»   » ജ്യോതിര്‍മയി മിനി സ്‌ക്രീനിലേക്ക് മടങ്ങുന്നു

ജ്യോതിര്‍മയി മിനി സ്‌ക്രീനിലേക്ക് മടങ്ങുന്നു

Posted By:
Subscribe to Filmibeat Malayalam
Jyothirmayi
തുടങ്ങിവെച്ച ഇടത്തേക്കു തന്നെ ജ്യോതിര്‍മയി തിരിച്ചെത്തുകയാണ്. മിനി സ്‌ക്രീനില്‍ അവതാരകയായി കരിയര്‍ ആരംഭിച്ച ജ്യോതിര്‍മയി ഒരു ചലച്ചിത്ര താരത്തിന്റെ ഗ്ലാമറുമായാണ് പഴയ തട്ടകത്തിലേക്ക് മടങ്ങുന്നത്. ടെലിവിഷന്‍ ചാനലുകളിലെ പുതിയ ആവേശമായ റിയാലിറ്റി ഷോയ്ക്ക് ചുക്കാന്‍ പിടിയ്ക്കുകയാണ് നടിയുടെ പുതിയ ദൗത്യം.

പതിറ്റാണ്ടിന് ശേഷമാണ് മിനി സ്‌ക്രീനിലേക്ക് തിരിച്ചുവരുന്നതെന്ന് മീശമാധവന്‍ ഫെയിം പറയുന്നു. മലയാളം ചാനലുകളിലെ ഏറ്റവും മികച്ച റിയാലിറ്റി ഷോയായിരിക്കും താനവതരിപ്പിയ്ക്കുന്നതെന്നൊരു ആത്മവിശ്വാസവും നടിയ്ക്കുണ്ട്. കുടുബാംഗങ്ങള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കുമെല്ലാം കൂട്ടായി ഈ പരിപാടിയില്‍ പങ്കെടുക്കാം.

പ്രേക്ഷകര്‍ തന്നെ എങ്ങനെ സ്വീകരിയ്ക്കുമെന്ന ആകാംഷയും ജ്യോതിര്‍മയിക്കുണ്ട്. സിനിമയില്‍ അവതരിപ്പിയ്ക്കുന്ന കഥാപാത്രങ്ങളിലൂടെയാണ് പ്രേക്ഷകര്‍ എന്നെ കാണുന്നത്. എന്നാല്‍ ടെലിവിഷനില്‍ എന്നെ അവര്‍ക്ക് നേരിട്ടു കാണാം-ജ്യോതിര്‍മയി പറയുന്നു.

English summary
Actress Jyothirmayi, who started her career as an anchor on television, is now returning as a celebrity host to entertain one and all. She will host a reality show on television

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam