»   » കലാഭവന്‍ മണി യാത്ര ചോദിക്കാതെ...

കലാഭവന്‍ മണി യാത്ര ചോദിക്കാതെ...

Posted By:
Subscribe to Filmibeat Malayalam

കലാഭവന്‍ മണി യാത്ര ചോദിക്കാതെ എങ്ങോട്ടും പോയിട്ടില്ല. പറഞ്ഞു വരുന്നത് മണി നായകനാകുന്ന പുതിയ ചിത്രത്തെ കുറിച്ചാണ്. അനീഷ് വര്‍മ സംവിധാനം ചെയ്യുന്ന യാത്ര ചോദിക്കാതെ എന്ന ചിത്രത്തില്‍ കുട്ടനാട്ടിലെ ഒരു തനി ഗ്രാമീണനെയാണ് കലാഭവന്‍ മണി അവതരിപ്പിക്കുന്നത്.

എല്ലാവരുടെയും പ്രിയപ്പെട്ടവനായ, കുട്ടനാട്ടിലെ ഒരു ഗ്രാമീണ കര്‍ഷകനാണ് മണി അവതരിപ്പിക്കുന്ന ബാലന്‍ എന്ന കഥാപാത്രം. ഭാര്യയും ഒരു മകളുമുള്ള ബാലന്റെ കൊച്ചു കുടുംബം. പഠിക്കാന്‍ മിടുക്കിയായ മകളെ പട്ടണത്തിലയച്ച് പഠിപ്പിക്കുന്നതും പിന്നീട് നഗരജീവതവും പുതിയ കൂട്ടുകെട്ടും അവളില്‍ ചെലുത്തുന്ന സ്വാധീനവുമാണ് കഥയ്ക്ക് അടിസ്ഥാനം. ഒടുവില്‍ ഒരു പ്രത്യേക സാഹചര്യത്തില്‍ മകളെ പൊലീസ് പിടികൂടുന്നു. തുടര്‍ന്നുള്ള ബാലന്റെ യാത്രയാണ് സിനിമ.

Kalabhavan Mani

അനീഷ് വര്‍മ സംവിധാനം ചെയ്യുന്ന ചിത്രം റെയിന്‍ബോ സിനിമയുടെ ബാനറില്‍ ഷിബു മാവേലിയാണ് നിര്‍മിക്കുന്നത്. ഹരിപ്പാട് ഹരിലാലിന്റെയാണ് തിരക്കഥ. മണിയെ കൂടാതെ അമ്മു, സൂര്യകാന്ത്, മന്‍രാജ്, സാദിഖ് തുടങ്ങിയവരും അഭിനയിക്കുന്നു. ചിത്രത്തിന്റെ ചിത്രീകരണം ആലപ്പുഴയില്‍ പുരോഗമിക്കുകയാണ്.

English summary
Kalabhavan Mani playing lead role in Aneesh Varma's Yathra Chodhikkathea.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam