»   » വീണ്ടും ഒരു തിരിച്ചു വരവ്, രണ്ട് ചിത്രങ്ങള്‍

വീണ്ടും ഒരു തിരിച്ചു വരവ്, രണ്ട് ചിത്രങ്ങള്‍

Posted By: AkhilaKS
Subscribe to Filmibeat Malayalam

ചെറിയ ഒരു ഇടവേളയ്ക്ക് ശേഷം കൈലേഷ് വീണ്ടും തിരിച്ച് വരികയാണ്. രഘു വര്‍മ്മ സംവിധാനം ചെയ്യുന്ന രാജമ്മ @ രാജമ്മ എന്ന ചിത്രത്തിലൂടെയാണ് കൈലേഷ് വീണ്ടും തിരിച്ച് വരുന്നത്.

എബി എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ കൈലേഷ് അവതരിപ്പിക്കുന്നത്. കുഞ്ചാക്കോ ബോബനും ആസിഫ് അലിയുമാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

kailash

ഒരു പ്രത്യേക പോയിന്റില്‍ കഥയെ സ്വാധീനിക്കുന്ന ഒരു വേഷമാണ് താന്‍ ചെയ്യുന്നത്, കൈലേഷ് പറയുന്നു. ഈ ചിത്രത്തിന് ശേഷം ദേവയാനം എന്ന ചിത്രത്തിലും പ്രധാന വേഷത്തില്‍ അവതരിപ്പിക്കുന്നുണ്ടെന്നും, കൈലേഷ് പറഞ്ഞു. പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്.

പാലക്കാട് അഗ്രഹാരത്തിന്റെ പശ്ചാത്തലത്തില്‍ ഒരുക്കുന്ന ചിത്രമാണ് ദേവയാനം. സുകേഷ് റോയിയാണ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കെപിഎസി ലളിത ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

English summary
kailash is an Indian film actor, who acted in quite a number of films and captured a place in the list of good Malayalam actors in a very short timeframe.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam