»   »  സിനിമ ജീവിതമാക്കിയ അരുണ്‍ ഗോപിക്ക് പറയാനുള്ളത് രാമനുണ്ണി പറയുമെന്ന് വിശ്വസിക്കുന്നു!

സിനിമ ജീവിതമാക്കിയ അരുണ്‍ ഗോപിക്ക് പറയാനുള്ളത് രാമനുണ്ണി പറയുമെന്ന് വിശ്വസിക്കുന്നു!

Posted By: Nihara
Subscribe to Filmibeat Malayalam

അഞ്ചു വര്‍ഷത്തെ കഠിന പ്രയത്‌നത്തിനൊടുവിലാണ് രാമലീലയുമായി അരുണ്‍ ഗോപി പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്. ചിത്രീകരണം പൂര്‍ത്തിയാക്കി റിലീസിന് തയ്യാറെടുക്കുന്നതിനിടയിലാണ് നായകനായ ദിലീപ് അറസ്റ്റിലായത്. തുടര്‍ന്നാണ് ചിത്രത്തിന്റെ റിലീസിങ്ങ് അനിയന്ത്രിതമായി നീണ്ടുപോയത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് അരുണുമായി യാത്ര നടത്തിയിരുന്നതും അന്ന് സംസാരിച്ച കാര്യമൊക്കെ ഓര്‍ത്തെടുക്കുകയാണ് തിരക്കഥാകൃത്തും സംവിധായകനുമായ കലവൂര്‍ രവികുമാര്‍.

സംവിധായകനും നിര്‍മ്മാതാവിനും മുന്നില്‍ സെന്റിയടിച്ച് ദിലീപ്.. എല്ലാം നിലനില്‍പ്പിന് വേണ്ടി!

പിറന്നാള്‍ ദിനത്തിലും ദിലീപ് ഒപ്പമില്ല, ആശംസ അറിയിക്കാന്‍ വിളിച്ചപ്പോള്‍ കാവ്യ പൊട്ടിക്കരഞ്ഞു!

സിനിമ സ്വപ്‌നം കണ്ട് അത് പഠിക്കാനിറങ്ങിയ അരുണിന് പൂര്‍ണ്ണ പിന്തുണ നല്‍കുമെന്നും കലവൂര്‍ രവികുമാര്‍ പറയുന്നു. അരുണിന്റെ സിനിമ അരുണിന് വേണ്ടി സംസാരിക്കുമെന്നാണ് കരുതുന്നത്. സിനിമ ജീവിതമാക്കിയ അരുണും ആ സിനിമയ്ക്ക് വേണ്ടി പതിനെട്ടു കോടിയോളം മുടക്കിയ നിര്‍മ്മാതാവും സിനിമ അന്നമാക്കിയ എല്ലാവരും പിന്തുണ അര്‍ഹിക്കുന്നുവെന്നും രവികുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചിട്ടുണ്ട്.

Ramaleela

ആശങ്കകള്‍ക്കും അഭ്യൂഹങ്ങള്‍ക്കും വിരാമമിട്ട് ചിത്രം സെപ്റ്റംബര്‍ 28 ന് തിയേറ്ററുകളിലേക്കെത്തുകയാണ്. കുട്ടികളുടെയും കുടുംബ പ്രേക്ഷകരുടെയും സ്വന്തം താരമായ ദിലീപിനെ നായകനാക്കി സിനിമയെടുക്കുമ്പോള്‍ അരുണ്‍ ഗോപിയുടെ പ്രതീക്ഷയും വര്‍ധിക്കുകയായിരുന്നു. കന്നി ചിത്രത്തില്‍ പ്രേക്ഷകരുടെ പ്രിയതാരത്തെ നായകനാക്കാന്‍ കഴിഞ്ഞതിന്‍രെ ചാരിതാര്‍ത്ഥ്യത്തിലായിരുന്നു അദ്ദേഹം. എന്നാല്‍ റിലീസിനു തൊട്ടുമുന്‍പുണ്ടായ ചില അപ്രതീക്ഷിത സംഭവങ്ങള്‍ ആരാധകരെ മാത്രമല്ല അണിയറപ്രവര്‍ത്തകരെയും നിരാശപ്പെടുത്തിയിരുന്നു. രാമലീല തിയേറ്ററുകളില്‍ പോയി കണ്ടതിനു ശേഷമുള്ള വിമര്‍ശനത്തെ നിറഞ്ഞ മനസ്സോടെ സ്വീകരിക്കുമെന്ന് അരുണ്‍ ഗോപി വ്യക്തമാക്കിയിരുന്നു.

English summary
Kalavoor Ravikumar about Arun Gopi.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam