ജഗതിയെ സന്ദര്‍ശിച്ചപ്പോള്‍ എന്നെയും എത്തിനോക്കി, പിന്നീടാരും തിരിഞ്ഞുനോക്കിയില്ലെന്ന് കൈതപ്രം!

താരസംഘടനയായ എഎംഎംഎയ്‌ക്കെതിരെയുള്ള വിമര്‍ശനവും വിവാദവും ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. ദിലീപിനെ തിരികെ സംഘടനയിലേക്ക് പ്രവേശിപ്പിക്കുന്നതിനായി നടത്തിയ ശ്രമങ്ങളെക്കുറിച്ചുള്ള തീരുമാനമാണ് വിവാദമായത്. ഈ തീരുമാനത്തെ അപലപിച്ച് നിരവധി പേര്‍ രംഗത്തുവന്നിരുന്നു. വിവാദങ്ങള്‍ ഇപ്പോഴും തുടരുന്നതിനിടയിലാണ് അമ്മയെ വിമര്‍ശിച്ച് കൈതപ്രം ദാമോദരന്‍ നമ്പൂതിരി രംഗത്തെത്തിയത്. തനിക്ക് നേരിടേണ്ടി വന്ന അനുഭവത്തെക്കുറിച്ചാണ് അദ്ദേഹം തുറന്നുപറഞ്ഞത്.

kaithapram

താന്‍ ആശുപത്രിയില്‍ കഴിഞ്ഞിരുന്ന കാലത്ത് തൊട്ടടുത്ത മുറിയില്‍ ജഗതി ശ്രീകുമാറുണ്ടായിരുന്നു. അദ്ദേഹത്തെ സന്ദര്‍ശിക്കാനെത്തിയ സംഘടനക്കാര്‍ തന്നെയും നോക്കിപ്പോയിരുന്നുവെന്നല്ലാതെ പിന്നീടിന്നുവരെ ഒരു സഹായവും ചെയ്തിട്ടില്ലെന്ന് അദ്ദേഹം പറയുന്നു. പണവും പ്രശസ്തിയും അലങ്കാരമായി കൊണ്ടുനടക്കുന്നവര്‍ക്കുള്ളതാണ് സംഘടന. താരങ്ങളുടെ നേട്ടമോ സഹായമോ കിട്ടുന്നതിന് വേണ്ടി അടുത്തുകൂടി നടക്കുന്നവരാണ് പലരുമെന്നും അദ്ദേഹം പറയുന്നു.


സിനിമകളില്‍ അഭിനയിച്ചിരുന്നുവെങ്കിലും ഇന്നുവരെ അമ്മയുടെ അംഗത്വതത്തിനായി താന്‍ ശ്രമിച്ചിരുന്നില്ലെന്നും കൈതപ്രം പറയുന്നു. ആക്രമിക്കപ്പെട്ട നടിയോടൊപ്പമാണ് അമ്മ നില്‍ക്കേണ്ടത്. ദിലീപിനെ തിരിച്ചെടുത്ത നടപടി ഒരു തരത്തിലും ന്യായീകരിക്കാനാവില്ലെന്നും അദ്ദേഹം പറയുന്നു. ഈ തീരുമാനത്തില്‍ പ്രതിഷേധിച്ച് കുറച്ചുപേരെങ്കിലും സംഘടനയില്‍ നിന്ന് പോയില്ലെങ്കില്‍ പിന്നെന്ത് കാര്യമാണെന്നും അദ്ദേഹം ചോദിക്കുന്നു. പുതിയ തീരുമാനവുമായി ബന്ധപ്പെട്ട് നിരവധി പേരാണ് നിലപാടുകള്‍ വ്യക്തമാക്കി രംഗത്തെത്തിയിട്ടുള്ളത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X