»   » കലാഭവന്‍ മണിയുടെ അവസാന ചിത്രം 'യാത്ര ചോദിക്കാതെ' തിയ്യേറ്ററില്‍... അവസാനമായി ആ നടനെ ഒന്നുകൂടി കാണാം.

കലാഭവന്‍ മണിയുടെ അവസാന ചിത്രം 'യാത്ര ചോദിക്കാതെ' തിയ്യേറ്ററില്‍... അവസാനമായി ആ നടനെ ഒന്നുകൂടി കാണാം.

Posted By:
Subscribe to Filmibeat Malayalam

ചില സിനിമകളും സിനിമാ ഡയലോഗുകളും അങ്ങനെയാണ്, അറംപറ്റി പോകും. യാത്ര പറയാതെ പോയ ആ കലാകാരന്റെ അവസാന ചിത്രത്തിന്റെ പേര് അറംപറ്റി പോയോ എന്ന് തോന്നിപോകും. ' യാത്ര ചോദിക്കാതെ' എന്ന അവസാന ചിത്രം തിയ്യേറ്ററില്‍ എത്തുമ്പോള്‍ അവസാനമായി ആ മണി നാദത്തെ ഒന്നുകൂടി കാണാന്‍ എത്തുകയാണ് ആരാധകര്‍.

അനീഷ് വര്‍മ്മ സംവിധാനം ചെയ്ത ചിത്രം ആറ് മാസങ്ങള്‍ക്ക് മുന്‍പ് ഷൂട്ടിങ് കഴിഞ്ഞെങ്കിലും തിയ്യേറ്ററില്‍ എത്തിക്കാനോ പ്രിവ്യൂ കാണാനോ കലാഭവന്‍ മണിയ്ക്ക് സാധിച്ചില്ല. 'ആരോടും യാത്ര ചോദിക്കാതെ നമ്മെ വിട്ടകന്ന നടനവിസ്മയം' എന്നായിരുന്നു ചിത്രത്തിന്റെ പരസ്യവാചകം. എന്തിന് ഇങ്ങനൊരു ടൈറ്റില്‍ നല്‍കി എന്നു പോലും നമ്മള്‍ ചോദിച്ചു പോകും.

കലാഭവന്‍ മണിയുടെ അവസാന ചിത്രം 'യാത്ര ചോദിക്കാതെ' തിയ്യേറ്ററില്‍... അവസാനമായി ആ നടനെ ഒന്നുകൂടി കാണാം...

നവാഗത സംവിധായകനായ അനീഷ് വര്‍മ്മ സംവിധാനം ചെയ്ത ചിത്രമാണ് യാത്ര ചോദിക്കാതെ. ചിത്രത്തിന്റെ ഷൂട്ടിങ് കഴിഞ്ഞ് പോകുമ്പോള്‍ മണി അവസാനമായ പറഞ്ഞൊരു വാക്കുണ്ട്. മണി ചേട്ടന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകും, ചിത്രത്തിന്റെ പ്രിവ്യൂ കാണണം എന്നാഗ്രഹമുണ്ട്. എന്താവശ്യമുണ്ടെങ്കിലും വിളിച്ചാല്‍ മതി എന്നൊക്കെ... എത്ര ഉറക്കെ വിളിച്ചാലും കേള്‍ക്കാത്ത ദൂരത്തേക്ക് മണി പോയതിന് ശേഷമാണ് ചിത്രത്തിന്റെ റിലീസിങ് നടന്നത്.

കലാഭവന്‍ മണിയുടെ അവസാന ചിത്രം 'യാത്ര ചോദിക്കാതെ' തിയ്യേറ്ററില്‍... അവസാനമായി ആ നടനെ ഒന്നുകൂടി കാണാം...

കുട്ടനാട്ടിലെ കര്‍ഷകന്റെ വേഷമാണ് കലാഭവന്‍ മണി ചിത്രത്തില്‍ ചെയ്തത്. കൂലി പണിക്കാരനായ ബാലന്‍ എന്ന കഥാപാത്രത്തെ അവിസ്മരണീയമായി തന്നെ അവതരിപ്പിച്ചു. മകളും ബാലനും തമ്മിലുള്ള ഹൃദയബന്ധത്തിന്റെ കഥ പറയുന്ന ചിത്രമാണ് യാത്ര ചോദിക്കാതെ.

കലാഭവന്‍ മണിയുടെ അവസാന ചിത്രം 'യാത്ര ചോദിക്കാതെ' തിയ്യേറ്ററില്‍... അവസാനമായി ആ നടനെ ഒന്നുകൂടി കാണാം...

സാദിഖ്, റീന ബഷീര്‍, മീന കുര്യന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങള്‍.

കലാഭവന്‍ മണിയുടെ അവസാന ചിത്രം 'യാത്ര ചോദിക്കാതെ' തിയ്യേറ്ററില്‍... അവസാനമായി ആ നടനെ ഒന്നുകൂടി കാണാം...

കലാകാരന് ഒരിക്കലും മരണമില്ല, അവന്റെ കലയിലൂടെ എന്നും ജീവിച്ചിരിക്കും എന്ന വാക്കുകള്‍ സത്യമായി. കലാഭവന്‍ മണിയെന്ന കലാകാരന്‍ നമ്മെ വിട്ടകന്നിട്ടും അവസാനമായി ആ മുഖം ഒരിക്കല്‍ കൂടി തിയ്യേറ്ററില്‍ നിറഞ്ഞു നിന്നപ്പോള്‍ ആരാധകരുടെ കണ്ണു നിറഞ്ഞു പോയി.

കലാഭവന്‍ മണിയുടെ അവസാന ചിത്രം 'യാത്ര ചോദിക്കാതെ' തിയ്യേറ്ററില്‍... അവസാനമായി ആ നടനെ ഒന്നുകൂടി കാണാം...

രംഗബോധമില്ലാതെ എത്തിയ വിരുന്നുക്കാരന് ആ ശരീരത്തെ മാത്രമേ കവര്‍ന്നെടുക്കാന്‍ സാധിച്ചുള്ളൂ.... അദ്ദേഹത്തിന്റെ ചിത്രങ്ങളിലൂടെയും ഗാനങ്ങളിലൂടെയും എക്കാലവും ജീവിച്ചിരിക്കും.

കലാഭവന്‍ മണിയുടെ അവസാന ചിത്രം 'യാത്ര ചോദിക്കാതെ' തിയ്യേറ്ററില്‍... അവസാനമായി ആ നടനെ ഒന്നുകൂടി കാണാം...

കാലിക പ്രസക്തിയുള്ള ചിത്രമാണ് യാത്ര ചോദിക്കാതെ. തീര്‍ച്ചയായും കണ്ടിരിക്കേണ്ട ഒരു കുടുംബ ചിത്രമാണ് യാത്ര ചോദിക്കാതെ.

English summary
Kalabhavan Mani's last movie 'Yathra Chodhikathe' is in cinemas from today. The film is directed by Aneesh Varma.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam