»   » മോഹന്‍ലാലിനെ പേടിച്ചാണ് റിലീസ് മാറ്റിയത്, അത് അത്ര വലിയ കുറ്റമൊന്നുമല്ല, സംവിധായകന്‍

മോഹന്‍ലാലിനെ പേടിച്ചാണ് റിലീസ് മാറ്റിയത്, അത് അത്ര വലിയ കുറ്റമൊന്നുമല്ല, സംവിധായകന്‍

Posted By: Sanviya
Subscribe to Filmibeat Malayalam

ഈ വര്‍ഷം പൂജയ്ക്ക് തിയേറ്ററുകളില്‍ എത്തിയ മോഹന്‍ലാന്റെ പുലിമുരുകന്‍ എതിരാളികളില്ലാതെ മുന്നേറുകയാണ്. ക്രിസ്തുമസിനും പുലിമുരുകനോട് പോരാടാന്‍ കാര്യമായ റിലീസൊന്നും ഇല്ല. മിക്ക ചിത്രങ്ങളും പുലിമുരുകനെ പേടിച്ച് റിലീസ് തീയതി നീട്ടി വച്ചിട്ടുമുണ്ട്. കലവൂര്‍ രവികുമാര്‍ സംവിധാനം ചെയ്യുന്ന കുട്ടികളുണ്ട് സൂക്ഷിക്കുക എന്ന ചിത്രവും പുലിമുരുകന്‍ തരംഗം കാരണം റിലീസ് നീട്ടി വച്ചിരിക്കുകയാണ്.

തിരക്കഥാകൃത്തും സംവിധായകനുമായ കലവൂര്‍ രവികുമാര്‍ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. കുട്ടികളുണ്ട് സൂക്ഷിക്കുക എന്ന ചിത്രം നവംബര്‍ പകുതി കഴിഞ്ഞേ തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുകയുള്ളൂ. ചില സാങ്കേതിക കാരണങ്ങള്‍ എന്നൊക്കെ പറയാം. എന്നാല്‍ സത്യം അതൊന്നുമല്ല. പുലിമുരുകനോടുള്ള ബഹുമാനാര്‍ത്ഥമാണെന്ന് സംവിധായകന്‍ കവലൂര്‍ രവികുമാര്‍ പറയുന്നു.


കളിയാക്കുമായിരിക്കും

റിലീസ് മാറ്റിയെന്ന് പറയുമ്പോള്‍ പുലിയെ പേടിച്ചിട്ടാണെന്ന് പറഞ്ഞ് നിങ്ങള്‍ കളിയാക്കുമായിരിക്കും. കവലൂര്‍ രവികുമാര്‍ പറയുന്നു. ഫേസ്ബുക്ക് പേജിലൂടെയാണ് തന്റെ ഏറ്റവും പുതിയ ചിത്രമായ കുട്ടികളുണ്ട് സൂക്ഷിക്കുക എന്ന ചിത്രത്തിന്റെ റിലീസ് ഡേറ്റ് മാറ്റിയതും കാരണവും സംവിധായകന്‍ പുറത്ത് വിട്ടത്.


മോഹന്‍ലാലിനെ പേടിക്കുന്നത് കുറ്റമല്ല

നിങ്ങള്‍ കളിയാക്കിക്കോ, എന്നാല്‍ മോഹന്‍ലാലിനെ പേടിക്കുന്നത് അത്ര വലിയ കുറ്റമൊന്നുമല്ലെന്നും രവികുമാര്‍ മറുപടി പറയുന്നു. 'മോഹന്‍ലാലിനെ എനിക്കിപ്പോള്‍ ഭയങ്കര പേടിയാണ് ' എന്നൊരു പുസ്തകം തന്നെ ഞാന്‍ എഴുതിയിട്ടുണ്ട്. എന്തായാലും എന്തൊരു മഹാവിജയമാണ് പുലിമുരുകന്‍ നേടിയതെന്നും രവികുമര്‍ പറയുന്നു.


പുലിമുരുകനെ തരംഗമാക്കിയവര്‍

പ്രിയസുഹൃത്തും തിരക്കഥാകൃത്തുമായ ഉദയ്കൃഷ്ണനും സംവിധായകന്‍ വൈശാഖിനും നിര്‍മാതാവ് ടോമിച്ചന്‍ മുളക് പാടത്തിനും അഭിനന്ദനങ്ങള്‍. പുലിമുരുകനെ തരംഗമാക്കിയ മഹാനടന് പ്രത്യേകം അഭിനന്ദനം. തിയേറ്റര്‍ എന്നോ വിട്ട മദ്ധ്യവയസ്‌കരെ പോലും പൊരു വെയിലത്ത് ക്യൂ നിര്‍ത്തിയ നിങ്ങളുടെയെല്ലാം മാജികിന് മുമ്പില്‍ നമിക്കാതെ വയ്യ.


ഇനിയും കളക്ഷന്‍ നേടട്ടെ

ഇനിയും ഇനിയും പുലിമുരുകന്‍ കളക്ഷന്‍ നേടട്ടെ. സന്തോഷം, ഈ കൊടുങ്ങാറ്റിനിടയില്‍ ഞങ്ങളുടെ കൊച്ച് ചിത്രത്തിന്റെ റിലീസ് രണ്ടാഴ്ചത്തേക്ക് മാറ്റി വയ്ക്കുന്നതല്ലേ ഉചിതം. ഉള്ളു തുറന്ന് ചിരിക്കാവുന്ന ആവേശം തോന്നുന്ന കുട്ടികളുടെ കൊച്ചു ചിത്രമാണ് കുട്ടികളുണ്ട് സൂക്ഷിക്കുകയെന്നും രവി കുമാര്‍ പറഞ്ഞു.


ഫേസ്ബുക്ക് പോസ്റ്റ്

കലവൂര്‍ രവികുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ്ലാലേട്ടന്റെ പുത്തന്‍ പുതിയ ഫോട്ടോസിനായി

English summary
Kalavoor Ravikumar facebook post.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam