»   » വീട്ടിൽ വന്നപ്പോൾ ഞെട്ടി! ആകെയുണ്ടായ ഓട്ടോയും പോയി, എല്ലാം നഷ്ടപ്പെട്ട് മണിയുടെ സഹോദരന്റെ കുടുംബം

വീട്ടിൽ വന്നപ്പോൾ ഞെട്ടി! ആകെയുണ്ടായ ഓട്ടോയും പോയി, എല്ലാം നഷ്ടപ്പെട്ട് മണിയുടെ സഹോദരന്റെ കുടുംബം

By Ankitha
Subscribe to Filmibeat Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

  കേരളത്തിലുണ്ടായ മഹാപ്രളയത്തിൽ നിരവധി പേർക്ക് തങ്ങളുടെ വീടും സമ്പാദ്യംവും സർവ്വതും നഷ്ടപ്പെട്ടിരുന്നു. ഒരു ആയുഷ്കാലത്തെ സമ്പാദ്യമായിരുന്നു പ്രളയത്തിൽ ഒലിച്ചു പോയത്. ഇതിൽ സമ്പന്നനെന്നോ പാവപ്പെട്ടവനെന്നോ ഭേദമില്ല. എല്ലാവകരുടേയും നഷ്ടങ്ങൾ തുല്യമായിരുന്നു.

  പ്രളയം അവസാനിച്ചിട്ടും ഇപ്പോഴും ജനങ്ങൾ ദുരിതാശ്വാസ ക്യാമ്പുകളിൽ താമിസിക്കുന്നുണ്ട്. വീട് വാസയോഗ്യമല്ലാത്തതിനാലാണ് ഇവർ ക്യാമ്പുകളിൽ ഇപ്പോഴും അഭയം തേടിയിരിക്കുന്നത്. ജീവിതം പഴയതു പോലയാകാൻ ഇനി ആദ്യം മുതൽ തുടങ്ങണം

  കലഭാവൻ മണിയുടെ സഹോദരന്റെ കുടുംബം

  പ്രളയക്കൊടുതിൽ എല്ലാം നഷ്ടപ്പെട്ടവരുടെ കൂട്ടത്തിൽ കലഭവൻ മണിയുടെ സഹോദരൻ വേലായുധന്റെ കുടുംബവുമുണ്ട്. പ്രളയത്തിൽ വീട് പൂർണ്ണമായും മുങ്ങിപ്പോയിരുന്നു. ഇവർ ചാലക്കുടി ഈസ്റ്റ് സ്കൂളിലെ ദുതിതാശ്വാസ ക്യാമ്പിലായിരുന്നു. വേലായുധന്റെ ഭാര്യ വത്സലയും മകൻ സുമേഷും ഭാര്യയും മക്കളുമായിരുന്നു വീട്ടിൽ താമസിച്ചിരുന്നത്. ഓട്ടോ ഓടിച്ച് കിട്ടുന്ന വരുമാനം കൊണ്ടായിരുന്നു ഈ കുടുംബം ജീവിട്ടു പോയിരുന്നത്.

  ക്യാമ്പിൽ നിന്ന് തിരിച്ചെത്തിയപ്പോൾ ഞെട്ടി

  വെളളം ഇറങ്ങിയതിനു ശേഷം ക്യാമ്പിൽ നിന്ന് തിരിച്ചെത്തിയപ്പോൾ ഞെട്ടിപ്പിക്കുന്ന കാഴ്ചയായിരുന്നു ഇവർ കണ്ടത്. വീട്ടിലുണ്ടായിരുന്ന എല്ലാ സാധനങ്ങളും വെള്ളം കയറി നശിച്ചു പോയിരുന്നു. കൂടാതെ വീട് എപ്പോൾ വേണമെങ്കിലും തകർന്ന് വീഴാവുന്ന ഒരു അവസ്ഥയിലുമാണ്. പതിനഞ്ച് വർഷം മുൻപ് കലഭാവൻ മണിയാണ് ഈ വീട് വാങ്ങി കൊടുത്.

  ഒട്ടോറിക്ഷ നശിച്ചു പോയി

  വീട് മാത്രമല്ല ജീവിതമാർഗ്ഗമയിരുന്ന ഓട്ടോറിക്ഷയും വെള്ളം കയറി നശിച്ചു പോയിട്ടുണ്ട്. ഇപ്പോൾ മുന്നോട്ട് ജീവിക്കാനാ‍ ഇവരുടെ മുന്നിൽ വേറൊരു വഴിയുമില്ലാത്ത അവസ്ഥയിലാണ്. വീടിന്റെ ഉൾഭാഗത്ത് ചെളി കയറിയ അവസ്ഥയിലായിരുന്നു. ക്യാംപിൽ താമസിച്ചിരുന്നപ്പോൾ വീടിന്റെ കാര്യത്തിൽ എന്ത് ചെയ്യണമെന്ന്ചിന്തയിലായിരുന്നു. ഇപ്പോഴും താമസിക്കാനാ‍ പരറിയ ഒരു സാഹചര്യമല്ല വീടിനുള്ളതെന്ന് വേലായുധന്റെ ഭാര്യ വത്സ പറഞ്ഞു. മണിയുടെ സഹോദരൻ വർഷങ്ങൾക്ക് മുൻപ് മരണപ്പെട്ടിരുന്നു.

  പ്രളത്തിൽ മണിയുടം ഭാര്യയും മകളും

  പ്രളയത്തിൽ കലാഭവൻ മണിയുടെ വീട്ടിലും വെള്ള കയറിയിരുന്നു. ഭാര്യ നിമ്മിയും മകൾ ശ്രീലക്ഷ്മിയും മൂന്ന് ദിവസം സൺ ഷെയ്ഡിൽ കഴിഞ്ഞിരുന്നു. ഭക്ഷണമോ വെള്ളമേ അവർക്ക് ലഭിച്ചിരുന്നില്ല. അന്ന് നേരിട്ട ദുരനുഭവം ഇവർ പങ്കുവെയ്ക്കുകയുണ്ടായി.

  രക്ഷപ്പെട്ടത് ബോട്ട് മാർഗം

  രണ്ടാം നിലയിലും വെളളം കറി വീടിന്റെ രണ്ടാം നിലയിലും വെള്ളം കയറിയിരുന്നു. ഉടൻ തന്നെ തങ്ങൾ ടെറസ്സിലേയ്ക്ക് മാറുകയായിരുന്നു. ടെറസ്സിലുളള സൺ ഷെഡ്ഡിലാണ് ഞങ്ങൾ താമസിച്ചിരുന്നത്. മൂന്ന് ദിവസം അവിടെ താമസ്സിക്കുകയായിരുന്നു. ഒരുപാട് പേർ തങ്ങളെ വിളിക്കുകയും സഹായം വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു. ഇപ്പോൾ ബോട്ട മാർഗ്ഗമാണ് താഴെ എത്തിയതെന്നും നിമ്മി പറഞ്ഞു. തങ്ങൾക്ക് വേണ്ടി പ്രാർഥിച്ച എല്ലാവർക്കും നന്ദിയുണ്ടെന്നും ഇവർ അറിയിച്ചു

  English summary
  kalabhavan mani brother family in kerala flood

  വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more