»   » മമ്മൂട്ടിയെ നായകനാക്കി ചിത്രമെടുക്കാന്‍ കൈതപ്രം

മമ്മൂട്ടിയെ നായകനാക്കി ചിത്രമെടുക്കാന്‍ കൈതപ്രം

Posted By:
Subscribe to Filmibeat Malayalam

സംഗീതത്തിന്റെ വഴിയില്‍ കൈതപ്രം ദാമോദരന്‍ നമ്പൂതിരി വീണ്ടും സജീവമാകുന്നു. പക്ഷാഘാതത്തെത്തുടര്‍ന്ന് ഏറെ നാള്‍ ചികിത്സയിലായിരുന്ന ചികിത്സയിലായിരുന്ന കൈതപ്രം ഇപ്പോള്‍ ഗാനരചനയും സംഗീതവുമെല്ലാമായി സജീവമാവുകയാണ്. തിരിച്ചുവരവില്‍ കൈതപ്രം വരികളെഴുതിയ ആദ്യ ചിത്രം ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്ത ഹണീ ബീ ആയിരുന്നു.

പിന്നീട് ജയരാജിന്റെ കാമല്‍ സഫാരിയ്ക്കുവേണ്ടിയും പാട്ടുകളെഴുതി. മകന്‍ ദീപാങ്കുരന്‍ ആദ്യമായി സംഗീതസംവിധായകനാകുന്ന ചിത്രമെന്ന പ്രത്യേകതയുമുണ്ട് കാമല്‍ സഫാരിയ്ക്ക്. വളരെ നേരത്തേ പ്രഖ്യാപിയ്ക്കുകയും കുറേയേറെ ഭാഗങ്ങള്‍ ചിത്രീകരിക്കുകയും ചെയ്ത മഴവില്ലിനറ്റം വരെയെന്ന ചിത്രം അധികം വൈകാതെ പുറത്തിറക്കാനാവുമെന്ന പ്രതീക്ഷയിലാണ് ഇദ്ദേഹം. ഇതുകൂടാതെ മമ്മൂട്ടിയെ നായകനാക്കി പുതിയൊരു ചിത്രവും തന്റെ പദ്ധതിയിലുണ്ടെന്ന് കൈതപ്രം പറയുന്നു.

Mammootty

ആറുമാസത്തിനിടെ രണ്ട് പുസ്തകങ്ങള്‍ ഇറക്കാനും കൈതപ്രത്തിന് സാധിച്ചു. കൃഷ്ണപക്ഷം എന്ന കവിതാസമാഹാരവും ഒരു ലോലാക്കിന്റെ കഥ എന്ന ലേഖനസമാഹാരവുമാണ് കൈതപ്രത്തിന്റേതായി പുറത്തെത്തിയിരിക്കുന്നത്.

കൈതപ്രത്തിന്റെ രോഗം പൂര്‍ണമായി ഭേദമായിട്ടില്ല. ഇപ്പോള്‍ വൈദ്യമഠം ഋഷികുമാരന്‍ നമ്പൂതിരിയുടെ ചികിത്സയിലാണ് അദ്ദേഹം. ഒപ്പം ഫിസിയോ തെറാപ്പിയും നടക്കുന്നുണ്ട്. ഇഷ്ടമുള്ള കാര്യങ്ങളെല്ലാം ചെയ്തുകൊണ്ടാണ് താന്‍ രോഗാവസ്ഥയെ മറികടക്കുന്നതെന്നാണ് കൈതപ്രം പറയുന്നത്. രോഗം വന്നുകിടക്കുമ്പോള്‍ താന്‍ ചില ചിത്രങ്ങള്‍ക്ക് പാട്ടെഴുതുകയും ധാരാളം വായിയ്ക്കുകയും ചെയ്തുവെന്നും നമ്മള്‍ ഒരിക്കലും രോഗത്തിന് അടിമകളാകരുതെന്നും കൈതപ്രം പറയുന്നു.

English summary
Lyricist Kaithapram Damodaran Namboodiri said that he is planning to direct a movie with Mammootty as hero
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam