»   » ചാര്‍ലിയുടെ റോക്കോഡ് തകര്‍ത്ത് കലി; ഇത് പൊളിക്കും

ചാര്‍ലിയുടെ റോക്കോഡ് തകര്‍ത്ത് കലി; ഇത് പൊളിക്കും

Written By:
Subscribe to Filmibeat Malayalam

ദുല്‍ഖര്‍ സല്‍മാന്റെ കരിയറിലെ ഏറ്റവും വലിയടേണിങ് പോയിന്റ് തന്നെയാണ് മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്ത ചാര്‍ലി. നടന് സംസ്ഥാന പുരസ്‌കാരം നേടിക്കൊടുത്ത ചിത്രം റിലീസിന് മുമ്പേ റെക്കോഡിട്ടിരുന്നു. ട്രെയിലര്‍ റിലീസായി 24 മണിക്കൂറിനുള്ളില്‍ നാല് ലക്ഷത്തോളം ആളുകള്‍ ട്രെയിലര്‍ കണ്ടു.

എന്നാല്‍ ചാര്‍ലിയുടെ ആ റെക്കോഡ് മറികടന്നുകൊണ്ടാണ് കലിയുടെ വരവ്. നാല് ലക്ഷം ആള്‍ക്കാരില്‍ ട്രെയിലര്‍ എത്തിയത് 22 മണിക്കൂറിനുള്ളിലാണ്. മാര്‍ച്ച് 15 ന് റിലീസ് ചെയ്ത ചിത്രത്തിന്റെ ട്രെയിലര്‍ ഇതുവരെ 11 ലക്ഷം ആള്‍ക്കാര്‍ കണ്ടു കഴിഞ്ഞു.


 kali-charlie

നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി എന്ന ചിത്രത്തിന് ശേഷം സമീര്‍ താഹിറും ദുല്‍ഖര്‍ സല്‍മാനും ഒന്നിയ്ക്കുന്ന ചിത്രത്തില്‍ പ്രേമത്തിലൂടെ ശ്രദ്ധേയായ സായി പല്ലവിയാണ് നായിക. രാജേഷ് ഗോപിനാഥനാണ് തിരക്കഥ എഴുതിയിരിക്കുന്നത്.


മൂക്കത്ത് ദേഷ്യമുള്ള സിദ്ധാര്‍ത്ഥ് എന്ന കഥാപാത്രമായിട്ടാണ് ദുല്‍ഖര്‍ സല്‍മാന്‍ ചിത്രത്തിലെത്തുന്നത്. ഈ ദേഷ്യം കാരണം സിദ്ധാര്‍ത്ഥിന്റെ ബന്ധങ്ങളില്‍ വരുന്ന വീഴ്ചയാണ് സിനിമയുടെ കഥ. സായി പല്ലവിയ സിദ്ധാര്‍ത്ഥിന്റെ ഭാര്യയാ അഞ്ജലി എന്ന കഥാപാത്രമായി എത്തുന്നു.


ഇവരെ കൂടാതെ, സൗബിന്‍ ഷഹീര്‍, ചെമ്പന്‍ വിനോദ്, വിനായകന്‍, അഞ്ജലി അനീഷ് ഉപാസന എന്നിവരും ചിത്രത്തില്‍ കഥാപാത്രങ്ങളാകുന്നു. ഷൈജു ഖാലിദാണ് ഛായാഗ്രാഹണം. ഗോപി സുന്ദര്‍ സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിയ്ക്കുന്നു. ഹാന്റ്‌മേഡ് ഫിലിംസ് നിര്‍മിയ്ക്കുന്ന ചിത്രം മാര്‍ച്ച് 26 ന് തിയേറ്ററിലെത്തും.

English summary
The official trailer of Kali, the Dulquer Salmaan starrer, has already made a wave in the industry. Reportedly the Kali trailer has beaten the record created by the official trailer of Charlie.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam