മമ്മൂട്ടിക്കരികില്‍ നിന്ന് അദ്ദേഹത്തെക്കുറിച്ചൊരു ഗാനം! കലാഭവന്‍ മണി പാടിയ പാട്ട് വൈറലാവുന്നു! കാണൂ

മമ്മൂട്ടി 67 ലേക്ക് കടന്നിരിക്കുകയാണ് ഇന്ന്. താരത്തിന് ആശംസ അറിയിച്ച് സിനിമാപ്രവര്‍ത്തകരും ആരാധകരുമൊക്കെ രംഗത്തെത്തിയിട്ടുണ്ട്. യുവതാരങ്ങള്‍ക്ക് മാതൃകയും പ്രചോദനവുമായി നില്‍ക്കുകയാണ് മെഗാസ്റ്റാര്‍. വില്ലനായി തുടക്കം കുറിച്ച് പിന്നീട് മലയാള സിനിമയുടെ എല്ലാമെല്ലാമായി മാറിയ താരമാണ് അദ്ദേഹം. താരത്തിനോടൊപ്പമുള്ള രസകരമായ മൂഹൂര്‍ത്തങ്ങളും ചിത്രങ്ങളുമൊക്കെ പങ്കുവെച്ചാണ് സംവിധായകരും താരങ്ങളുമൊക്കെ രംഗത്തെത്തിയിട്ടുള്ളത്. സിനിമയ്ക്കപ്പുറത്ത് പൊതുപരിപാടികളിലും അദ്ദേഹം സജീവമാണ്.

മെഗാസ്റ്റാറിനോടൊപ്പം അഭിനയിക്കാനുള്ള അവസരം മാത്രമല്ല പാടാനുള്ള ചാന്‍സും ലഭിച്ച കലാകാരനാണ് കലാഭവന്‍ മണി. മമ്മൂട്ടിയെ വേദിയില്‍ നിര്‍ത്തി അദ്ദേഹത്തെക്കുറിച്ച് ഒരു പാട്ട് പാടാനുള്ള അവസരമായിരുന്നു അന്ന് മണിക്ക് ലഭിച്ചത്. സ്വതസിദ്ധമായ അഭിനയ ശൈലിയും ആലാപനവുമായി മുന്നേറുന്നതിനിടയിലാണ് അദ്ദേഹം അപ്രതീക്ഷിതമായി യാത്രയായത്. ഇന്നും പ്രേക്ഷക മനസ്സില്‍ ജീവിക്കുന്നുണ്ട് ഈ കലാകാരന്‍. അദ്ദേഹം രചിച്ച് ആലപിച്ച നാടന്‍പാട്ടുകളൊക്കെ അത്ര പെട്ടെന്ന് മറക്കാന്‍ ആരാധകര്‍ക്ക് കഴിയുമോ? ഇന്നും പല സന്ദര്‍ഭങ്ങളിലും അദ്ദേഹം ഉണ്ടായിരുന്നെങ്കിലെന്ന് പ്രേക്ഷകര്‍ ആഗ്രഹിച്ചുപോവാറുണ്ട്. മമ്മൂട്ടിയെക്കുറിച്ച് നിരവധി പേര്‍ ഗാനം ആലപിച്ചിട്ടുണ്ടെങ്കിലും ഇതിനോളം വരില്ല ഒന്നുമെന്നാണ് ആരാധകരുടെ വിലയിരുത്തല്‍.

Mammootty, Kalabhavan Mani

മമ്മൂട്ടി അഭിനയിച്ച സിനിമകളും അദ്ദേഹത്തിന്റെ കഥാപാത്രങ്ങളെയും കുറിച്ചാണ് മണിയുടെ പാട്ട്. മുകേഷ്, സുരാജ് വെഞ്ഞാറമൂട് എന്നിവരും വേദിയിലുണ്ടായിരുന്നു. അദ്ദേഹത്തെ വേദിയില്‍ കണ്ടതോടെയാണ് തന്റെ മനസ്സിലുള്ള പാട്ടിനെക്കുറിച്ചും അത് ഇവിടെ വെച്ച് പാടണമെന്നുമുള്ള ആവശ്യവും മണി പറഞ്ഞത്. സദസ്സും വേദിയും നിറഞ്ഞ കൈയ്യടിയോടെയാണ് ഈ ഗാനം കേട്ടത്. മലയാള ഭാഷയ്ക്കും സിനിമയ്ക്കു പുണ്യമാണ് മമ്മൂട്ടിയെന്നായിരുന്നു അദ്ദേഹത്തിന്‍രെ വരികള്‍. സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്ന വീഡിയോ കാണാം.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X