»   » കബാലിക്കാരും ഇരു മുഖന്‍ക്കാരും ദിലീപിനൊപ്പം, കാര്യങ്ങള്‍ മാറി മറിഞ്ഞ മട്ടാണ്!

കബാലിക്കാരും ഇരു മുഖന്‍ക്കാരും ദിലീപിനൊപ്പം, കാര്യങ്ങള്‍ മാറി മറിഞ്ഞ മട്ടാണ്!

Posted By: Sanviya
Subscribe to Filmibeat Malayalam

സുന്ദര്‍ ദാസിന്റെ 'വെല്‍കം ടു സെന്‍ട്രല്‍ ജയില്‍' എന്ന ചിത്രത്തിന് ശേഷം ദിലീപ് അഭിനയിക്കാന്‍ പോകുന്ന പുതിയ ചിത്രമാണ് 'ജോര്‍ജേട്ടന്റെ പൂരം'. ഡോ. ലവ് എന്ന ചിത്രത്തിന് ശേഷം കെ ബിജു സംവിധാനം ചെയ്യുന്ന ചിത്രം. അനുരാഗ കരിക്കിന്‍ വെള്ളം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ രജിഷ വിജയനാണ് ചിത്രത്തില്‍ നായിക വേഷം അവതരിപ്പിക്കുന്നത്.

ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുകയാണ്. എന്നാല്‍ ചിത്രത്തിന് രജനികാന്തിന്റെ സൂപ്പര്‍ഹിറ്റ് ചിത്രമായ കബാലിയോടും വിക്രമിന്റെ ഏറ്റവും പുതിയ ചിത്രമായ ഇരു മുഖനോടും ചെറിയ ബന്ധമുള്ളതായി സൂചന. കബാലിയുടെയും ഇരുമുഖന്റെയും സ്റ്റണ്ട് കൊറിയോഗ്രഫറായ 'അമ്പരിരവാണ് (ഇരട്ടകളായ അന്‍പും ഇരവും) ദിലീപിന്റെ പുതിയ ചിത്രത്തിന്റെ കൊറിയോഗ്രാഫി ഒരുക്കുന്നതത്രേ.

Read Also: പ്രിയദര്‍ശനുമായിട്ടുള്ള വിവാഹത്തില്‍ നിന്ന് പിന്മാറുന്നതായിരിക്കും നിനക്ക് നല്ലത്, സുകുമാരി പറഞ്ഞത്

സ്റ്റണ്ട് ചിത്രമോ

പൂര്‍ണ്ണമായും ഒരു സ്റ്റണ്ട് ചിത്രമല്ല ദിലീപിന്റെ 'ജോര്‍ട്ടേന്റെ പൂരം' എന്നും റിപ്പോര്‍ട്ടുകളുണ്ട്.

ലൊക്കേഷന്‍

തൃശ്ശൂരാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍.

നായിക

രജിഷ വിജയനാണ് ചിത്രത്തില്‍ നായിക വേഷം അവതരിപ്പിക്കുന്നത്. അനുരാഗ കരിക്കിന്‍ വെള്ളം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ നായികയാണ് രജിഷ വിജയന്‍.

വെല്‍കം ടു സെന്‍ട്രല്‍ ജയില്‍

സുന്ദര്‍ദാസ് സംവിധാനം ചെയ്ത വെല്‍കം ടു സെന്‍ട്രല്‍ ജയില്‍ എന്ന ചിത്രമാണ് ഇപ്പോള്‍ തിയേറ്ററില്‍ ഓടിക്കൊണ്ടിരിക്കുന്ന ദിലീപ് ചിത്രം. സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്.

ദിലീപിന്റെ പുതിയ ഫോട്ടോസിനായ് ക്ലിക്ക് ചെയ്യൂ...

English summary
Kabali and Irumugan stunt masters for Dileep's new Malayalam film.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam