»   » വ്യത്യസ്തമായ പ്രണയകഥ, മിലിട്ടറി പശ്ചാത്തലം, മണിരത്നത്തിന്‍റെ പുതിയ ചിത്രം പൊളിക്കും

വ്യത്യസ്തമായ പ്രണയകഥ, മിലിട്ടറി പശ്ചാത്തലം, മണിരത്നത്തിന്‍റെ പുതിയ ചിത്രം പൊളിക്കും

Posted By: Nihara
Subscribe to Filmibeat Malayalam

ഇന്ത്യന്‍ സിനിമയിലെ തന്നെ മുന്‍നിര സംവിധായകരിലൊരാളായ മണിരത്‌നത്തിന്റെ പുതിയ പ്രണയ ചിത്രത്തിന്റെ റിലീസിങ്ങിനായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. യുവതാരം കാര്‍ത്തിയും അതിഥിയും വേഷമിടുന്ന ചിത്രത്തിലെ ഗാനങ്ങള്‍ പുറത്തിരങ്ങിയിട്ട് അധികം നാളായിട്ടില്ല. റിലീസിനു മുന്നോടിയായി തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ട ഈ പ്രണയ ചിത്രത്തിന്റെ റിലീസിങ്ങിനായ കാത്തിരിക്കുകയാണ് സിനിമാ പ്രേമികള്‍.

മണിരത്‌നത്തിന്റെ സംവിധാന സഹായി സിനിമയിലെത്തിയതാണ് കാര്‍ത്തി. ജേഷ്ഠ്യന്‍ തമിഴിലെ റൊമാന്റിക് നായകനായി വിലസുന്നതിനിടയിലും സ്വന്തം പ്രയത്‌നം കൊണ്ടാണ് കാര്‍ത്തി സിനിമയില്‍ കഴിവു തെളിയിച്ചിട്ടുള്ളത്. സഹോദരന്റെ പുതിയ ചിത്രം കാണാന്‍ താനും കാത്തിരിക്കുകയാണെന്ന് സൂര്യ വ്യക്തമാക്കിയിരുന്നു.

ഗുരുവിന്റെ ചിത്രത്തിലെ നായകന്‍

ഗുരുതുല്യനായി കാണുന്ന മണിരത്‌നത്തിന്റെ സിനിമയില്‍ നായകനാകാന്‍ കഴിഞ്ഞതിന്റെ ത്രില്ലിലാണ് താനെന്ന് കാര്‍ത്തി പറഞ്ഞു. മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം കാര്യങ്ങള്‍ പങ്കുവെച്ചത്.

ക്ലാസിക് ലവ് സ്റ്റോറിയാണ്

പ്രണയ ചിത്രങ്ങളില്‍ തന്റേതായ കൈയ്യൊപ്പു പതിപ്പിച്ച മണിരത്‌നത്തിന്റെ പുതിയ ചിത്രത്തെക്കുറിച്ചും ആരാധകര്‍ക്ക് പ്രതീക്ഷകളേറെയാണ്. വ്യത്യസ്തമായ പശ്ചാത്തലത്തില്‍ വളരെ വ്യത്യസ്തമായൊരു പ്രണയ കഥയാണ് ചിത്രത്തിന്റേത്. ഒരു യുദ്ധ വിമാനത്തിന്റെ പൈലറ്റും ലേഡി ഡോക്ടറും തമ്മിലുള്ള പ്രണയമാണ് ചിത്രത്തിന്റെ ഇതിവൃത്തം.

കാര്‍ത്തിയും അതിഥിയും

വളരെ വ്യത്യസ്തമായ നായികാ കഥാപാത്രത്തെയാണ് അതിഥിയായി റാവു അവതരിപ്പിക്കുന്നത്. കാണാന്‍ വളരെ സോഫ്റ്റും എന്നാല്‍ മനോധൈര്യവുമുള്ള ലേഡി ഡോക്ടര്‍ കഥാപാത്രം. ഡോക്ടര്‍ കഥാപാത്രം.തന്റെ കഥാപാത്രത്തെ മികവുറ്റതാക്കാന്‍ തമിഴ് പഠിച്ച്, വളരെ പ്രതിപത്തിയോടെയും സമര്‍പ്പണ ബോധത്തോടെയുമാണ് അതിഥി അഭിനയിച്ചിരിക്കുന്നതെന്നും കാര്‍ത്തി പറഞ്ഞു.

English summary
Maniratnam's new film with Karthi will release soon.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam