»   » കാത്തിരിപ്പിന് ഒടുവില്‍ വിവാദ ചിത്രം കാ ബോഡിസ്‌കേപ്‌സിന്റെ ആദ്യ പ്രദര്‍ശനം!

കാത്തിരിപ്പിന് ഒടുവില്‍ വിവാദ ചിത്രം കാ ബോഡിസ്‌കേപ്‌സിന്റെ ആദ്യ പ്രദര്‍ശനം!

Posted By:
Subscribe to Filmibeat Malayalam

ജയന്‍ ചെറിയാന്‍ സംവിധാനം ചെയ്ത വിവാദ ചിത്രം കാ ബോഡിസ്‌കേപിന്റെ ആദ്യ പ്രദര്‍ശനം ഇന്ന്. 11.30ന് ടാഗോര്‍ ഹാളില്‍ പ്രദര്‍ശിപ്പിക്കും. യാം എ ഗേ എന്ന പുസ്തകത്തിനെ ആസ്പദമാക്കി ഒരുക്കിയ ചിത്രം സ്വയംഭോഗം, സ്വവര്‍ഗ്ഗ ലൈംഗികത എന്നീ വിഷയങ്ങളെ ഉള്‍പ്പെടുത്തിയാണ് ഒരുക്കിയിരിക്കുന്നത്.

ഇക്കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ചിത്രത്തിന്റെ പ്രദര്‍ശനാനുമതി സെന്‍ബോര്‍ഡ് നിഷേധിച്ചിരുന്നു. ചിത്രത്തില്‍ ഹിന്ദു മത ദൈവങ്ങളെ മോശമായി ചിത്രീകരിക്കുന്നുവെന്നും സെന്‍സര്‍ബോര്‍ഡ് ആരോപിക്കുന്നുണ്ട്. സെന്‍സര്‍ബോര്‍ഡ് പ്രദര്‍ശനാനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് ഹൈക്കോടതിയുടെ അനുമതിയോടെയാണ് ചിത്രം ഇപ്പോള്‍ പ്രദര്‍ശനത്തിനെത്തുന്നത്.

ka-bodyscapes-01

ചുംബന സമരം, നില്‍പ് സമരം തുടങ്ങി സ്ത്രീകള്‍ ജോലി സ്ഥലങ്ങളില്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പ്രമേയമാക്കിയാണ് ചിത്രം. നിലമ്പൂര്‍ അയിഷ, അശ്വിന്‍ മാത്യു, ജയപ്രകാശ് ഉളൂര്‍, അരുന്ധതി, സരിത എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുത്.

ഒരു പ്രീമിയര്‍ ഷോ എന്ന നിലയില്‍ ഇന്ത്യയിലിലെ പലയിടത്തും ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു. നിരൂപക പ്രശംസ നേടിയ പപ്പിലിയോ ബുദ്ധ എന്ന ചിത്രത്തിന് ശേഷം ജയന്‍ ചെറിയ സംവിധാനം ചെയ്യുന്ന ചിത്രമാണ് കാ ബോഡിസ്‌കേപ്‌സ്.

Read Also: നഗ്നതയും, ലൈംഗികതയും അശ്ലീലമല്ല; കാ ബോഡിസ്‌കേപ്സ് എന്ന മലയാള സിനിമയ്ക്ക് പ്രദര്‍ശനാനുമതി

English summary
Ka Bodyscapes first sreening.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam