»   » ഒരു പോരുകാളയെയാണ് എനിക്ക് നഷ്ടമായത്; രാജമാണിക്യം കണ്ട് കലാഭവന്‍ മണി മമ്മൂട്ടിയോട് പറഞ്ഞത്

ഒരു പോരുകാളയെയാണ് എനിക്ക് നഷ്ടമായത്; രാജമാണിക്യം കണ്ട് കലാഭവന്‍ മണി മമ്മൂട്ടിയോട് പറഞ്ഞത്

By: Rohini
Subscribe to Filmibeat Malayalam

മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ എക്കാലത്തെയും വലിയ ബ്ലോക്ബസ്റ്റര്‍, മാസ് ചിത്രമാണ് രാജമാണിക്യം. അന്‍വര്‍ റഷീദിന്റെ ആദ്യ സംവിധാന സംരംഭം!!

നിറം മാത്രമല്ല, മണിക്കൊപ്പം അഭിനയിക്കാന്‍ നടിമാര്‍ മടിക്കുന്നതിന്റെ കാരണം വെളിപ്പെടുത്തി വിനയന്‍!


എന്നാല്‍ ഈ ചിത്രം രഞ്ജിത്ത് സംവിധാനം ചെയ്യാനിരുന്നതായിരുന്നു. വ്യക്തിപരമായ ചില കാരണങ്ങളാല്‍ രഞ്ജിത്ത് പിന്മാറിയ സാഹചര്യത്തിലാണ് അന്‍വര്‍ റഷീദ് രാജമാണിക്യം ഏറ്റെടുത്തത്.


സംവിധായകന്‍ മാത്രമല്ല

സംവിധായകന്‍ മാത്രമല്ല, ചിത്രത്തിലെ വില്ലന്‍ വേഷവും ചെയ്യാന്‍ തീരുമാനിച്ച ആളില്‍ നിന്നും വഴുതി മാറിയതാണ്. കലാഭവന്‍ മണിക്ക് വച്ചിരുന്ന വേഷമാണ് തമിഴ് നടന്‍ രഞ്ജിത്ത് ചെയ്തത്.


കലാഭവന്‍ മണിയ്ക്ക് വച്ച വേഷം

ചിത്രത്തില്‍ മമ്മൂട്ടിയോട് പൊരുതി നില്‍ക്കുന്ന വില്ലന്‍ വേഷത്തിനും ഏറെ പ്രാധാന്യമുണ്ട്. സൈമണ്‍ നാടാര്‍ എന്ന പ്രതിനായകന്റെ വേഷത്തിനായി ആദ്യം പരിഗണിച്ചത് കലാഭവന്‍ മണിയെയായിരുന്നു.


മണി പിന്മാറാന്‍ കാരണം

പ്രതിനായകന്‍ വേഷങ്ങള്‍ ഏറെ താത്പര്യത്തോടെ ഏറ്റെടുക്കുന്ന കലാഭവന്‍ മണിയ്ക്ക് രാജമാണിക്യത്തിലെ കഥാപാത്രവും ഇഷ്ടപ്പെട്ടു. എന്നാല്‍ മണി നായകനായ ബെന്‍ജോണ്‍സണ്‍ എന്ന ചിത്രം അപ്രതീക്ഷിതമായി വന്‍ വിജയം നേടുകയും മണിയുടെ ഡേറ്റ് പ്രശ്‌നമാകുകയും ചെയ്തു.


പകരം വന്നത്

കലാഭവന്‍ മണിയ്ക്ക് വച്ച വില്ലന്‍ വേഷത്തിന് വേണ്ടി പലരെയും പരിഗണിച്ചെങ്കിലും ആരെയും സംതൃപ്തി തോന്നിയില്ല. ഒടുവിലാണ് തമിഴ് നടന്‍ രഞ്ജിത്തില്‍ എത്തിയത്. സൈമണ്‍ നാടരിന്റെ വേഷം രഞ്ജിത്ത് മികവുറ്റതാക്കുകയും ചെയ്തു.


മണി പറഞ്ഞത്

രാജമാണിക്യം റിലീസ് ചെയ്തതിന്റെ രണ്ടാം ദിവസം തന്നെ കലാഭവന്‍ മണി കൂട്ടുകാര്‍ക്കൊപ്പം പോയി സിനിമ കണ്ടു. തിയേറ്ററില്‍ നിന്നിറങ്ങിയപ്പോള്‍ തന്നെ മണി മമ്മൂട്ടിയെ വിളിച്ചു പറഞ്ഞു, 'മമ്മൂക്ക, ബെല്ലാരി രാജ ഡബിള്‍ സ്‌ട്രോങാണ് കേട്ടോ. അടാര്‍ ഐറ്റം. കൊമ്പനോട് കൊമ്പ് കോര്‍ക്കാന്‍പോന്ന ഒരു പോരുകാളയെയാണ് എനിക്ക് നഷ്ടമായത്'. ഇത് കേട്ട് ചിരിച്ചുകൊണ്ട് മമ്മൂട്ടി പറഞ്ഞു, 'പോയത് പോട്ടെ മണീ.. സിനിമയല്ലേ.. ഇതിലും വലുത് നാളെ വരും' എന്ന്.മണിയുടെ ഫോട്ടോസിനായി

English summary
Kalabhavan Mani was the first choice for the villain role in Rajamanikyam
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam