»   » ഉള്ളിന്റെ ഉള്ളില്‍ മമ്മൂട്ടി നന്മനിറഞ്ഞവനാണ്, ആ നന്മ മകനുമുണ്ട്; കെ മധു പറയുന്നു

ഉള്ളിന്റെ ഉള്ളില്‍ മമ്മൂട്ടി നന്മനിറഞ്ഞവനാണ്, ആ നന്മ മകനുമുണ്ട്; കെ മധു പറയുന്നു

Written By:
Subscribe to Filmibeat Malayalam

ദുല്‍ഖര്‍ സല്‍മാന് മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ചതില്‍ സന്തോഷം അറിയിച്ചു, അഭിനന്ദനങ്ങള്‍ അറിയിച്ചും ഇതിനോടകം പലരും രംഗത്തെത്തി. അതില്‍ അല്പം വ്യത്യസ്തമാണ് സംവിധായകന്‍ കെ മധുവിന്റെ വാക്കുകള്‍. ഫേസ്ബുക്കിലൂടെ അദ്ദേഹം ദുല്‍ഖറിനെ അഭിനന്ദിച്ചുകൊണ്ട് കുറിപ്പുകള്‍ എഴുതുമ്പോള്‍ മനസ്സൊരല്‍പം പിന്നോട്ട് സഞ്ചരിയ്ക്കുന്നു.

ദുല്‍ഖര്‍ സല്‍മാന് പുരസ്‌കാരം ലഭിച്ചതില്‍ ഏറ്റവും അധികം സന്തോഷിക്കുന്നത് മമ്മൂട്ടിയായിരിക്കും എന്ന് കെ മധു എഴുതി. മമ്മൂട്ടിയ്ക്ക് ആദ്യത്തെ സംസ്ഥാന പുരസ്‌കാരം ലഭിച്ച ഓര്‍മകളും, സന്തോഷവും, മകന്‍ ജനിച്ചപ്പോഴുള്ള സന്തോഷവും ഒക്കെ ഓര്‍ത്തെടുത്ത് പറഞ്ഞുകൊണ്ടാണ് കെ മധുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

mammooty-dulquar-salman

ഒരു മനുഷ്യനെ ഒരു നല്ല നടന്‍ ആകാന്‍ കഴിയൂ. പുറമെ പരുക്കന്‍ എന്ന് ചിലരൊക്കെ പറഞ്ഞാലും ഉള്ളിന്റെ ഉള്ളില്‍ മമ്മൂട്ടി നന്മനിറഞ്ഞവനാണെന്നും ആ നന്മ മകനുമുണ്ടെന്നും കെ മധു എഴുതി. മകന്‍ അച്ഛനെ പോലെ വളര്‍ന്ന് മഹാ നടനാകും എന്ന് പറഞ്ഞുകൊണ്ടാണ് മധുവിന്റെ ഫേസ്ബുക്ക് സ്റ്റാറ്റസ് അവസാനിക്കുന്നത്. പോസ്റ്റ് മുഴുവനായി വായ്ക്കൂ...

ഇത് മമ്മൂട്ടിയുടെ മകൻ.ഇന്നലെ 20015- ലെ മികച്ച നടനായി ദുൽക്കർ സൽമാനെ തിരഞ്ഞെടുത്തതിന്റെ പിന്നാലെ ഒരു ചാനൽ ക്യാമറക്ക്‌ മ...

Posted by K Madhu on Tuesday, March 1, 2016
English summary
K Madhu congratulating Dulquar Salman through his facebook page

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam