വിവാഹമോചനം.

വിവാഹമോചനം നേടിയ താരങ്ങള്‍ പറയുന്ന മറ്റൊരു ഡയലോഗാണ് വിവാഹമോചനം നേടിയെങ്കിലും ഞങ്ങള്‍ക്കിടയില്‍ ഭയങ്കര സൗഹൃദമാണെന്ന്. എന്നാല്‍ തന്റെ ജീവിതത്തില്‍ അങ്ങനെയല്ല എന്നാണ് ജ്യോതിര്‍മയി പറയുന്നത്. തങ്ങള്‍ക്കിടയില്‍ ഒരു സൗഹൃദവുമില്ല. ഇപ്പോള്‍ ജോലിക്കാണ് പ്രാധാന്യം. പുതിയ ഫഌറ്റ് വാങ്ങി. അമ്മയ്‌ക്കൊപ്പം സന്തോഷത്തോടെ ജീവിക്കുന്നു.

മറ്റൊരു വിവാഹത്തെക്കുറിച്ച് തല്‍ക്കാലം ആലോചിക്കുന്നില്ല. അഭിനയം തന്നെയാണ് ഇപ്പോള്‍ പ്രധാനം. എന്നാല്‍ റോള്‍ കിട്ടാന്‍ വേണ്ടി സംവിധായരെ ഫോണ്‍ചെയ്ത് ശല്യം ചെയ്യാനൊന്നും പോകുന്നില്ല. തനിക്കുള്ള വേഷമാണെങ്കില്‍ തന്നെ തേടിയെത്തുമെന്ന് ഒരു വാരികയ്ക്കു നല്‍കിയ അഭിമുഖത്തില്‍ ജ്യോതിര്‍മയി പറയുന്നു.

ജ്യോതിര്‍മയി ഏറ്റവും വിമര്‍ശനം നേരിട്ടിരുന്നത് സിനിമയില്‍ ഐറ്റം ഡാന്‍സ് ചെയ്തപ്പോഴാണ്. മോഹന്‍ലാലിന്റെ സാഗര്‍ ഏലിയാസ് ജാക്കി എന്ന ചിത്രത്തില്‍ അതീവ ഗ്ലാമറസോടെയാണ് ഡാന്‍സ് ചെയ്തിരുന്നത്. എന്നാല്‍ ഐറ്റം ഡാന്‍സ് മോശമാണെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്നാണ് ജ്യോതിയുടെ അഭിപ്രായം. അഭിനയിക്കുന്നത് നല്ലത്, ഡാന്‍സ് ചെയ്യുന്നത് മോശം എന്ന ചിന്തയൊന്നുമില്ലെന്ന് അവര്‍ ഉറപ്പിച്ചു പറയുന്നു.

English summary
Jyothirmayi got divorced from her husband and is now happily pursuing her career in movies
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam