»   » കാജല്‍ കരുത്ത് തെളിയിക്കുന്നു

കാജല്‍ കരുത്ത് തെളിയിക്കുന്നു

Posted By:
Subscribe to Filmibeat Malayalam

തമിഴകത്ത് തുപ്പാക്കി കത്തിപ്പടരുമ്പോള്‍ ഏറ്റവുമധികം സന്തോഷിയ്ക്കുന്നത് നായിക കാജല്‍ അഗര്‍വാളാണ്. തന്നെ കളിയാക്കാനും വിമര്‍ശിയ്ക്കാനുമൊക്കെ ഉത്സാഹിച്ചവര്‍ക്കെതിരെ തുപ്പാക്കിയിലൂടെ ചുട്ടമറുപടി നല്‍കാന്‍ കഴിഞ്ഞതാണ് കാജലിനെ സന്തോഷിപ്പിയ്ക്കുന്നത്.

തെലുങ്കിലെ സൂപ്പര്‍ സുന്ദരിയാണ് കാജല്‍. മഗധീര, വൃന്ദാവനം, ബിസിനസ്സ് മാന്‍ അടുത്തകാലത്തെ തെലുങ്കിലെ വമ്പന്‍ വിജയങ്ങളിലെല്ലാം ഈ മുംബൈക്കാരിയ്ക്കും അവകാശമുണ്ട്. ഇതിന് പുറമെ അജയ് ദേവ്ഗണ്‍ ചിത്രമായ സിങ്കത്തിലൂടെ ബോളിവുഡിലും വമ്പന്‍ വിജയം നേടാനും കാജലിന് സാധിച്ചു. എന്നാല്‍ തമിഴകത്ത് തിരിച്ചടികള്‍ മാത്രമാണ് നടിയുടെ സമ്പാദ്യം. കാജല്‍ നായികയായെത്തിയ ചിത്രങ്ങളെല്ലാം കോളിവുഡ് ബോക്‌സ് ഓഫീസില്‍ തകര്‍ന്നടിയുകയോ കഷ്ടിച്ച് രക്ഷപ്പെടുകയോ മാത്രമാണ് ചെയ്തത്.

പഴനി, മോടി വിളയാട്, ബൊമ്മലാട്ടം തുടങ്ങിയ ചിത്രങ്ങളെല്ലാം ബോക്‌സ് ഓഫീസില്‍ മൂക്കുംകുത്തി വീഴുകയാണുണ്ടായത്. കാര്‍ത്തി നായകനായ നാന്‍ മഹാന്‍ അല്ല നേടിയ ശരാശരി വിജയം മാത്രമാണ് ഇതിനിടെ നടിയ്ക്ക് ആശ്വാസമേകിയത്.


എന്നാല്‍ കാജലിനെ തമിഴകത്തെ സൂപ്പര്‍നായികയാക്കി മാറ്റുകയാണ് കഴിഞ്ഞ രണ്ട് സിനിമകള്‍. സൂര്യ നായകനായ മാട്രാന്‍ ആവറേജ് വിജയം നേടിയപ്പോള്‍ വിജയ് ചിത്രം തുപ്പാക്കി ഈ വര്‍ഷത്തെ ബ്ലോക്ക് ബസ്റ്റര്‍ ഹിറ്റായി മാറുമെന്ന് ഉറപ്പായി കഴിഞ്ഞു. ഇനി രാജേഷ് സംവിധാനം ചെയ്യുന്ന കാര്‍ത്തി ചിത്രമായ ഓള്‍ ഇന്‍ ഓള്‍ രാജയിലാണ് കാജലിന്റെ പ്രതീക്ഷ. അടുത്ത മാസം വമ്പനൊരു സിനിമയില്‍ കൂടി നടി ഒപ്പുവെയ്ക്കുമെന്നാണ് തമിഴകത്തു നിന്നുള്ള റിപ്പോര്‍ട്ടുകള്‍.

അടുത്ത വര്‍ഷവും കാജലിന്റേതായി മാറിയേക്കാമെന്നാണ് സിനിമാപണ്ഡിറ്റുകളുടെ കണക്കുക്കൂട്ടല്‍. വെനസ്‌ഡേ ഫെയിം നീരജ് പാണ്ഡെ ഒരുക്കുന്ന അക്ഷയ് കുമാര്‍ ചിത്രം സ്‌പെഷ്യല്‍ ഛബിസ് ഫെബ്രുവരിയില്‍ തിയറ്ററുകളിലെത്തും. തെലുങ്കിലെ സൂപ്പര്‍താരങ്ങളായ എന്‍ടിആര്‍, രാംചരണ്‍, രവി തേജ സിനിമകളിലും കാജല്‍ തന്നെയാണ് താരം.

അതേ ഇനി തെന്നിന്ത്യയുടെ സുന്ദരി താന്‍ തന്നെയാണെന്ന് ഉറക്കെ പ്രഖ്യാപിയ്ക്കുകയാണ് കാജല്‍ അഗര്‍വാള്‍..

English summary
Her Vijay starrer Thuppakki is all set to be this year’s biggest grosser. Kajal who was considered jinxed in Tamil was on the lookout for a hit in Tamil, and she has hit the bulls eye with Thuppakki.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam