»   » കലാഭവന്‍ മണിയുടെ ത്രിഡി ചിത്രം തുടങ്ങി

കലാഭവന്‍ മണിയുടെ ത്രിഡി ചിത്രം തുടങ്ങി

Posted By: Staff
Subscribe to Filmibeat Malayalam
Kalabhavan Mani
കലാഭവന്‍ മണി നായകനാകുന്ന ത്രിഡി ചിത്രത്തിന്റെ ചിത്രീകരണം തുടങ്ങി. മായാപുരിയെന്ന് പേരിട്ടിരിക്കുന്ന ചിത്രം തിരുവനന്തപുരത്തെ വെള്ളായണിയിലുള്ള മെറിലാന്റ് സ്റ്റുഡിയോയിലെ സെറ്റിലാണ് ചിത്രീകരിക്കുന്നത്. മഹേഷ് ഉസ്മാന്‍ സംവിധാനം ചെയ്യുന്ന ചിത്രം സഫ-ഷെരോണ്‍ മൂവീസിന്റെ ബാനറില്‍ ശേഖര്‍ ശങ്കരനാണ് നിര്‍മ്മിക്കുന്നത്. 9.5 കോടിയാണ് ചിത്രത്തിന്റെ ബജറ്റ്. മണിയ്‌ക്കൊപ്പം ബാലതാരങ്ങളും പ്രധാനവേഷത്തിലെത്തുന്ന ചിത്രമാണിത്.

ഫാന്റസി വിഭാഗത്തില്‍പ്പെടുത്താവുന്ന ഈ ചിത്രം വിനയന്റെ ഡ്രാക്കുളയ്ക്ക് ശേഷം മലയാളത്തില്‍ തയ്യാറാവുന്ന ത്രിഡി ചിത്രമാണ്. കുട്ടികളെ കേന്ദ്രമാക്കിതയ്യാറാക്കുന്ന ചിത്രത്തില്‍ പൊക്കം കുറഞ്ഞ പതിനഞ്ച് കലാകാരന്മാര്‍ ഈ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ആദില്‍ മുഹമ്മദ്, റംസാന്‍, ആല്‍ഫ്‌സ്, എസ്തര്‍ എന്നിവരെല്ലാമാണ് ചിത്രത്തില്‍ കുട്ടികളുടെ വേഷം അവതരിപ്പിക്കുന്നത്.

കലാഭവന്‍ മണി സിനിമയില്‍ 20 വര്‍ഷം പൂര്‍ത്തിയാക്കുന്ന ഈ അവസരത്തിലാണ് മണി നായകനാകുന്ന ത്രിഡി ചിത്രം ഒരുങ്ങുന്നത്. 1993ല്‍ സമുദായം എന്ന ചിത്രത്തില്‍ മീന്‍ കച്ചവടക്കാരന്റെ വേഷം ചെയ്തുകൊണ്ടാണ് മിമിക്രി കലാകാരനായ മണി

English summary
The cameras have begun rolling for Kalabhhavan Mani and Mahesh Usman's

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam