»   » ഇന്ത്യയിലും വിദേശത്തും കൈ പൊ ചെ പണം വാരുന്നു

ഇന്ത്യയിലും വിദേശത്തും കൈ പൊ ചെ പണം വാരുന്നു

Posted By: Staff
Subscribe to Filmibeat Malayalam
Kai Po Che
അഭിഷേക് കപൂറിന്റെ പുതിയ ചിത്രം കൈ പൊ ചേയ്ക്ക് മികച്ച പ്രതികരണം, റിലീസ് ദിവസം തന്നെ ഇന്ത്യയിലും വിദേശത്തുമായി 4.5 കോടി കളക്ഷനാണ് ഈ ചിത്രം നേടിയിരിക്കുന്നത്. ചേതന്‍ ഭഗത്തിന്റെ ദി ത്രീ മിസ്‌റ്റേക്‌സ് ഓഫ് മൈ ലൈഫ് എന്ന നോവലിനെ ആധാരമാക്കിയെടുത്ത ചിത്രമാണിത്. സുശാന്ത് സിങ് രജപുത്, അമിത് സിദ്ദ്, രാജ് കുമാര്‍ യാദവ് തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഫെബ്രുവരി 22ന് വെള്ളിയാഴ്ച രാജ്യത്തൊട്ടാകെ 1000 തിയേറ്ററുകളിലാണ് ഈ ചിത്രം റിലീസ് ചെയ്തിരിക്കുന്നത്.

12 കോടിയുടെ ബജറ്റിലാണ് യുടിവി മോഷന്‍ പിക്‌ചേഴ്‌സ് കൈ പോ ചെ ഒരുക്കിയിരിക്കുന്നത്. ആദ്യദിവസം തന്നെ മികച്ച പ്രതികരണം ലഭിച്ച ചിത്രം വലിയ പ്രദര്‍ശന വിജയം നേടുമെന്നാണ് പ്രതീക്ഷ, വരും ആഴ്ചകള്‍ കൈ പൊ ചെയുടെ വിജയത്തിന്റെ ദിനങ്ങളായിരിക്കും. കുറേനാളുകള്‍ ചിത്രം പ്രദര്‍ശനം തുടരുമെന്ന് തന്നെയാണ് വിശ്വാസം- ചിത്രത്തിന്റെ സംവിധായകനായ ഗൗരവ് വര്‍മ്മ പറയുന്നു.

വിദേശരാജ്യങ്ങളില്‍ 250 തിയേറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത്. അമേരിക്കയില്‍ 109 തിയേറ്ററുകളിലും ബ്രിട്ടനില്‍ 54ഇടത്തും ഗള്‍ഫ് രാജ്യങ്ങളില്‍ 35തിയേറ്ററുകളിലും ആസ്‌ത്രേലിയയില്‍ 12 തിയേറ്ററുകളിലുമാണ് പ്രദര്‍ശനം നടക്കുന്നത്. ഗള്‍ഫ് തിയേറ്ററുകളില്‍ ഫെബ്രുവരി 21ന് വെള്ളിയാഴ്ചതന്നെ ചിത്രം റീലീസ് ചെയ്തിട്ടുണ്ട്. ഇവിടെ മാത്രം രണ്ട് ദിവസം കൊണ്ട് 170,000 ഡോളറാണ് കളക്ഷന്‍ ലഭിച്ചിരിക്കുന്നത്. ശനി, ഞായര്‍ ദിവസങ്ങളില്‍ ഇതിലുമേറെ കളക്ഷനാണ് അണിയറക്കാര്‍ പ്രതീക്ഷിയ്ക്കുന്നത്.

English summary
Abhishek Kapoor's 'Kai Po Che!' opened to a good response, garnering Rs.4.5 crore on its opening day at the Indian box office. Overseas too, the movie has done well so far
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam