»   » മോഹന്‍ലാലിനോടും രജനീകാന്തിനോടും നേര്‍ക്കു നേര്‍ ഏറ്റുമുട്ടിയ വില്ലനാര്?

മോഹന്‍ലാലിനോടും രജനീകാന്തിനോടും നേര്‍ക്കു നേര്‍ ഏറ്റുമുട്ടിയ വില്ലനാര്?

Posted By: Pratheeksha
Subscribe to Filmibeat Malayalam

ഈ വര്‍ഷം പുറത്തിറങ്ങിയ മോഹന്‍ലാലിന്റെയും രജനീകാന്തിന്റെയും സൂപ്പര്‍ഹിറ്റ് പടങ്ങളാണ് പുലിമുരുകനും കബാലിയും. രണ്ടിലും ഒരു വില്ലനുണ്ട്. സൂപ്പര്‍ താരങ്ങളോടേറ്റുമുട്ടിയ ഒരു വില്ലന്‍. പുലിമുരുകനില്‍ ലാലിനോടു മടയിലെത്തി ഏറ്റുമുട്ടുന്ന ഫോറസ്റ്റ് ഓഫീസറായാണ് ഈ നടന്‍ എത്തിയത്.

കബാലിയില്‍ രജനിക്കൊപ്പം നിന്ന് കബാലിയെ നശിപ്പിക്കാന്‍ കൂടെനിന്നതും ഈ വില്ലാനായിരുന്നു. വീരശേഖരന്‍ എന്നായിരുന്നു ചിത്രത്തില്‍ കിഷോറിന്റെ കഥാപാത്രത്തിന്റെ പേര്. വില്ലന്‍ മറ്റാരുമല്ല കന്നട തമിഴ് ചിത്രങ്ങളിലൂടെ പ്രശസ്തനായി മലയാളത്തിലെത്തിയ കിഷോറാണ്.

Read more: ദൃശ്യത്തിന്റെ കളക്ഷന്‍ റെക്കോര്‍ഡുകള്‍ മറികടന്ന് പുലിമുരുകന്‍ ..

kisho-31-1

പുലിമുരുകനു മുന്‍പ് തിരുവമ്പാടി തമ്പാന്‍, അച്ഛാ ദിന്‍ എന്നീ ചി്ര്രതങ്ങളില്‍ കിഷോര്‍ അഭിനയിച്ചിരുന്നു. കര്‍ണ്ണാടക സ്വദേശിയായ കിഷോര്‍ ഒട്ടേറെ കന്നട ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. വെട്രിമാരന്‍ സംവിധാനം ചെയ്്ത പൊല്ലാതവന്‍ ആണ് കിഷോറിന്റെ ആദ്യത്തെ തമിഴ് ചിത്രം.

ആടുകളം, തൂങ്കാവനം, വിസാരണൈ തുടങ്ങിയ ചിത്രങ്ങളിലും സ്വന്തമായ അഭിനയ ശൈലിയിലൂടെ ശ്രദ്ധേയനായി. തെലുങ്കു ചിത്രങ്ങളിലും കിഷോര്‍ അഭിനയിച്ചിട്ടുണ്ട്. വേറിട്ട അഭിനയ ശൈലിയാണ് കിഷോറിനെ മറ്റു നടന്മാരില്‍ നിന്നും വ്യത്യസ്തനാക്കുന്ന ഘടകം. 2004 രാക്ഷസ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടനുള്ള കര്‍ണാടക സര്‍ക്കാരിന്റെ അവാര്‍ഡ് കിഷോറിന് ലഭിച്ചിരുന്നു.

English summary
kabali and pulimurukan both films have same villian, kannada actor kishore acted in both movies.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam