»   » വെടിവെപ്പ് കേസ് തീര്‍പ്പാക്കാനോ മാത്തുക്കുട്ടി?

വെടിവെപ്പ് കേസ് തീര്‍പ്പാക്കാനോ മാത്തുക്കുട്ടി?

Posted By:
Subscribe to Filmibeat Malayalam

ജര്‍മനിയിലേക്ക് നടന്‍ മോഹന്‍ലാലിനെ കൊണ്ടുപോകാനാണ് കുരുടംചാലില്‍ മാത്യുജോര്‍ജ് എന്ന മാത്തുക്കുട്ടി നാട്ടിലേക്കു വരുന്നത്. മോഹന്‍ലാലും മാത്തുക്കുട്ടിയും തമ്മില്‍ ബന്ധം എന്താണെന്നു ചോദിച്ചാല്‍ പ്രത്യേകിച്ച് ബന്ധമൊന്നുമില്ല. പത്തനംതിട്ടയിലെ പല്‍മൂട്ടില്‍ എന്ന ഗ്രാമത്തില്‍ നിന്ന് ജോലി തേടി ജര്‍മനിയിലെത്തിയവരുടെ സംഘടനയുടെ വാര്‍ഷികാഘോഷത്തിനു ലാലിനെ ക്ഷണിക്കണം. ലാല്‍ വരാമെന്നേറ്റിന്നു. പക്ഷേ സ്‌പോണ്‍സര്‍ പാര വച്ചു. മലയാളി എവിടെയാണെങ്കിലും പാരയുണ്ടാകുമല്ലോ.

അപ്പോള്‍ ലാലിനെ നേരിട്ടു ക്ഷണിക്കാന്‍ അസോസിയേഷന്‍ മുത്തുക്കുട്ടിയെ പറഞ്ഞയച്ചു. അങ്ങനെ കൊച്ചിയിലെത്തിയ മാത്തുക്കുട്ടി ലാലിനെ ക്ഷണിക്കാന്‍ ചെന്നു. പക്ഷേ ലാല്‍ വരില്ല. മുടിഞ്ഞ ജാട. പിന്നെ ദിലീപിനെ ക്ഷണിച്ചു നോക്കി. പക്ഷേ ആ ദിവസത്തിലാണ് ദിലീപ് അമേരിക്കയില്‍ പോകുന്നത്. അങ്ങനെ ദിലീപും വരില്ലെന്നായി. തന്നെ പറഞ്ഞയച്ചവരെ പറ്റിച്ച് കുറച്ചുദിവസം നാട്ടില്‍ നില്‍ക്കാന്‍ മാത്തുക്കുട്ടിയൊരു വിദ്യ കണ്ടെത്തുന്നു. ദിലീപിന്റെ കാര്യം രണ്ടുദിവസം കഴിഞ്ഞേ പറയാന്‍ പറ്റൂ എന്നു തട്ടിവിട്ടു. അങ്ങനെ മാത്തുക്കുട്ടി ദീര്‍ഘകാലത്തിനു ശേഷം സ്വന്തം നാട്ടില്‍ വരികയാണ്.

Kadal Kadannoru Mathukutty

പഠിപ്പിച്ചു വലുതാക്കിയ തോമസ് മാഷിന് (നെടുമുടി) പേന സമ്മാനിച്ചുകൊണ്ടാണ് അയാള്‍ വരുന്നത്. മുന്‍പ് വിവാഹം കഴിക്കാതെ പോയ കാമുകിയെ(അലീഷ) മാത്തുക്കുട്ടി കാണുന്നു. അതറിഞ്ഞ് അവളുടെ സഹോദരന്‍ (ബാലചന്ദ്രന്‍) തോക്കുമായി വരുന്നു. അയാള്‍ വെടിവയ്ക്കുമ്പോള്‍ കൊള്ളുന്നത് മറ്റൊരാള്‍ക്കും. പിന്നീട് മാത്തുക്കുട്ടിയുടെ ദിനങ്ങള്‍ ആ കേസ് ഒത്തുതീര്‍പ്പാക്കാന്‍ വേണ്ടിയായി. ഗുണ്ടകള്‍ക്കും രാഷ്ട്രീയക്കാര്‍ക്കും പൊലീസിനും ചാനലുകാരനുമായി അയാള്‍ 20 ലക്ഷം ചെലവാക്കുന്നു.

ആ പണം ദിലീപിന് അഡ്വാന്‍സ് കൊടുക്കാന്‍ ജര്‍മനിയിലെ അസോസിയേഷന്‍കാര്‍ തന്നതായിരുന്നു. ഒടുവില്‍ മാത്തുക്കുട്ടി വഞ്ചിച്ചതാണെന്ന് സംഘാടകര്‍ കണ്ടെത്തുന്നു. ഭാര്യയുടെയും സുഹൃത്തുക്കളുടെയും മുന്‍പില്‍ അയാള്‍ കള്ളനായി. ഒടുവില്‍ വിഷണ്ണനായാണ് മാത്തുക്കുട്ടി തിരിച്ചുപോകുന്നത്. വന്ന കാര്യങ്ങളൊന്നും നടന്നതുമില്ല.

English summary
According to the viewers, Kadal Kadannoru Mathukutty is a watchable movie. But Ranjith magic seems to be missing.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam