»   » ഉച്ചയോടെ ഞാനെത്തും, ചോറും തൈരും അവിയലും ഉണ്ടാക്കി വയ്ക്കണം, കല്‍പന അവസാനം പറഞ്ഞ വാക്ക്

ഉച്ചയോടെ ഞാനെത്തും, ചോറും തൈരും അവിയലും ഉണ്ടാക്കി വയ്ക്കണം, കല്‍പന അവസാനം പറഞ്ഞ വാക്ക്

Written By:
Subscribe to Filmibeat Malayalam

കല്‍പനയുടെ വേര്‍പാട് ഇപ്പോഴും വിശ്വസിക്കാന്‍ കഴിയാത്തവരാണ് നമ്മള്‍. ഒരസുഖവും ഉണ്ടായിരുന്നതായി പോലും പറഞ്ഞു കേട്ടിട്ടില്ല. പതിവു പോലെ നാമം ജപിച്ച് കിടന്നുറങ്ങിയ ആള്‍ പിറ്റേറ്റ് ഉണര്‍ന്നില്ല....

നിങ്ങള്‍ കണ്ടിരിക്കാന്‍ സാധ്യതയില്ലാത്ത കല്‍പനയുടെ ചില ഫോട്ടോകള്‍ ഇതാ...

കല്‍പനയുടെ അവസാന നിമിഷങ്ങളെ കുറിച്ച് സഹോദരി കലാരഞ്ജിനി അടുത്തിടെ ഒരു അഭിമുഖത്തില്‍ സംസാരിക്കുകയുണ്ടായി. എനിക്കും ഉര്‍വശിയ്ക്കും ഇടയിലെ മെയിന്‍പാര്‍ട്ടാണ് ഇല്ലാതായത് എന്ന് കലാരഞ്ജിനി പറയുന്നു.

ഉച്ചയോടെ ഞാനെത്തും, ചോറും തൈരും അവിയലും ഉണ്ടാക്കി വയ്ക്കണം, കല്‍പന അവസാനം പറഞ്ഞ വാക്ക്

ചെന്നൈയില്‍ വരുമ്പോഴൊക്കെ എനിക്കൊപ്പമാണ് താമസിക്കുന്നത്. ഡിസംബറില്‍ ഒരു തമിഴ് ചിത്രത്തിന്റെ ഷൂട്ടിങിന് വേണ്ടി വന്നപ്പോള്‍ എനിക്കൊപ്പമാണ് താമസിച്ചത്. ഹൈദരബാദിലേക്ക് പോകുമ്പോള്‍ 27 ന് തൃപ്പൂണിത്തുറയിലെ വീട്ടില്‍ തിരിച്ചെത്തുമെന്ന് പറഞ്ഞാണ് പോയത്.

ഉച്ചയോടെ ഞാനെത്തും, ചോറും തൈരും അവിയലും ഉണ്ടാക്കി വയ്ക്കണം, കല്‍പന അവസാനം പറഞ്ഞ വാക്ക്

27 കഴിഞ്ഞാല്‍ ഞാന്‍ ഫ്രീ ആകുമെന്നും കുഞ്ഞിനെയും കൂട്ടി തൃപ്പൂണിത്തുറയിലേക്ക് വരണമെന്നും ഉര്‍വശിയെ വിളിച്ചു പറഞ്ഞിരുന്നു. ഉര്‍വശിയുടെ കുഞ്ഞിനെ അത്രയ്ക്ക് ഇഷ്ടമായിരുന്നു. 25ന് ഉര്‍വശിയ്ക്ക് തിരുവനന്തപുരത്ത് ഒരു ചാനല്‍ പ്രോഗ്രാമുണ്ട്. അത് കഴിഞ്ഞ് വീട്ടിലെത്താനായിരുന്നു പരിപാടി. 25 ന് രാവിലെ ഡ്രസ്സുമെടുത്ത് തിരുവനന്തപുരത്ത് ഫ്‌ളൈറ്റ് ഇറങ്ങിയപ്പോഴാണ് ആ വാര്‍ത്ത കേള്‍ക്കുന്നത്.

ഉച്ചയോടെ ഞാനെത്തും, ചോറും തൈരും അവിയലും ഉണ്ടാക്കി വയ്ക്കണം, കല്‍പന അവസാനം പറഞ്ഞ വാക്ക്

തെലുങ്ക് ചിത്രത്തിന്റെ ഷൂട്ടിങ് കഴിഞ്ഞ് വന്ന് രാത്രി ഒന്‍പത് മണിയോടെ കല്‍പന അമ്മയെ വിളിച്ചിരുന്നു. പൊടിമോള്‍ (ഉര്‍വശി) എപ്പോള്‍ വരുമെന്ന് ചോദിച്ചു. മറ്റന്നാള്‍ എത്തുമെന്ന് പറഞ്ഞപ്പോള്‍ സന്തോഷം. ഞാന്‍ നാളെ രാത്രിയോടെ എത്തും. മറ്റന്നാള്‍ ഒറ്റദിവസത്തെ വര്‍ക്കുണ്ട്. ഒരു മുറൈവന്ത് പാത്തായാ എന്ന സിനിമയില്‍ ഉണ്ണി മുകുന്ദനൊപ്പം. അതുകഴിഞ്ഞാല്‍ ഫ്രീയാ. നാളെ ചോറും തൈരും അവിയലും ഉണ്ടാക്കിവയ്ക്കാന്‍ ശാന്തച്ചേച്ചിയോട് പറയണം' എന്നുപറഞ്ഞാണ് ഫോണ്‍ വച്ചത്.

ഉച്ചയോടെ ഞാനെത്തും, ചോറും തൈരും അവിയലും ഉണ്ടാക്കി വയ്ക്കണം, കല്‍പന അവസാനം പറഞ്ഞ വാക്ക്

എപ്പോഴും നാമം ജപിച്ചിട്ടാണ് കിടക്കുന്നത്. ഒമ്പതരയ്ക്ക് 108 ത്രയംബകവും ആയിരത്തൊന്ന് തവണ നമ:ശിവായയും ചൊല്ലി. മന്ത്രം കൗണ്ട് ചെയ്യാനുള്ള ഉപകരണം കൈയിലുണ്ട്. മന്ത്രം ചൊല്ലിക്കഴിഞ്ഞപ്പോഴേക്കും അര്‍ധരാത്രി കഴിഞ്ഞു. പിന്നീട് ടി.വി ഓണ്‍ ചെയ്ത് സിനിമ കാണാനിരുന്നപ്പോള്‍ കൂടെ ഉണ്ടായിരുന്ന കലാമ്മ (സഹായി) രാവിലെ പോകേണ്ടതല്ലേ നേരത്തെ കിടക്കം എന്ന് പറഞ്ഞു. കുറച്ച് നേരം ഇരുവരും ഇരുന്ന് ടിവി കണ്ട് ഒരുമിച്ച് ഉറങ്ങാന്‍ പോയി

ഉച്ചയോടെ ഞാനെത്തും, ചോറും തൈരും അവിയലും ഉണ്ടാക്കി വയ്ക്കണം, കല്‍പന അവസാനം പറഞ്ഞ വാക്ക്

കലാമ്മ പുലര്‍ച്ചെ എഴുന്നേറ്റ് ക്ലോക്കില്‍ നോക്കിയപ്പോള്‍ സമയം നാല് പത്തൊമ്പത്. ബാത്ത്‌റൂമിന്റെ ഡോര്‍ തുറന്നപ്പോള്‍ കല്‍പ്പനയുടെ ചോദ്യം 'എന്നാ കലാമ്മാ?' ബാത്ത്‌റൂമില്‍ പോവുകയാണെന്ന് പറഞ്ഞപ്പോള്‍, 'കതകടയ്ക്ക് അല്ലെങ്കില്‍ എ.സി. പോകും' എന്ന മറുപടി. ഏറ്റവുമൊടുവില്‍ പറഞ്ഞത് ഈ വാക്കുകളാണ്. പിറ്റേന്ന് രാവിലെ കലാമ്മ വന്ന് വിളിച്ചപ്പോള്‍ കല്‍പന ഉണര്‍ന്നില്ല.

English summary
Kalaranjini over Kalpana's death

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam