»   » ആഗ്രഹം പലതും സാധിക്കാന്‍ കഴിയാതെ മണി പോയി; അവസാന ചിത്രം റിലീസിനൊരുങ്ങുന്നു

ആഗ്രഹം പലതും സാധിക്കാന്‍ കഴിയാതെ മണി പോയി; അവസാന ചിത്രം റിലീസിനൊരുങ്ങുന്നു

Written By:
Subscribe to Filmibeat Malayalam

ഒരുപാട് ആഗ്രഹങ്ങള്‍ ബാക്കിവച്ചാണ് കലാഭവന്‍ മണി യാത്രയായത്. യാത്ര ചോദിക്കാതെ എന്ന ചിത്രത്തില്‍ മണിയ്ക്ക് ഒരുപാട് പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ അതിന്റെ പ്രിവ്യു കാണണം എന്ന ആഗ്രഹം പോലും സാധിക്കാന്‍ കഴിയാതെ മണി, ഒരു യാത്ര പോലും പറയാതെ പോയി. ഇപ്പോള്‍ ചിത്രം റിലീസിന് തയ്യാറെടുക്കുകയാണ്. അനീഷ് വര്‍മയാണ് ചിത്രം സംവിധാനം ചെയ്തത്.

കുട്ടനാടിലെ ഒരു തനി കര്‍ഷകനായിട്ടാണ് കലാഭവന്‍ മണി ചിത്രത്തിലെത്തുന്നത്. ബാലന്‍ എന്നാണ് കഥാപാത്രത്തിന്റെ പേര്. ആറ് മാസം മുമ്പ് ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയായതാണ്. പല കാരണങ്ങള്‍ കൊണ്ടും നീണ്ടുപോയി. ചിത്രത്തില്‍ മണിയ്ക്ക് ഏറെ പ്രതീക്ഷയുണ്ടായിരുന്നു. ഡബ്ബിങ് കഴിഞ്ഞ ശേഷം അദ്ദേഹമത് എന്നോട് പറയുകയും ചെയ്തിരുന്നു എന്ന് സംവിധായകന്‍ പറയുന്നു.

yathra-chodhikathe

ചിത്രത്തിന്റെ പ്രിവ്യു കാണണം എന്ന് അദ്ദേഹം പറഞ്ഞിരുന്നു. എന്റേതായ കാരണങ്ങള്‍ കൊണ്ട് അത് സാധിച്ചു കൊടുക്കാന്‍ കഴിയാത്തതിലെ നീറ്റലുണ്ട് ഉള്ളില്‍. അടുത്താഴ്ച ചാലക്കുടിയില്‍ വച്ച് തന്നെ പ്രിവ്യു ചെയ്യണമെന്നാണ് ആഗ്രഹം. അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും സഹപ്രവര്‍ത്തകരെയുമൊക്കെ വിളിക്കുന്നുണ്ട്. ദിലീപിന്റെ തിയേറ്ററില്‍ ചെയ്യണമെന്നാണ് ആഗ്രഹം.

പ്രമോഷന്‍ കാര്യങ്ങള്‍ എന്തുണ്ടെങ്കിലും വിളിച്ചാല്‍ മതി, ഞാന്‍ വന്നോളാം എന്നൊക്കെ പറഞ്ഞിട്ട്... ഒന്നും പറയാതെ അങ്ങ് പോയി. ചിത്രത്തിന് മണിച്ചേട്ടന്റെ എല്ലാ അനുഗ്രഹവും ആശിര്‍വാദവും ഉണ്ടാവും. ഇവിടെ പ്രേക്ഷരോടൊപ്പം ഈ സിനിമ അങ്ങ് സ്വര്‍ഗ്ഗത്തിലിരുന്ന് അദ്ദേഹം കാണുന്നുണ്ടാവും -അനീഷ് പറഞ്ഞു.

English summary
‘Yathra Chodhikkathe’- Kalabhavan Mani’s Last Film Ready for Release

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam