Don't Miss!
- Automobiles
20 ലക്ഷത്തിൽ താഴെ ലഭിക്കുന്ന ഇലക്ട്രിക് വാഹനങ്ങൾ ഇതൊക്കെയാണ്
- News
എസ്ഐയുടെ വീടിന് മുന്നില്‍ യുവാവ് തൂങ്ങമരിച്ച നിലയില്‍; മകളുടെ സഹപാഠി
- Technology
എഐ യേശുദാസിനെയും നാളെ പ്രതീക്ഷിക്കാം; ഗൂഗിൾ മ്യൂസിക്എൽഎം ലോകത്തിന് നൽകുന്ന സന്ദേശമെന്ത്?
- Lifestyle
ദുരാത്മാക്കളെ അകറ്റും സര്‍വ്വ പാപമോചനം നല്‍കും ജയ ഏകാദശി; ശുഭമുഹൂര്‍ത്തവും ആരാധനാരീതിയും
- Sports
ധോണിക്കു അത് സാധിച്ചു, പക്ഷെ അതൊരിക്കലും എളുപ്പല്ല! അശ്വിന് പറയുന്നു
- Travel
വാലന്റൈൻസ് ദിനം: പ്രണയം ആഘോഷിക്കാം പ്രിയപ്പെട്ടവർക്കൊപ്പം, പോകാം ഈ യാത്രകൾ!
- Finance
1 വർഷത്തിനുള്ളിൽ 4 ലക്ഷം രൂപ കീശയിലെത്തിക്കാം; ചുരുങ്ങിയ മാസ അടവുള്ള ചിട്ടികള്‍ പരിചയപ്പെടാം
ദിലീപ് അമ്മയിലേക്ക് തിരികെയെത്തുന്നു? ദിലീപിന് വേണ്ടി ഷാജോണും രംഗത്ത്... തെറ്റുപറ്റിയത് ആര്‍ക്ക്?
നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് അറസ്റ്റിലായത് മലയാള സിനിമ സംഘടനകളെ വലിയ പ്രതിസന്ധിയിലേക്കാണ് നയിച്ചത്. കേസിന്റെ ആദ്യ ഘട്ടങ്ങളിലെല്ലാം ദിലീപിനെ ശക്തമായി പിന്തുണച്ച സംഘടനകള്‍ ദിലീപിന്റെ അറസ്റ്റോടെ പ്രതിസന്ധിയിലായി. താരങ്ങളുടെ സംഘടനയായ അമ്മയില്‍ നിന്നും ദിലീപിനെ പുറത്താക്കുകയും ചെയ്തു.
കേരളത്തിലും മേര്‍സല്‍ തരംഗം, ആദ്യ ദിന കളക്ഷനില്‍ പുത്തന്‍ റെക്കോര്‍ഡ്, പിന്നിലാക്കിയത്...
അങ്ങനെ ആസിഫ് അലിയും സ്വന്തമാക്കുന്നു ആ നേട്ടം... സണ്‍ഡേ ഹോളിഡേ നല്കിയ ഭാഗ്യം!
കേസില്‍ ദിലീപിന് ജാമ്യം ലഭിക്കുകയും പോലീസിന് ഇതുവരെ ശക്തമായ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കാന്‍ സാധിക്കാതിരിക്കുകയും ചെയ്ത സാഹിചര്യത്തില്‍ ദിലീപിനെ അമ്മയില്‍ നിന്നും പുറത്താക്കിയ നടപടി പുനരാലോചിക്കണമെന്ന് അഭിപ്രായമാണ് ഇപ്പോള്‍ താരങ്ങള്‍ക്കെല്ലാവര്‍ക്കും. മനോരമ ന്യൂസിലെ നേരേ ചൊവ്വേ എന്ന പ്രോഗ്രാമില്‍ കലാഭവന്‍ ഷാജോണും ഇക്കാര്യം വ്യക്തമാക്കി.

കൂട്ടായ തീരുമാനം
ദിലീപിനെ അമ്മയുടെ പ്രാഥമീക അംഗത്വത്തില്‍ നിന്ന് പുറത്താക്കാനുള്ള തീരുമാനം എടുത്തത് അമ്മയുടെ എക്സിക്യൂട്ടീവ് കമ്മറ്റിയായിരുന്നു. അത് എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ കൂട്ടായ തീരുമാനമായിരുന്നെന്ന് കലാഭവന്‍ ഷാജോണ്‍ പറഞ്ഞു.

പൃഥ്വിരാജ് അല്ല
ദിലീപിനെ അമ്മയില്‍ നിന്നും പുറത്താക്കിയത് പൃഥ്വിരാജിന്റെ സമ്മര്‍ദത്തേത്തുടര്‍ന്ന് മമ്മൂട്ടിയാണെന്ന് വാദം തെറ്റാണ്. താനടക്കമുള്ളവര്‍ പുറത്താക്കലിനെ പിന്തുണച്ചിരുന്നെന്ന് ഷാജോണും വ്യക്തിമാക്കി. അമ്മയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമാണ് ഷാജോണ്‍.

തീരുമാനം തെറ്റി
അമ്മയിലെ എല്ലാ അംഗങ്ങളുമായി ആലോചിച്ച ശേഷമാണ് അത്തരത്തിലൊരു തീരുമാനം എടുത്തത്. എന്നാല്‍ ഇപ്പോള്‍ ആ തീരുമാനം തെറ്റിയെന്ന് സംശയമുണ്ടെന്നും പുറത്താക്കിയത് പുനരാലോചിക്കണമെന്നും ഷാജോണ്‍ പറഞ്ഞു.

ഗണേഷ് കുമാറിന്റെ ആരോപണം
ദിലീപിനെ തിടുക്കപ്പെട്ട് അമ്മയില്‍ നിന്ന് പുറത്താക്കിയതിന് പിന്നില്‍ പൃഥ്വിരാജിന് വേണ്ടി മമ്മൂട്ടിയാണെന്ന് ഗണേഷ് കുമാര്‍ ആരോപിച്ചിരുന്നു. എന്നാല്‍ ഗണേഷിന്റെ പ്രസ്താവനയെ തള്ളി രമ്യ നമ്പീശന് രംഗത്തെത്തിയിരുന്നു.

പുറത്ത് അറിയിച്ചത് മാത്രം എക്സിക്യൂട്ടീവ് കമ്മറ്റി
അമ്മയുടെ തീരമാനങ്ങള്‍ ഒരാള്‍ മാത്രം എടുക്കുന്നതല്ല. ദിലീപിനെ പുറത്താക്കാനുള്ള തീരുമാനം കൂട്ടായി എടുത്ത തീരുമാനമാണ്. താന്‍ ഉള്‍പ്പെടെയുള്ള അംഗങ്ങളില്‍ നിന്നും തീരുമാനം എടുത്ത ശേഷമായിരുന്നു അമ്മ എക്സിക്യൂട്ടീവ് കമ്മിറ്റി അക്കാര്യം പുറത്ത് അറിയച്ചതെന്നായിരുന്നു അന്ന് രമ്യ പറഞ്ഞത്.

മാപ്പ് പറഞ്ഞ് തിരിച്ചെടുക്കണം
ദിലീപ് നിരപരാധിയാണെന്ന് കണ്ടെത്തുകയാണെങ്കില്‍ അദ്ദേഹത്തോട് മാപ്പ് പറഞ്ഞതിന് ശേഷം അസോസിയേഷനിലേക്ക് തിരികെ എടുക്കണമെന്നും അന്ന് രമ്യ കൂട്ടിച്ചേര്‍ത്തിരുന്നു. ദിലീപിനെ തിരിച്ചെടാക്കാനുള്ള ആവശ്യം പല കോണുകളില്‍ നിന്നും ശക്തമായിക്കൊണ്ടിരിക്കുകയാണ്.

ദിലീപ് തിരികെ എത്തുമോ?
നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെതിരെ ശക്തമായ തെളിവുകള്‍ ഉണ്ടെന്ന് പോലീസ് പറയുമ്പോഴും അത് നിരത്തി വ്യക്തമായ കുറ്റപത്രം സമര്‍പ്പിക്കാന്‍ അന്വേഷണ സംഘത്തിന് ഇതുവരെ സാധിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് ദിലീപിന് അനുകൂലമായി വിവിധ സിനിമ സംഘടനകള്‍ പിന്തുണ പരസ്യമാക്കുന്നത്. എന്നാല്‍ അമ്മ ഉള്‍പ്പെടെയുള്ള സംഘടനകളിലേക്ക് ദിലീപ് മടങ്ങി എത്തുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.