»   »  ഇന്ദ്രജിത്തും റിമ കല്ലിങ്കലും ഒന്നിക്കുന്ന കാടുപൂക്കുന്ന നേരം, ട്രെയിലര്‍ കാണൂ

ഇന്ദ്രജിത്തും റിമ കല്ലിങ്കലും ഒന്നിക്കുന്ന കാടുപൂക്കുന്ന നേരം, ട്രെയിലര്‍ കാണൂ

Posted By: Pratheeksha
Subscribe to Filmibeat Malayalam

ഡോ. ബിജു സംവിധാനം ചെയ്യുന്ന കാടു പൂക്കുന്ന നേരം എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടു. ഇന്ദ്രജിത്തും റിമ കല്ലിങ്കലുമാണ് മുഖ്യ വേഷങ്ങളിലെത്തുന്നത്. മാവോയിസ്‌റ്റെന്നു സംശയിക്കുന്ന യുവതിയായി റിമയും  ഇന്ദ്രജിത്ത് പോലീസ് ഓഫീസറായുമാണ് എത്തുന്നത്.

നടന്മാരായ പ്രകാശ് ബാരെയും ഇന്ദ്രന്‍സും ചിത്രത്തില്‍ പ്രധാനപ്പെട്ട വേഷം ചെയ്യുന്നുണ്ട്. 67 സെക്കന്‍ന്റ് ദൈര്‍ഘ്യമുളള ചിത്രത്തിന്റെ ട്രെയിലര്‍ കഴിഞ്ഞ ദിവസമാണ് പുറത്തു വിട്ടത്. ഇതിനകം ഒട്ടേറെ അന്താരാഷ്ട്ര ചലച്ചിത്ര മേളകളില്‍ കാടു പൂക്കുന്ന നേരം പ്രദര്‍ശിപ്പിച്ചു കഴിഞ്ഞു.

Read more: '' ജനിക്കാത്ത കുഞ്ഞിന് അവര്‍ പേരുംകണ്ടു പിടിച്ചു, ഇനിയെന്തൊക്കെ കേള്‍ക്കണം'':സെയ്ഫ് അലി ഖാന്‍

kaadupook

ഇന്ത്യന്‍ നോരമയിലേയ്ക്കു തിരഞ്ഞെടുക്കപ്പെട്ട മൂന്നു മലയാള ചിത്രങ്ങളിലൊന്നാണിത്. വീക്കെന്‍ഡ് ബ്ലോക്ക് ബസ്‌റ്റേഴ്‌സിന്റെ ബാനറില്‍ സോഫിയ പോള്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.വരുന്ന ഗോവ അന്താരാഷ്ട്ര ഫിലീം ഫെസ്റ്റിവലിലും ചിത്രം പ്രദര്‍ശിപ്പിക്കും. കാടിന്റെ മനോഹാരിത പരമാവധി ഒപ്പിയെടുത്ത ചിത്രം കൂടിയാണിത്.

English summary
The trailer of Dr Biju's upcoming film Kaadu Pookkunna Neram, which has Indrajith and Rima Kallingal in the lead roles, is out.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam