»   » മണിയുടെ വിവാഹ ദിനത്തിൽ ഒരു സംഭവം നടന്നു; അത് എന്താണെന്ന് അറിയമോ? സഹോദരൻ തന്നെ പറയുന്നു

മണിയുടെ വിവാഹ ദിനത്തിൽ ഒരു സംഭവം നടന്നു; അത് എന്താണെന്ന് അറിയമോ? സഹോദരൻ തന്നെ പറയുന്നു

Posted By:
Subscribe to Filmibeat Malayalam

മലയാളികളുടെ സ്വന്തം കലഭവൻ മണിയുടെ വിവാഹ വാർഷികമായിരുന്നു ഫെബ്രുവരി 4. 1999 ഫെബ്രുവരി 4 നാണ് നിമ്മിയുടെ കഴുത്തി മണി താലി ചാർത്തിയത്. വർഷങ്ങൾക്കു മുൻപുള്ള വിവാഹ ദിനത്തിൽ നടന്ന രസകരമായ സംഭവം സഹോദരൻ ആർഎൽവി രാമ കൃഷ്ണ പങ്കുവയ്ക്കുകയുണ്ടായി. മണിയുടേയും നിമ്മിയുടേയും വിവാഹ ഫോട്ടോ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്താണ് രാമകൃഷ്ണ ആ രസകരമായ സംഭവം പറഞ്ഞത്.

മണിയുടെ വിവാഹ ദിനത്തിൽ ഒരു ഞെട്ടിപ്പിക്കുന്ന സംഭവം നടന്നു; അത് വെളിപ്പെടുത്തി സഹോദരൻ രാമകൃഷ്ണൻ

ഇന്ന് മണിച്ചേട്ടന്റെ വിവാഹ വാർഷികം എന്നു പറഞ്ഞാണ് പോസ്റ്റ് ആരംഭിക്കുന്നത്. ഈ ഫോട്ടോ കാണുമ്പോൾ രസകരമായ ഒരു സംഭവം ഇന്നലെ നടന്നതു പോലെ ഓർമ വരുന്നു.മണി ചേട്ടന്റെയും ചേടത്തിയമ്മയുടെയും പുറകിൽ നിൽക്കുന്നവരുടെ മുഖഭാവം ശ്രദ്ധിച്ചു നോക്കുക! കണ്ണാടി വച്ച്, മുല്ല പൂ തലയിൽ വച്ചത് അമ്മയും,ഓറഞ്ച് സാരി ഉടുത്തത് ഞങ്ങളുടെ മൂത്ത സഹോദരിയും പച്ച സാരി ഉടുത്തത് മൂത്ത ചേട്ടത്തിയമ്മയും ആണ്.

ആദ്യം കാണുമ്പോൾ സങ്കടമായിരുന്നു! ഇപ്പോൾ അവസ്ഥ മാറി, ട്രോളന്മാർക്ക് ഗായത്രിയുടെ ഉഗ്രൻ മറുപടി!!

താലി കെട്ട് കഴിഞ്ഞ് മന്ത്ര കോടി അന്വേഷിച്ചപ്പോൾ കാണുന്നില്ല. ആകെ ടെൻഷനായി ജനങ്ങളും സിനിമാ താരങ്ങളും തിങ്ങി കൂടി നിൽക്കുന്നു. കല്യാണതിരക്കിൽ മന്ത്രകോടി വീട്ടിൽ നിന്ന് എടുക്കാൻ മറന്നു പോയി. ഒടുവിൽ മന്ത്രകോടി എടുക്കാൻ ഞാൻ വീട്ടിലേക്ക് ഓടി. അവിടെ ചെന്നപ്പോൾ വാതിൽ താക്കോലിട്ടു പൂട്ടിയിരിക്കുന്നു. ഒടുവിൽ അമ്മിക്കുഴഎടുത്ത് അടുക്കള വാതിലിന്റെ താക്കോൽ തല്ലി പൊളിച്ച് മന്ത്രകോടിയും എടുത്ത് കല്യാണം നടക്കുന്ന കോസ് മോസ് ക്ലബിലെത്തി. വിവാഹം കഴിഞ്ഞ് ഈ കാര്യം ചേട്ടനോടു പറഞ്ഞപ്പോൾ കൂട്ട ചിരിയായി. രാമകൃഷ്ണ ഫേസ്ബുക്കിൽ കുറിച്ചു

English summary
kalabhavan mani weadding story tell brother ramakrishnan

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam