»   » മമ്മൂട്ടി മീശവടിച്ചതുകൊണ്ട് എന്തുണ്ടായി

മമ്മൂട്ടി മീശവടിച്ചതുകൊണ്ട് എന്തുണ്ടായി

Posted By:
Subscribe to Filmibeat Malayalam

കടല്‍ കടന്നൊരു മാത്തുക്കുട്ടി എന്ന ചിത്രത്തില്‍ മമ്മൂട്ടിയും പ്രധാന താരങ്ങളെല്ലാം മീശ വടിച്ചാണ് അഭിനയിക്കുന്നത്. എല്ലാതാരങ്ങളും മീശവടിക്കാന്‍ വലിയൊരു കാര്യമുണ്ടെന്നായിരുന്നു സംവിധായകന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞത്. എന്നാല്‍ അങ്ങനെ പ്രത്യേകിച്ച് കാര്യമൊന്നും സിനിമ കണ്ടവര്‍ക്കു തോന്നിയില്ല. അതുമാത്രമല്ല, മമ്മൂട്ടി ഇങ്ങനെയൊരു കഥാപാത്രത്തെ എന്തിന് അവതരിപ്പിച്ചു എന്നുപോലും തോന്നിപ്പോകും. മുന്‍പ് ചെയ്ത നിരവധി കഥാപാത്രങ്ങളുടെ ആവര്‍ത്തനം മാത്രമേ മാത്തുക്കുട്ടി ആകുന്നുള്ളൂ.

രഞ്ജിത്ത് എന്ന നിര്‍മാതാവായ സംവിധായകന്‍ കച്ചവടത്തില്‍ മിടുക്കനാണ്. ആ കച്ചവടക്കണ്ണു തന്നെയാണ് മാത്തുക്കുട്ടിയിലും കണ്ടത്. മമ്മൂട്ടിക്കൊപ്പം മോഹന്‍ലാല്‍, ദിലീപ്, ജയറാം എന്നിവരൊക്കെ ഉണ്ടെന്ന് പ്രേക്ഷകരെ അറിയിച്ച് പറ്റിക്കുന്നൊരു രീതി. സ്വന്തം സിനിമ കെങ്കേമമാണെന്ന് പറഞ്ഞുവരുത്തി വലിയ കച്ചവടം ചെയ്യുന്ന ആള്‍. പക്ഷേ അധികകാലം പ്രേക്ഷകനെ ഇങ്ങനെ പറ്റിക്കാന്‍ ഈ സംവിധായകനു സാധിക്കുമോ. അങ്ങനെ പറ്റിച്ചവരെല്ലാം ഇപ്പോള്‍ സിനിമയൊന്നുമില്ലാതെയിരിക്കുന്നത് നാം കാണുന്നുണ്ട്. അല്ലെങ്കില്‍ എത്ര നല്ല സിനിമയെടുത്താലും പ്രേക്ഷകര്‍ തിയറ്ററില്‍ വരാത്ത സ്ഥിതിയാകും. സത്യന്‍ അന്തിക്കാടിന്റെയും വി.കെ.പ്രകാശിന്റെയുമൊക്കെ ഗതി നാം കാണുന്നതാണല്ലോ.

kadal kadannoru mathukkutty

മുന്‍ ചിത്രമായ ബാവൂട്ടിയുടെ നാമത്തില്‍ എന്ന ചിത്രത്തേക്കാള്‍ മോശമായിട്ടാണ് മാത്തുക്കുട്ടി ചെയ്തിരിക്കുന്നത്. കുറേ താരങ്ങള്‍ അണിനിരന്നു എന്നുകരുതി സിനിമ നന്നാകില്ലല്ലോ. മലയാളത്തില്‍ ഏറ്റവുമധികം സിനിമ ഇറങ്ങാന്‍ പോകുന്ന വര്‍ഷമാണിത്. ഏറ്റവുമധികം സിനിമ പരാജയപ്പെട്ട വര്‍ഷവും ഇതുതന്നെയാകും. ഇപ്പോള്‍ തന്നെ പത്തില്‍ താഴെ സിനിമകളേ തിയറ്ററില്‍ വിജയിച്ചിട്ടുള്ളൂ. സാറ്റലൈറ്റ് റൈറ്റ് മാത്രമല്ലല്ലോ ഒരു സിനിമയുടെ വിജയത്തിന്റെ അളവുകോല്‍.

വ്യത്യസ്ത കഥകളും കഥാപാത്രങ്ങളുമായി പുതുനിര സംവിധായകര്‍ പരീക്ഷണങ്ങളൊരുക്കുമ്പോള്‍ നിലവിലുള്ള രീതിയില്‍നിന്ന്് ഒരിഞ്ചുപോലും മാറാന്‍ കഴിയാതെയാണ് രഞ്ജിത്ത് സിനിമയൊരുക്കുന്നത്. പ്രാഞ്ചിയേട്ടന്‍ ആന്‍ഡ് ദ് സെയ്ന്റിനു ശേഷം രഞ്ജിത്തിന്റെ ക്രാഫ്റ്റ് കണ്ട ചിത്രമൊന്നുമുണ്ടായില്ല. പ്രജാപതിയും ബ്ലാക്കും റോക്ക് ആന്റ് റോളുമെല്ലാം ചെയ്ത രഞ്ജിത്തിലേക്കാണ് ഈ തിരിച്ചുപോക്ക്. പ്രേക്ഷകര്‍ ആഗ്രഹിക്കുന്നത് അതല്ല എന്ന് സംവിധായകന്‍ തിരിച്ചറിഞ്ഞാല്‍ നന്ന്.

English summary
Ranjith's latest directorial venture Kadal Kadannu Oru Mathukutty is one of the most-hyped movies of the year 2013.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam