»   » ഓണക്കാലത്തെ കുറിച്ച് ജ്യോതിര്‍മയി ഓര്‍ക്കുന്നു...

ഓണക്കാലത്തെ കുറിച്ച് ജ്യോതിര്‍മയി ഓര്‍ക്കുന്നു...

Posted By:
Subscribe to Filmibeat Malayalam

പയലറ്റ് എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിലേക്ക് വന്നതെങ്കിലും മീശമാധവനിലൂടെയാണ് ജ്യോതിര്‍മയി എന്ന താരം മലയാളികളുടെ മനസ്സിലേക്ക് ചേക്കേറിയത്. പിന്നീട് തെലുങ്കിലും തമിഴിലുമെല്ലാം തിരക്കേറിയെങ്കിലും മലയാളത്തെ കൈവിട്ടിരുന്നില്ല. സിനിമയിലെത്തി പതിമൂന്നാം വര്‍ഷത്തെ ഓണാഘോഷമാണ് ജ്യോതിര്‍മയിക്കിത്. ഓണമെന്ന് കേള്‍ക്കുമ്പോള്‍ മനസ്സിലോടിയെത്തുന്ന ഓര്‍മകളെ കുറിച്ച് ജ്യോതിര്‍മയി പങ്കുവയ്ക്കുന്നു.

ഓണത്തെ കുറിച്ച് ജ്യോതിര്‍മയി

പ്രകൃതി അനുഗൃഹിച്ചു തരുന്ന ഉത്സവമാണ് ഓണം. ശരിക്കും നമ്മളെക്കാള്‍ ഓണം ആഘോഷിക്കുന്നത് പ്രകയതിയാണ്- ജ്യോതിര്‍മയി പറയുന്നനു

ഓണത്തെ കുറിച്ച് ജ്യോതിര്‍മയി

ഓണമെന്ന് കേള്‍ക്കുമ്പോള്‍ ആദ്യം മനസ്സിലോടിയെത്തുന്നത് 'കേരനിരകളാടും' എന്ന പാട്ടാണ്.

ഓണത്തെ കുറിച്ച് ജ്യോതിര്‍മയി

പൂക്കളുടെയും പൂമ്പാറ്റകളുടെയും വസന്തകാലമാണ് ഓണം. വര്‍ണ നിറത്തിലുള്ള ഓണക്കോടിയണിഞ്ഞ് ഓരോപൂവിലും പൂമ്പാറ്റകള്‍ പാറിനടക്കുമ്പോള്‍ തോന്നും മാവേലി മന്നനെ വരവേല്‍ക്കുന്നത് ഇവരാണെന്ന്.

ഓണത്തെ കുറിച്ച് ജ്യോതിര്‍മയി

ഓണക്കാലത്ത് എല്ലാം മറന്ന് പാറിപ്പറക്കുന്ന ഒരു പൂമ്പാറ്റയാകാന്‍ ജ്യോതിര്‍മയി ആഗ്രഹിക്കാറുണ്ടത്രെ

ഓണത്തെ കുറിച്ച് ജ്യോതിര്‍മയി

ജാതിയുടെയോ മതത്തിന്റെയോ അതിര്‍ വരമ്പുകളില്ലാതെ എല്ലാവരും ഒറ്റക്കെട്ടായി ഓണം ആഘോഷിക്കുന്നു. നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന നന്മയുടെ നല്ല കാലം കുറച്ചുനാളുകളേക്കെങ്കിലും തിരിച്ചു കിട്ടുന്നു.

ഓണത്തെ കുറിച്ച് ജ്യോതിര്‍മയി

ഈ പാട്ട് കേള്‍ക്കുമ്പോള്‍ എപ്പോഴും തോന്നും എന്താണ് പ്രകൃതിക്ക് ഓണവുമായി ഇത്ര അടുപ്പമെന്ന്.

ഓണത്തെ കുറിച്ച് ജ്യോതിര്‍മയി

കേര നിരകളാടും എന്ന ഗാനം ദാസേട്ടന്റെ മാസ്മരിക സ്വരത്തില്‍ കേള്‍ക്കാനും ഒരു സുഖമാണ്.

ഓണത്തെ കുറിച്ച് ജ്യോതിര്‍മയി

ദൈവത്തിന്റെ സ്വന്തം നാട്, പച്ചപ്പു നിറഞ്ഞ കേരളം, പുഴകളും കുന്നുകളുമുള്ള നാട്ടിന്‍പുറത്തെ ഓര്‍മകളാണത്രെ ജ്യോതിര്‍മയുടെ മനസ്സിലേക്കെത്തുന്നത്.

English summary
Actress Jyothirmayi sharing her onam memories.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam