»   » നമ്പൂതിരി വേണ്ട...ഇനി ദാമോദരന്‍ മതി! ജാതി വാല്‍ ഉപേക്ഷിക്കാനുളള കാരണം തുറന്നടിച്ച് കൈതപ്രം...

നമ്പൂതിരി വേണ്ട...ഇനി ദാമോദരന്‍ മതി! ജാതി വാല്‍ ഉപേക്ഷിക്കാനുളള കാരണം തുറന്നടിച്ച് കൈതപ്രം...

Posted By: Pratheeksha
Subscribe to Filmibeat Malayalam

''ജാതിയില്‍ എനിക്ക് വിശ്വാസമില്ല. എന്നെയാരും ഇനി ജാതിപ്പേര് ചേര്‍ത്തു വിളിക്കേണ്ടതില്ല''. പ്രശസ്ത ഗാനരചയിതാവും കവിയുമാ കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടേതാണീ വാക്കുകള്‍.

കൈതപ്രത്തിനെ ഈ നിലപാടിലെത്താന്‍ പ്രേരിപ്പിച്ച ഘടകങ്ങളെന്തെന്നാണ്...ഒരു ഓണ്‍ ലൈന്‍ പോര്‍ട്ടലിന്റെ ചോദ്യങ്ങള്‍ക്കു മറുപടിയായായാണ്  അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്‌.

ഒരു സമുദയത്തോട് വിരോധമൊന്നുമില്ല

ഒരു സമുദായത്തോട് എന്തെങ്കിലും വിരോധമൊന്നുമുണ്ടായിട്ടല്ല അങ്ങനെ പറഞ്ഞത്. പക്ഷേ ഇക്കാലത്ത് ജീവിച്ചിരിക്കുമ്പോള്‍ പേരിലൂടെ ജാതിയും മതവും ഓര്‍മ്മിപ്പിക്കേണ്ട കാര്യമില്ലെന്ന് തോന്നുന്നെന്നാണ് കൈതപ്രം പറയുന്നത്.

പേരുകള്‍ക്കു പ്രാധാന്യം

ഇന്നത്ത കാലത്ത് മനുഷ്യരുടെ പേരുകള്‍ക്ക് മുന്‍പുണ്ടായിരുന്നതിനേക്കാള്‍ പ്രാധാന്യമല്ലേ. തന്നെ സംബന്ധിച്ച് അതിലൊന്നും വിശ്വാസമില്ലെന്നും രാഷ്ട്രീയമായ എന്തെങ്കിലും ലക്ഷ്യങ്ങളോടെയല്ല താനത് പറഞ്ഞതെന്നും കൈതപ്രം വ്യക്തമാക്കുന്നു. ഇപ്പോഴത്തെ ചുറ്റുപാടില്‍ ജീവിക്കുന്ന ഒരു മനുഷ്യന്റെ സ്വാഭാവിക പ്രതികരണമായി കണ്ടാല്‍ മതി

കമലിനെതിരെയുള്ള പ്രചരണങ്ങളെ കുറിച്ച്

ആളുകള്‍ ആവശ്യമില്ലാതെ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുകയാണ്. കമലുമായി വര്‍ഷങ്ങളുടെ പരിചയം തനിക്കുണ്ട്. പെട്ടെന്നൊരു ദിവസം അയാള്‍ അപകടകാരിയാണെന്നു പറഞ്ഞാല്‍ എങ്ങനെ ശരിയാവുമെന്നാണ് കൈതപ്രം ചോദിക്കുന്നത്.

മഴവില്ലിനറ്റം തള്ളിപ്പോയതെന്തുകൊണ്ട്

ഇനിയും വെളിച്ചം കാണാതെ കിടക്കുന്ന തന്റെ ഒരു ചിത്രത്തെ കുറിച്ചും കൈതപ്രം വിശദമാക്കി. മലയാളിയ്ക്ക് കശ്മീരി യുവതിയിലുണ്ടായ മകന്‍
ഒരു ദിവസം കേരളത്തിലെത്തുന്നതായിരുന്നു ചിത്രത്തിന്റെ പ്രമേയം.2013 ല്‍ സിനിമയുടെ എല്ലാ വര്‍ക്കുകളും പൂര്‍ത്തിയാക്കിയതാണ്...

മുഖ്യമന്ത്രിയോട് ഇക്കാര്യം വ്യക്തമാക്കി

സാറ്റലൈറ്റ് റൈറ്റില്‍ സിനിമാ വ്യവസായം കേന്ദ്രീകരിച്ചിരിക്കുന്ന സമയത്ത് തന്റെ സിനിമ തള്ളിപ്പോവുകയായിരുന്നുവെന്ന് കൈതപ്രം പറയുന്നു. ദേശീയതയ്ക്കു മതത്തിനും അപ്പുറത്തുള്ള മനുഷ്യരെ കുറിച്ചുളള സിനിമയായിരുന്നു അത്.ഇപ്പോള്‍ മുഖ്യമന്ത്രിയോട് ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്നും കൈതപ്രം കൂട്ടിച്ചേര്‍ത്തു.

English summary
kaithapram damodaran namputhiri telling about his views on cast

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam