»   » ലൂസിഫറിന് ശേഷം പൃഥ്വി കാളിയനിലേക്ക്, റിയലിസ്റ്റിക് ചിത്രമായിരിക്കുമെന്ന് അണിയറപ്രവര്‍ത്തകര്‍!

ലൂസിഫറിന് ശേഷം പൃഥ്വി കാളിയനിലേക്ക്, റിയലിസ്റ്റിക് ചിത്രമായിരിക്കുമെന്ന് അണിയറപ്രവര്‍ത്തകര്‍!

Written By:
Subscribe to Filmibeat Malayalam

അവതരണത്തിലായാലും പ്രമേയത്തിലയാലും വ്യത്യസ്തത പുലര്‍ത്തുന്ന ഒട്ടനവധി സിനിമകളാണ് പൃഥ്വിരാജിന്റെ കൈയ്യിലുള്ളത്. ബ്ലസി സംവിധാനം ചെയ്യുന്ന ആടുജീവിതം തുടങ്ങുന്നതിന് മുന്‍പാണ് പുതിയ സിനിമയെക്കുറിച്ച് പ്രഖ്യാപിച്ചത്. ചരിത്ര പശ്ചാത്തലത്തിലൊരുക്കുന്ന കാളിയനില്‍ പൃഥ്വിയാണ് നായകനായി എത്തുന്നതെന്ന് കേട്ടപ്പോള്‍ മുതല്‍ ആരാധകരും ആവേശത്തിലായിരുന്നു. ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുന്നതിനായി കാത്തിരിക്കുകയായിരുന്നു അവര്‍. സിനിമയുടെ പോസ്റ്റര്‍ പുറത്തുവിട്ടപ്പോള്‍ മുതല്‍ക്കെ ബാഹുബലിയുമായുള്ള താരതമ്യപ്പെടുത്തല്‍ ആരംഭിച്ചിരുന്നു. എന്നാല്‍ അത്തരത്തില്‍ വിഎഫ്എക്‌സിന് കൂടുതല്‍ പ്രാധാന്യം നല്‍കുന്ന രീതിയലല്ല ചിത്രം ഒരുക്കുന്നതെന്നാണ് അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയിട്ടുള്ളത്.

ദിലീപിന്റെ വളർച്ചയെ ഭയക്കുന്നവർ പണി തുടങ്ങി , പ്രചരിക്കുന്നത് വ്യാജ വാർത്ത


പരസ്യ സംവിധായകനായ എസ് മഹേഷാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബിടി അനില്‍കുമാറാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. അഞ്ച് വര്‍ഷത്തെ ഗവേഷണത്തിന് ശേഷമാണ് അദ്ദേഹം തിരക്കഥയൊരുക്കുന്നത്. ഇന്ത്യന്‍ സിനിമയിലെ തന്നെ ബ്രഹ്മാണ്ഡ ചിത്രങ്ങളിലൊന്നായ ബാഹുബലി പോലെയായിരിക്കുമോ കാളിയന്റെ മേക്കിങ്ങെന്ന തരത്തില്‍ നിരവധി ചര്‍ച്ചകള്‍ ഉയര്‍ന്നുവന്നിരുന്നു. ഇത്തരത്തിലുള്ള ചര്‍ച്ചകള്‍ നടക്കുന്നത് അണിയറപ്രവര്‍ത്തകരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഇക്കാര്യത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അവര്‍ ഇപ്പോള്‍ പുറത്തുവിട്ടിട്ടുണ്ട്.


Kaaliyan

വിഎഫ്എക്‌സിനായിരുന്നു ബാഹുബലി കൂടുതല്‍ പ്രാധാന്യം നല്‍കിയിരുന്നത്. എന്നാല്‍ കാളിയനില്‍ അത്തരമൊരു ഫോര്‍മാറ്റല്ല പരീക്ഷിക്കുന്നത്. റിയലിസ്റ്റികായി സിനിമയൊരുക്കാനുള്ള തയ്യാറെടുപ്പിലാണ് അണിയറപ്രവര്‍ത്തകര്‍. അത്യവശ്യമുള്ള സാഹചര്യത്തില്‍ ഗ്രാഫിക്‌സ് രീതികള്‍ ഉപയോഗിക്കും. ഇരവിക്കുട്ടിപ്പിള്ളയുടെ വിശ്വസ്തനായ കാളിയന്റെ കഥയെക്കുറിച്ചുള്ള പരമാര്‍ശങ്ങള്‍ ചരിത്രത്തില്‍പ്പോലും അധികമില്ല. അതുകൊണ്ട് തന്നെയാണ് ഇത്തരമൊരു കഥാപാത്രത്തെ നായകനാക്കി സിനിമൊരുക്കാന്‍ തീരുമാനിച്ചത്. ലൂസിഫറിന് ശേഷം പൃഥ്വിരാജ് കാളിയനിലേക്ക് ജോയിന്‍ ചെയ്യുമെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ ലഭിക്കുന്നത്.

English summary
Unlike Baahubali, Kaaliyan will be a realistic period drama!

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X