»   » ഇനി ഒരു പരീക്ഷണത്തിന് ഇല്ല... ജീവിതത്തില്‍ ചില കടുത്ത തീരുമാനങ്ങളുമായി കാജല്‍ അഗര്‍വാള്‍!!!

ഇനി ഒരു പരീക്ഷണത്തിന് ഇല്ല... ജീവിതത്തില്‍ ചില കടുത്ത തീരുമാനങ്ങളുമായി കാജല്‍ അഗര്‍വാള്‍!!!

Posted By: Karthi
Subscribe to Filmibeat Malayalam

തെന്നിന്ത്യന്‍ സിനിമ ലോകത്ത് ഇത് വിവാദങ്ങളുടെ കാലമാണ്. ബോളിവുഡിനോട് ബോക്‌സ് ഓഫീസിലും പൊരുതി നില്‍ക്കാവുന്ന നിലവാരത്തിലേക്ക് തെന്നിന്ത്യന്‍ സിനിമ വളര്‍ച്ച നേടുമ്പോഴാണ് വിവാദങ്ങള്‍ ഈ ശ്രമങ്ങളെ പിന്നോട്ടടിക്കുന്നത്.

തമിഴ് സിനിമ ലോകത്ത് നിന്നുമായിരുന്നു വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്. സുചിലീക്‌സിന്റെ രൂപത്തിലായിരുന്നു വിവാദങ്ങള്‍ ആരംഭിച്ചത്. അത് ഒന്ന് ഒതുങ്ങിയപ്പോഴായിരുന്നു മലയാള സിനിമയില്‍ നടിക്കെതിരായ ആക്രമണവും റേപ്പ് ക്വട്ടേഷനും ദിലീപ് അറസ്റ്റിലാകുന്നതും. മലയാള സിനിമയെ ഈ വിവാദങ്ങള്‍ പ്രതിസന്ധിയിലാക്കി.

തെലുങ്ക് സിനിമയും വിവാദത്തില്‍ നിന്നും മോചിതമായിരുന്നില്ല. മയക്ക് മരുന്ന് വിവാദമായിരുന്നു ടോളിവുഡിനെ ഉലച്ചത്. തമിഴ് ചിത്രങ്ങളിലൂടെ മലയാളികള്‍ക്കും പ്രിയങ്കരിയായ കാജല്‍ അഗര്‍വാളിനേയും ഈ വിവാദം ബാധിച്ചിരുന്നു.

മയക്ക് മരുന്ന് കേസ്

പ്രേക്ഷകരുടെ പ്രിയതാരങ്ങളും സംവിധായകനും മയക്ക് മരുന്ന് ആരോപണ വിധേയരാണ്. എന്നാല്‍ താരങ്ങളും സംവിധായകരും ഇത് അംഗീകരിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ ചില കടുത്ത തീരുമാനങ്ങള്‍ തന്റെ കരിയറുമായി ബന്ധപ്പെട്ട് എടുക്കാന്‍ കാജല്‍ അഗര്‍വാള്‍ തീരുമാനിച്ചത്.

മാനേജര്‍ അറസ്റ്റില്‍

കാജല്‍ അഗര്‍വാളിന്റെ മാനേജര്‍ പുട്ട്കര്‍ റണ്‍സണ്‍ ജോസഫിനെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു. താരത്തെ ഏറെ ഞെട്ടിച്ച ഈ സംഭവമാണ് പുതിയ തീരുമാനം എടുക്കാന്‍ കാരണമായത്. ഈ സംഭവത്തിലുള്ള നടുക്കം താരം ട്വീറ്റിലൂടെ അറിയിച്ചിരുന്നു.

ഇനി എല്ലാം ഒറ്റയ്ക്ക്

ഇനി തനിക്കൊരു മാനേജര്‍ വേണ്ടെന്നാണ് കാജല്‍ അഗര്‍വാളിന്റെ തീരുമാനം. മറ്റൊരു മാനേജര തനിക്ക് വിശ്വസിക്കാനാകില്ലെന്നും അതിനാല്‍ ഇനി മാനേജരില്ലാതെ നേരിട്ട് കാര്യങ്ങള്‍ കൈകാര്യം ചെയ്യാനാണ് താരത്തിന്റെ തീരുമാനം.

മാതാപിതാക്കളുടെ സഹായത്തോടെ

കഥ കേള്‍ക്കുന്നതും പ്രതിഫലം കൈപ്പറ്റുന്നതു കാള്‍ ഷീറ്റ് തയാറാക്കുന്നതും ഉള്‍പ്പെടെ എല്ലാ കാര്യങ്ങളും മാതാപിതാക്കളുടെ സഹായത്തോടെ സ്വയം ചെയ്യാനാണ് നടിയുടെ തീരുമാനം. ഒരു തെലുങ്ക് മാധ്യമാണ് ഇക്കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഒരിക്കലും പിന്തുണയ്ക്കില്ല

തന്നെ ഞെട്ടിച്ച ഒന്നായിരുന്നു തന്റെ മാനേജര്‍ റോണിയുമായ ബന്ധപ്പെട്ട വാര്‍ത്ത എന്ന് വ്യക്തമാക്കിയ താരം ഒരു ശതമാനം പോലും ഇക്കാര്യത്തില്‍ റോണിയെ പിന്തുണയ്ക്കില്ലെന്നും വ്യക്തമാക്കി. സമൂഹത്തിന് ദോഷമായി ബാധിക്കുന്ന പ്രവര്‍ത്തിയാണിതെന്നുമായിരുന്നു താരത്തിന്റെ പ്രതികരണം.

വ്യക്തി ജീവിതത്തില്‍ കൈകടത്താറില്ല

തന്റെ കൂടെ ജോലി ചെയ്യുന്നവരുടെ വ്യക്തിപരമായ ജീവിതത്തിലോ അവരുടെ തിരഞ്ഞെടുപ്പിലോ താന്‍ കൈകടത്താറില്ല. അവരുടെ ജോലി കഴിഞ്ഞുള്ള പ്രവര്‍ത്തിയേക്കുറിച്ച് താന്‍ തിരക്കാറില്ലെന്നും കാജല്‍ ഈ സംഭവത്തിന് ശേഷം ട്വീറ്റ് ചെയ്തു.

മൂന്ന് ചിത്രങ്ങള്‍ റിലീസിന്

രണ്ട് തമിഴ് ചിത്രങ്ങള്‍ ഉള്‍പ്പെടെ മൂന്ന് സിനിമകളാണ് കാജല്‍ നായികയായി പുറത്തിറങ്ങാനിരിക്കുന്നത്. അജിത്ത് നായകനാകുന്ന വിവേഗം, റാണ ദഗ്ഗുപതി നായകനാകുന്ന നാനേ രാജ നാനേ റാണി എന്ന തെലുങ്ക് ചിത്രവും ഈ മാസം തിയറ്ററിലെത്തും. വിജയ് നായകനാകുന്ന ആറ്റ്‌ലി ചിത്രം മേര്‍സലാണ് മൂന്നാമത്തെ ചിത്രം. പൂജ അവധിക്ക് ചിത്രം തിയറ്ററിലെത്തും.

English summary
Kajal Agarwal has decided not to appoint any manager in Tollywood and has decided to directly listen scripts and take care of payments and call sheets on her own.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam