»   » ചികിത്സയില്‍ പിഴവ്; നടന്‍ കാദര്‍ ഖാനെ കാനഡയിലെത്തിച്ചു

ചികിത്സയില്‍ പിഴവ്; നടന്‍ കാദര്‍ ഖാനെ കാനഡയിലെത്തിച്ചു

Posted By:
Subscribe to Filmibeat Malayalam

മുംബൈ: പ്രമുഖ ബോളിവുഡ് നടന്‍ കാദര്‍ ഖാനെ ചികിത്സാ പിഴവിനെ തുടര്‍ന്ന് അടിയന്തിരമായി കാനഡയിലെ ആശുപത്രിയിലെത്തിച്ചു. കാദര്‍ ഖാന്റെ മകന്‍ കാനഡിയില്‍ ജോലി ചെയ്യുകയാണ്. ഇവിടേക്കാണ് അദ്ദേഹത്തെ ചികിത്സയ്ക്കായി എത്തിച്ചത്. നേരത്തെ ഇന്ത്യയില്‍വെച്ച് കാദര്‍ ഖാനെ കാല്‍മുട്ട് ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു.

കടുത്ത മുട്ടുവേദനയെ തുടര്‍ന്നാണ് ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയത്. എന്നാല്‍ വേദന അധികരിച്ചതോടെ എഴുപത്തിയൊമ്പതുകാരനായ നടനെ ഉടന്‍ കാനഡയിലെത്തിക്കുകയായിരുന്നു. നടനെ വിദേശത്തേക്ക് മാറ്റിയതായി അടുത്ത സുഹൃത്ത് ശക്തി കപൂര്‍ സ്ഥിരീകരിച്ചു. കാദര്‍ ഖാന്‍ ഇപ്പോള്‍ വീല്‍ ചെയറിലാണെന്ന് ശക്തി കപൂര്‍ പറയുന്നു.

kader

കാദര്‍ ഖാന്റെ നിലവിലെ അവസ്ഥ പരിതാപകരമാണ്. ഫോണില്‍ പലതവണ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞിട്ടില്ല. രണ്ടു മൂന്നു ദിവസത്തിനകം കൂടുതല്‍ വിവരം അറിയാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ശക്തി കപൂര്‍ പറഞ്ഞു. 1973 മുതല്‍ മുതല്‍ ബോളിവുഡില്‍ സജീവമാണ് കാദര്‍ ഖാന്‍. ഒട്ടേറെ സിനിമകളില്‍ വേഷമിട്ട ഇദ്ദേഹം 12 സിനിമകള്‍ക്ക് തിരക്കഥയുമെഴുതി. 2015ലാണ് അവസാനമായി സിനിമയില്‍ അഭിനയിച്ചത്.

English summary
Kader Khan rushed to Canada after knee surgery goes wrong

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam