»   » മകനോട് മത്സരിക്കാന്‍ അച്ഛനില്ല !

മകനോട് മത്സരിക്കാന്‍ അച്ഛനില്ല !

Posted By:
Subscribe to Filmibeat Malayalam

ഈ റംസാന് താരരാജാവും പുത്രനും തമ്മിലുള്ള മത്സരം കാണാമെന്ന സന്തോഷത്തിലായിരുന്നു രണ്ടുപേരുടെയും ആരാധകര്‍. എന്നാല്‍ ആരാധകരെ നിരാശരാക്കിക്കൊണ്ട് ആ വിവരം പുറത്തുവന്നിരിക്കുകയാണ്. മകനുമായുള്ള മത്സരത്തില്‍ നിന്നും അച്ഛന്‍ പിന്മാറി, അതേ സത്യമാണ് മമ്മൂട്ടിയുടെ കടല്‍ കടന്നൊരു മാത്തുക്കുട്ടി നേരത്തേ തീരുമാനിച്ച ദിവസം വരുന്നില്ല. എന്നാല്‍ നേരത്തേ തീരുമാനിച്ചതുപോലെ ദുല്‍ഖര്‍ സല്‍മാന്റെ നീലാകാശം പച്ചക്കടല്‍ ചുവന്നഭൂമി പ്രദര്‍ശനത്തിനെത്തുകയും ചെയ്യുന്നുണ്ട്.

ഓഗസ്റ്റ് 8, 9 തീയതികളിലായിട്ടായിരുന്നു രണ്ടു ചിത്രങ്ങളും പുറത്തിറങ്ങാനിരുന്നത്. അതുകൊണ്ടുതന്നെ രണ്ടുപേരുടെയും ചിത്രങ്ങള്‍ തമ്മില്‍ നേരിട്ടൊരു പോരാട്ടമുണ്ടാകുമെന്ന് പ്രതീക്ഷിക്കപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ മാത്തുക്കുട്ടിയുടെ റീലീസ് ഓഗസ്റ്റ് പതിനഞ്ചിനാണ് റിലീസ് ചെയ്യുക. അന്നപ്പോഴത്തേയ്ക്കും നേരിട്ടൊരു പോരാട്ടത്തിനും ചൂടും വീറുമെല്ലാം നഷ്ടമാകും.

Dulquar Salman and Mammootty

ദുല്‍ഖറിന്റെ നീലാകാശത്തിന് ഇനിയുള്ള ശക്തനായ എതിരാളി പൃഥ്വിരാജാണ്. ഓഗസ്റ്റ് എട്ടിന് പൃഥ്വിയുടെ മെമ്മറീസ് തിയേറ്ററുകളിലെത്തും. ഒപ്പം ലാല്‍ജോസിന്റെ കുഞ്ചാക്കോ ബോബന്‍ നായകനാകുന്ന പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും എത്തുന്നുണ്ട്.

ഇവര്‍ക്കെല്ലാം വെല്ലുവിളി ഉയര്‍ത്തിക്കൊണ്ട് തമിഴകത്തിന്റെ ഇളയദളപതി വിജയിയുടെ തലൈവയും ബോളിവുഡ് ബാദ്ഷായുടെ ചെന്നൈ എക്‌സ്പ്രസും ഇതേസമയത്ത് റിലീസാകുന്നുണ്ട്. മമ്മൂട്ടി അല്‍പമൊന്ന് മാറ്റിച്ചവിട്ടിയെങ്കിലും റംസാനിലെ താരമത്സരത്തിന് വലിയ കോട്ടമൊന്നുമുണ്ടാകില്ലെന്ന് ചുരുക്കം.

English summary
Mammootty's Ranjith Film Kadal Kadannoru Mathukutty release date postponed to August 15t

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam