»   » കുഞ്ഞിക്കൂനനില്‍ നിന്നും ഷാജോണിനെ പുറത്താക്കിയത് ദിലീപോ??? സത്യം ഇങ്ങനെ...

കുഞ്ഞിക്കൂനനില്‍ നിന്നും ഷാജോണിനെ പുറത്താക്കിയത് ദിലീപോ??? സത്യം ഇങ്ങനെ...

Posted By: Karthi
Subscribe to Filmibeat Malayalam

ചരിത്രത്തില്‍ ആദ്യത്തേത് എന്ന വിശേഷിപ്പിക്കുന്ന സംഭവമാണ് റേപ്പ് ചെയ്യാന്‍ ഒരാള്‍ക്ക് ക്വട്ടേഷന്‍ നല്‍കുക എന്നത്. അത് സംഭവിച്ചതാകട്ടെ മലയാള സിനിമയിലും. കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട കേസില്‍ ജനപ്രിയ നായകന്‍ ദിലീപ് പ്രതി സ്ഥാനത്താണ്. ദിലീപ് ജയിലിലായതോടെ ദിലീപിന്റെ പ്രതികാരബുദ്ധിയുടെ ഇരകള്‍ എന്ന പേരില്‍ നിരവധി വ്യക്തികളുടെ കഥളാണ് പ്രചരിക്കുന്നത്.

അത്തരത്തിലൊരു വാര്‍ത്ത കഴിഞ്ഞ ദിവസം മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയകളിലും വളരെ അധികം പ്രചരിക്കുകയും ചെയ്തിരുന്നു. കുഞ്ഞിക്കൂനന്‍ എന്ന ചിത്രത്തില്‍ കലാഭവന്‍ ഷാജോണിന് ലഭിച്ച ദിലീപ് ഇടപെട്ട് നഷ്ടപ്പെടുത്തുകയായിരുന്നു എന്നതായിരുന്നു വാര്‍ത്ത. എന്നാല്‍ ഇക്കാര്യത്തില്‍ വിശദീകരണവുമായി ഷാജോണ്‍ തന്നെ നേരിട്ട് എത്തിയിരിക്കുകയാണ്.

ഫേസ്ബുക്ക് പോസ്റ്റിലൂടെ

ദിലീപ് തന്റെ അവസരം നഷ്ടപ്പെടുത്തിയെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ വിശദീകരണവുമായി കലാഭവന്‍ ഷാജോണ്‍ തന്നെ എത്തിയിരിക്കുകയാണ്. തന്റെ ഫേസ്ബുക്ക് അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെയാണ് ഇക്കാര്യം താരം വ്യക്തമാക്കുന്നത്.

എന്നെ ആയുധമാക്കരുത്

വീണു കിടക്കുന്ന ഒരാളെ ചവിട്ടാന്‍ എന്നെ ആയുധമാക്കരുത്, എന്ന വാചകങ്ങളോടെയാണ് ഷാജോണിന്റെ പോസ്റ്റ് ആരംഭിക്കുന്നത്. ചിത്രത്തില്‍ തനിക്ക് അവസരം ലഭിക്കാത്തതിന് കാരണം ദിലീപ് അല്ലെന്നാണ് ഷാജോണ്‍ പറയുന്നത്.

ദിലീപ് റെക്കമെന്‍ഡ് ചെയ്തിട്ട്

ശശിശങ്കര്‍ സംവിധാനം ചെയ്ത കുഞ്ഞിക്കൂനന്‍ എന്ന ചിത്രത്തിലേക്ക് തന്നെ പരിഗണിച്ചത് ദിലീപ് കാരണമാണെന്നാണ് ഷാജോണ്‍ പറയുന്നത്. ദിലീപാണ് സംവിധായകനോട് ഷാജോണിന്റെ പേര് നിര്‍ദേശിച്ചതത്രേ. തനിക്ക് വേഷം നഷ്ടമായത് തന്റെ നിര്‍ഭാഗ്യമാണെന്നും താരം പറയുന്നു.

മേക്കപ്പ് ടെസ്റ്റും കഴിഞ്ഞു

കുഞ്ഞിക്കൂനില്‍ അഭിനയിക്കാന്‍ ഷാജോണ്‍ പോയിരുന്നു. മേക്കപ്പ് ടെസ്റ്റ് നടത്തുകയും ചെയ്തിരുന്നു. അതിന് ശേഷമാണ് ആ വേഷം ഷാജോണിന് നഷ്ടമായത്. എന്നാല്‍ എങ്ങനെ നഷ്ടമായി എന്ന് പറയാതെ അസത്യങ്ങള്‍ വാര്‍ത്തയാക്കരുതെന്ന് പറഞ്ഞുകൊണ്ടാണ് പോസ്റ്റ് അവസാനിക്കുന്നത്.

വില്ലന്‍ വേഷം

കുഞ്ഞിക്കൂനനിലെ ഏറ്റവും ശ്രദ്ധേയ കഥാപാത്രമായിരുന്നു സായ്കുമാര്‍ അവതരിപ്പിച്ച വില്ലന്‍ വേഷം. ഈ കഥാപാത്രത്തിലേക്കാണ് ഷാജോണിനെ പരിഗണിച്ചിരുന്നത്. എന്നാല്‍ മേക്കപ്പ് വരെ കഴിഞ്ഞ ഷാജോണിനെ ദിലീപ് ഇടപെട്ട് ഒഴിവാക്കുകയായിരുന്നുവെന്നാണ് വാര്‍ത്തകള്‍ പ്രചരിച്ചത്.

ദിലീപ് അഭിനയിക്കില്ലത്രേ...

ഷാജോണ്‍ കുഞ്ഞിക്കൂനനില്‍ വില്ലനായി എത്തിയാല്‍ ദിലീപ് അഭിനയിക്കില്ലെന്ന് വാശി പിടിച്ചു. പൊട്ടിക്കരഞ്ഞു കൊണ്ട് ഷാജോണ്‍ സെറ്റില്‍ നിന്നും ഇറങ്ങി പ്പോയി. ഒടുവില്‍ അമ്മയ്‌ക്കൊപ്പം ആശുപത്രിയിലായിരുന്ന സായ്കുമാറിനെ വിളിച്ചു വരുത്തി അഭിനയിപ്പിക്കുകയായിരുന്നു, എന്നൊക്കെയായിരുന്നു വാര്‍ത്തകള്‍.

ദിലീപിനെതിരെ ആരോപണങ്ങള്‍

ദിലീപ് അറസ്റ്റിലായതോടെ എണ്ണിയാലൊടുങ്ങാത്ത ആരോപണങ്ങളാണ് ദിലീപിനെതിരെ പ്രചരിക്കുന്നത്. ഇവയില്‍ ഏതൊക്കെയാണ് കള്ളം ഏതൊക്കെയാണ് എന്ന തിരിച്ചറിയാന്‍ പറ്റാത്ത അവസ്ഥയുമുണ്ട്. ഇവയില്‍ പലതും കല്പിത കഥകളാണെന്ന് തെളിയിക്കുന്നതാണ് ഷാജോണിന്റെ പ്രതികരണം.

ഷാജോണിന്റെ ഫേസ്ബുക്ക് പോസ്റ്റ്

ഷാജോണ്‍ തന്റെ ഫേസ്ബുക്ക് അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത കുറിപ്പ് വായിക്കാം.

English summary
News spreading about Kunjikkoonan villan role of Shajohn is not true. Shajohn post a write up in his fb page about what exactly happened in Kinjikkoonan.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam