»   » 30 സിനിമകളില്‍ ഒരുമിച്ച് പ്രവൃത്തിച്ചിട്ടും മോഹന്‍ലാല്‍ എന്നെ വിളിച്ചില്ല; വിമര്‍ശനവുമായി കൈതപ്രം

30 സിനിമകളില്‍ ഒരുമിച്ച് പ്രവൃത്തിച്ചിട്ടും മോഹന്‍ലാല്‍ എന്നെ വിളിച്ചില്ല; വിമര്‍ശനവുമായി കൈതപ്രം

Posted By: Rohini
Subscribe to Filmibeat Malayalam

മോഹന്‍ലാലിന്റെ ശനിദശ വീണ്ടും തുടങ്ങുകയാണോ. നോട്ട് നിരോധനത്തെ അനുകൂലിച്ച് കൊണ്ട് താരം എഴുതിയ ബ്ലോഗാണ് ഇപ്പോള്‍ സംസാര വിഷയം. വിഷയത്തില്‍ ലാലിനെ അനുകൂലിച്ചും പ്രതികൂലിച്ചും പലരും രംഗത്തെത്തി.

മോഹന്‍ലാലിനെതിരെ ഭാഗ്യ ലക്ഷ്മി; ഇവരാരും മദ്യം വാങ്ങാന്‍ ക്യു നില്‍ക്കുന്നവരല്ല, അനുഭവിച്ചാലേ അറിയൂ..

എന്നാല്‍ ഇപ്പോള്‍ അതൊന്നുമല്ല വിഷയം, പ്രശസ്ത സംഗീതജ്ഞന്‍ കൈതപ്രം ദാമോദരന്‍ മോഹന്‍ലാലിനെ വിമര്‍ശിച്ചുകൊണ്ട് രംഗത്തെത്തിയിരിയ്ക്കുകയാണ്. നോട്ട് നിരോധനമല്ല ഇവിടെ വിഷയം.

നോട്ട് നിരോധനമല്ല, വ്യക്തിപരം

നോട്ട് നിരോധനവുമായി ബന്ധപ്പെട്ട് മോഹന്‍ലാല്‍ എഴുതിയ ബ്ലോഗുമായി ഈ വിമര്‍ശനത്തിന് യാതൊരു ബന്ധവുമല്ല. തീര്‍ത്തും വ്യക്തിപരമായ വിമര്‍ശനമാണിത്. കോഴിക്കോട് വച്ച് നടന്ന ഒരു പൊതു പരിപാടിയില്‍ സംസാരിക്കവെയാണ് കൈതപ്രം മോഹന്‍ലാലിനെ വിമര്‍ശിച്ചത്.

ഇതുവരെ വിളിച്ചില്ല

മുപ്പത് സിനിമകളില്‍ ഒരുമിച്ച് പ്രവൃത്തിച്ചെങ്കിലും ഒരിക്കല്‍ പോലും തന്നെയൊന്ന് ഫോണില്‍ പോലും വിളിക്കാത്ത ആളാണ് മോഹന്‍ലാല്‍ എന്ന് കൈതപ്രം പറയുന്നു.

വീട്ടില്‍ വന്നില്ല

എന്റെ വീടിന്റെ തൊട്ടടുത്ത് വരെ ഷൂട്ടിങ് ആവശ്യവുമായി മോഹന്‍ലാല്‍ വന്നിട്ടുണ്ട്. പക്ഷെ ഇതുവരെ വീട്ടിലൊന്ന് കയറാന്‍ അദ്ദേഹം തയ്യാറായിട്ടില്ല എന്നും കൈതപ്രം പറഞ്ഞു.

പ്രശ്‌നങ്ങളൊന്നുമില്ല

എനിക്ക് മോഹന്‍ലാലുമായി വ്യക്തിപരമായി യാതൊരു തര പ്രശ്‌നങ്ങളും ഇല്ല എന്നും കൈതപ്രം പറയുന്നു. ഇത്തരത്തിലുള്ള ആളുകളാണ് വലിയ താരങ്ങള്‍ എന്നും സംഗീതജ്ഞന്‍ പറഞ്ഞു.

English summary
Kaithapram Damodaran criticises Mohanlal

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam