»   » ലോഹത്തെ തോല്‍പിച്ച് ദുല്‍ഖറിന്റെ കലി; ആദ്യ ദിവസം കോടികള്‍ വാരി

ലോഹത്തെ തോല്‍പിച്ച് ദുല്‍ഖറിന്റെ കലി; ആദ്യ ദിവസം കോടികള്‍ വാരി

Written By:
Subscribe to Filmibeat Malayalam

പ്രേക്ഷകര്‍ ഏറ്റവും കൂടുതല്‍ പ്രതീക്ഷ അര്‍പ്പിയ്ക്കുന്ന നടന്മാരില്‍ ഒരാളായി മാറിയിരിക്കുകയാണ് ഇപ്പോള്‍ ദുല്‍ഖര്‍ സല്‍മാനും. ചാര്‍ലിയ്ക്ക് ശേഷം ഇതാ ഗംഭീര തുടക്കവുമായി കലിയും. ആദ്യ ദിവസം തന്നെ കലി ബോക്‌സോഫീനെ ഒന്ന് പിടിച്ചു കുലുക്കി എന്നാണ് കേള്‍ക്കുന്നത്.

നിരൂപണം: ദുല്‍ഖര്‍ സല്‍മാനും സായി പല്ലവിയും മാത്രമല്ല കലി !!

സമീര്‍ താഹിര്‍ സംവിധാനം ചെയ്ത കലി ആദ്യ ദിവസം ബോക്‌സോഫീസില്‍ നിന്നും നേടിയത് 2.34 കോടി രൂപയാണ്. ഇതോടെ ആദ്യ ദിവസം ഏറ്റവും കൂടുതല്‍ കലക്ഷന്‍ നേടിയ ചിത്രമെന്ന നിലയില്‍ മുന്നിലിരുന്ന മോഹന്‍ലാലിന്റെ ലോഹം പിന്നിലേക്കായി. 2.19 കോടി രൂപയായയിരുന്നു ലോഹത്തിന്റെ കലക്ഷന്‍. നോക്കാം കേരളത്തില്‍ നിന്ന് ആദ്യ ദിവസം കോടികള്‍ വാരിയ ചില ചിത്രങ്ങള്‍

ലോഹത്തെ തോല്‍പിച്ച് ദുല്‍ഖറിന്റെ കലി; ആദ്യ ദിവസം കോടികള്‍ വാരി

വിക്രമിനെ നായകനാക്കി ശങ്കര്‍ സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ ചിത്രമായ ഐ ആണ് ഈ പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. തമിഴ് ചിത്രമായ ഐ കേരളത്തില്‍ നിന്നും ആദ്യ ദിവസം വാരിയത് 3.5 കോടി രൂപയാണ്.

ലോഹത്തെ തോല്‍പിച്ച് ദുല്‍ഖറിന്റെ കലി; ആദ്യ ദിവസം കോടികള്‍ വാരി

രണ്ടാം സ്ഥാനത്തും ഒരു തമിഴ് ചിത്രം തന്നെയാണ്. വിജയ് യെയും മോഹന്‍ലാലിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി നേശന്‍ സംവിധാനം ചെയ്ത ജില്ല എന്ന ചിത്രം കേരളത്തില്‍ നിന്നും ആദ്യ ദിവസം നേടിയത് 2.60 കോടിയാണ്.

ലോഹത്തെ തോല്‍പിച്ച് ദുല്‍ഖറിന്റെ കലി; ആദ്യ ദിവസം കോടികള്‍ വാരി

ഇപ്പോള്‍ മൂന്നാം സ്ഥാനത്ത് ഇടം നേടിയിരിക്കുകയാണ് ദുല്‍ഖറിന്റെ കലി. അതിലും മലയാളത്തിലെ ആദ്യത്തെ ചിത്രം എന്ന ഘ്യാതിയും. 2.34 കോടിയാണ് കലിയുടെ ആദ്യ ദിവസത്തെ കലക്ഷന്‍

ലോഹത്തെ തോല്‍പിച്ച് ദുല്‍ഖറിന്റെ കലി; ആദ്യ ദിവസം കോടികള്‍ വാരി

വിജയ് യുടെ കത്തിയാണ് അഞ്ചാം സ്ഥാനത്ത്. ഇളയദളപതി ഡബിള്‍ റോളിലെത്തിയ, മുരുഗദോസ് സംവിധാനം ചെയ്ത കത്തിയുടെ ഫസ്റ്റ് ഡേ കലക്ഷന്‍ 2.28 കോടിയാണ്

ലോഹത്തെ തോല്‍പിച്ച് ദുല്‍ഖറിന്റെ കലി; ആദ്യ ദിവസം കോടികള്‍ വാരി

മോഹന്‍ലാലിനെ നായകനാക്കി രഞ്ജിത്ത് സംവിധാനം ചെയ്ത ലോഹമായിരുന്നു ഇതുവരെ മലയാളത്തില്‍ റിലീസ് ചെയ്ത, കേരളത്തില്‍ ആദ്യ ദിവസം ഏറ്റവും കൂടുതല്‍ കലക്ഷന്‍ നേടിയ ചിത്രം. കലി റിലീസായതോടെ 2.19 കോടി ആദ്യ ദിവസം നേടിയ ലോഹം പിന്നിലേക്കായി.

ലോഹത്തെ തോല്‍പിച്ച് ദുല്‍ഖറിന്റെ കലി; ആദ്യ ദിവസം കോടികള്‍ വാരി

ലോഹത്തിന് തൊട്ടുതാഴെ ദുല്‍ഖറിന്റെ ചാര്‍ലി ഇടം പിടിച്ചു. 2.15 കോടി രൂപയാണ് മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്ത ചാര്‍ലി എന്ന ചിത്രം ആദ്യ ദിവസം വാരിയത്.

ലോഹത്തെ തോല്‍പിച്ച് ദുല്‍ഖറിന്റെ കലി; ആദ്യ ദിവസം കോടികള്‍ വാരി

കേരളത്തില്‍ ഏറ്റവും കൂടുതല്‍ ആരാധകനുള്ള വിജയ് ചിത്രങ്ങള്‍ക്ക് ഓപ്പണ്‍ ഡേ കേരളത്തില്‍ എന്നും ആഘോഷമാണ്. പുലി ആദ്യ ദിവസം നേടിയത് 1.75 കോടിയാണ്

ലോഹത്തെ തോല്‍പിച്ച് ദുല്‍ഖറിന്റെ കലി; ആദ്യ ദിവസം കോടികള്‍ വാരി

നവാഗതനായ നാദിര്‍ഷ പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ജയസൂര്യ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അണിയിച്ചൊരുക്കിയ അമര്‍ അക്ബര്‍ അന്തോണിയ്ക്കും കേരളത്തില്‍ മികച്ച തുടക്കം ലഭിച്ചു. 1.67 കോടിയാണ് അമര്‍ അക്ബര്‍ അന്തോണിയുടെ ഫസ്റ്റ് ഡേ കലക്ഷന്‍

English summary
Kali breaks Loham first day collection record
Please Wait while comments are loading...

Malayalam Photos

Go to : More Photos