»   »  രഞ്ജിത്തിന്റെ മാത്തുക്കുട്ടി പൂര്‍ത്തിയായി

രഞ്ജിത്തിന്റെ മാത്തുക്കുട്ടി പൂര്‍ത്തിയായി

Posted By:
Subscribe to Filmibeat Malayalam

രഞ്ജിത്തിന്റെ മമ്മൂട്ടിച്ചിത്രം കടല്‍ കടന്നൊരു മാത്തുക്കുട്ടിയുടെ ഷൂട്ടിങ് പൂര്‍ത്തിയായി. പ്രാഞ്ജിയേട്ടന്‍ ആന്റ് ദി സെയ്ന്റ് എന്ന ചിത്രത്തിന് സമാനമായൊരു വിജയമാണ് മാത്തുക്കുട്ടിയിലൂടെ മമ്മൂട്ടിയും രഞ്ജിത്തും പ്രതീക്ഷിയ്ക്കുന്നത്.

ജര്‍മ്മനിയിലെ മലയാളിയായ മാത്തുക്കുട്ടി കോട്ടയത്തെത്തുമ്പോഴുണ്ടാകുന്ന സംഭവവികാസങ്ങളാണ് ആക്ഷേപഹാസ്യ രീതിയില്‍ ചിത്രത്തില്‍ നിറയുന്നതെന്നാണ് സൂചന. മമ്മൂട്ടിച്ചിത്രം എന്നതിനൊപ്പം തന്നെ മോഹന്‍ലാല്‍, ദീലീപ് എന്നിവര്‍ അതിഥിതാരങ്ങളായി എത്തുന്നുവെന്നതും മാത്തുക്കുട്ടിയുടെ പ്രത്യേകതയാണ്. ഏറെക്കാലമായി സിനിമയില്‍ നിന്നും വിട്ടുനില്‍ക്കുന്ന ബാലചന്ദ്രമേനോനും ഇതില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തില്‍ മുത്തുമണിയും അലീഷയുമാണ് നായികമാരാകുന്നത്.


ജര്‍മ്മനി, ദുബയ്, കോട്ടയം എന്നിവടങ്ങളിലായാണ് ചിത്രം ഷൂട്ട് ചെയ്തിരിക്കുന്നത്. ജര്‍മ്മനിയിലെ സുന്ദരമായ ലൊക്കേഷനുകള്‍ ചിത്രത്തിന്റെ ഒരു പ്രധാന പ്രത്യേകതയാണ്.

പ്ലാങ്കമണ്ണില്‍ നിന്നും 15 വര്‍ഷം മുമ്പ് ഒരു നഴ്‌സിനെ വിവാഹം കഴിച്ച് ജര്‍മ്മനിയിലേയ്ക്ക് പോയയാളാണ് മാത്തുക്കുട്ടി. ഒരു പ്രത്യേകദൗത്യത്തിനായി ജര്‍മ്മനിയിലെ മലയാളി സുഹൃത്തുക്കള്‍ മാത്തുക്കുട്ടിയെ നാട്ടിലേയ്ക്ക് അയയ്ക്കുകയാണ്.

ഏറെ രസകരമായ സംഭവങ്ങള്‍ ചിത്രത്തിലുണ്ടെന്നാണ് അറിയുന്നത്. ഓഗസ്റ്റ് സിനിമയുടെ ബാനറില്‍ പൃഥ്വിരാജ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ റിലീസ് തീയതി ഉടന്‍ പ്രഖ്യാപിയ്ക്കും.

English summary
Ranjith's Mammootty film Kadal Kadannoru Mathukutty completed shooting, and to be annouse the release date

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam