»   » മാത്തുക്കുട്ടിയുടെ സാറ്റലൈറ്റ് അവകാശം 5.75കോടി

മാത്തുക്കുട്ടിയുടെ സാറ്റലൈറ്റ് അവകാശം 5.75കോടി

Posted By:
Subscribe to Filmibeat Malayalam

രഞ്ജിത്തിന്റെ പുതിയ ചിത്രമായ കടല്‍ കടന്നൊരു മാത്തുക്കുട്ടി സാറ്റലൈറ്റ് തുകയുടെ കാര്യത്തില്‍ റെക്കോര്‍ഡിട്ടു. മലയാളസിനിമയില്‍ സാറ്റലൈറ്റ് അവകാശത്തിന് ഏറ്റവും കൂടുതല്‍ തുക സ്വന്തമാക്കിയ ചിത്രമെന്ന പേര് ഇനി മാത്തുക്കുട്ടിയ്ക്ക് സ്വന്തം. 5.75കോടിയ്ക്കാണ് ചിത്രത്തിന്റെ സാറ്റലൈറ്റ് അവകാശം പ്രമുഖ ചാനല്‍ സ്വന്തമാക്കിയിരിക്കുന്നത്. ഇതിന് മുമ്പ് സാറ്റലൈറ്റ് തുകയുടെ കാര്യത്തില്‍ റെക്കോര്‍ഡിട്ട ചിത്രംദിലീപിന്‍റെ സൗണ്ട് തോമയായിരുന്നു.

പ്രാഞ്ചിയേട്ടന്‍ ആന്റ് ദി സെയിന്റ് എന്ന സൂപ്പര്‍ഹിറ്റ് ആക്ഷേപഹാസ്യ ചിത്രത്തിന് ശേഷം രഞ്ജിത്ത് മമ്മൂട്ടിയെ നായകനാക്കി ഒരുക്കുന്ന കടല്‍ കടന്നൊരു മാത്തുക്കുട്ടിയും ആക്ഷേപഹാസ്യമാണ് കൈകാര്യം ചെയ്യുന്നത്. ഓഗസ്റ്റ് ഒന്‍പതിനാണ് ചിത്രം റിലീസ് ചെയ്യുന്നത്. വമ്പന്‍ ബജറ്റില്‍ ഒരുക്കിയ ചിത്രത്തില്‍ മോഹന്‍ലാല്‍, ദിലീപ് എന്നിവര്‍ അതിഥി താരങ്ങളായി എത്തുന്നുണ്ട്. കേരളം, ജര്‍മ്മനി എന്നിവിടങ്ങളിലായിട്ടാണ് മാത്തുക്കുട്ടി ചിത്രീകരിച്ചിരിക്കുന്നത്.

ആഗസ്റ്റ് സിനിമയുടെ ബാനറില്‍ പൃഥ്വിരാജ്, സന്തോഷ് ശിവന്‍, ഷാജി നടേശന്‍ എന്നിവര്‍ ചേര്‍ന്നാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തില്‍ നായികയായി എത്തുന്തന് ദുബയ് മലയാളിയായ അലീഷയാണ്. മുത്തുമണിയാണ് മറ്റൊരു പ്രധാന സ്ത്രീകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ബാലചന്ദ്രമേനോന്‍, സിദ്ദിഖ്, നെടുമുടി വേണു, പ്രേംപ്രകാശ്, സുരേഷ്‌കൃഷ്ണ, ഹരിശ്രീ അശോകന്‍ തുടങ്ങിയവരെല്ലാം ചിത്രത്തിലുണ്ട്.

English summary
As per reports, the satellite rights of the forthcoming movie, Kadal Kadannoru Mathukutty has been bought by a channel for Rs.5.75 crores
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam