»   » ദുല്‍ഖറിന് മലയാളത്തോട് താത്പര്യം കുറഞ്ഞോ.. മോഹന്‍ലാലിന് ശേഷം മമ്മൂട്ടിയുടെ മകനും... ??

ദുല്‍ഖറിന് മലയാളത്തോട് താത്പര്യം കുറഞ്ഞോ.. മോഹന്‍ലാലിന് ശേഷം മമ്മൂട്ടിയുടെ മകനും... ??

Posted By: Rohini
Subscribe to Filmibeat Malayalam

2016 ല്‍ മോഹന്‍ലാല്‍ മലയാളത്തിന്റെ മാത്രം സൂപ്പര്‍സ്റ്റാര്‍ ആയിരുന്നില്ല, തെലുങ്കര്‍ക്കും പ്രിയങ്കരനായിരുന്നു. നാല് സിനിമകളാണ് ലാലിന്റേതായി ഒറ്റ വര്‍ഷം തെലുങ്കില്‍ റിലീസ് ചെയ്തത്. മനമാന്ത, ജനത ഗാരേജ് എന്നീ ചിത്രങ്ങള്‍ക്ക് പുറമെ ഒപ്പം, പുലിമുരുകന്‍ എന്നീ ചിത്രങ്ങളുടെ ഡബ്ബിങ് പതിപ്പും തെലുങ്കില്‍ റിലീസ് ചെയ്തു.

മോഹന്‍ലാലിനെക്കാള്‍ മോശമായിരുന്നു മംഗലശ്ശേരി നീലകണ്ഠന്‍, ഭാനുമതിക്ക് നൃത്തമറിയില്ല!!


ഇപ്പോഴിതാ മോഹന്‍ലാലിന് ശേഷം ദുല്‍ഖര്‍ സല്‍മാനും തെലുങ്കരുടെ പ്രിയം പിടിച്ചു പറ്റുന്നു. മൂന്നാമത് ഒരു ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം കൂടെ തെലുങ്കില്‍ മൊഴിമാറ്റി റിലീസ് ചെയ്യാനൊരുങ്ങുന്നു. മഹാനദി എന്ന ചിത്രത്തിലൂടെ ദുല്‍ഖര്‍ തെലുങ്ക് സിനിമാ ലോകത്ത് അരങ്ങേറാനിരിക്കെയാണ് മറ്റൊരു ദുല്‍ഖര്‍ ചിത്രം കൂടെ തെലുങ്കിലേക്ക് മൊഴിമാറ്റുന്നത്.


കലി മൊഴിമാറുന്നു

ദുല്‍ഖര്‍ സല്‍മാനെയും സായി പല്ലവിയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി സമീര്‍ താഹിര്‍ സംവിധാനം ചെയ്ത ചിത്രമാണ് കലി. 2016 ല്‍ പുറത്തിറങ്ങിയ ഈ ചിത്രം തെലുങ്കിലേക്ക് മൊഴിമാറ്റി റിലീസ് ചെയ്യുന്നു. ദേഷ്യം എന്ന വികാരം ഒരാളുടെ വ്യക്തി ജീവിതത്തില്‍ ഉണ്ടാക്കുന്ന പ്രശ്‌നങ്ങളാണ് സിനിമയുടെ പ്രമേയം.


ഇത് മൂന്നാം തവണ

ഇത് മൂന്നാം തവണയാണ് ഒരു ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം തെലുങ്കിലേക്ക് മൊഴിമാറ്റുന്നത്. നേരത്തെ മണിരത്‌നം സംവിധാനം ചെയ്ത ഓ കാതല്‍ കണ്മണിയും ജാനൂസ് മുഹമ്മദ് സംവിധാനം ചെയ്ത 100 ഡെയ്‌സ് ഓഫ് ലവ്വും തെലുങ്കിലേക്ക് മൊഴിമാറ്റിയിരുന്നു.


തെലുങ്കിലുള്ള ജനപ്രീതി

മലയാളി താരമാണെങ്കിലും ദുല്‍ഖറിന് തമിഴിലും തെലുങ്കിലും ഏറെ ആരാധകരുണ്ട്. പ്രേമത്തിലൂടെ സൗത്ത് ഇന്ത്യന്‍ സിനിമകളില്‍ ശ്രദ്ധ നേടിയ സായി പല്ലവി, ഫിദ എന്ന ചിത്രത്തിലൂടെ തെലുങ്ക് സിനിമയില്‍ ജനപ്രീതി നേടിയ സാഹചര്യത്തിലാണ് കലി ഡബ്ബ് ചെയ്ത് തെലുങ്കിലെത്തിക്കുന്നത് എന്ന പ്രത്യേകയുമുണ്ട്.


ദുല്‍ഖറിന്റെ മഹാനദി

മൊഴിമാറിയെത്തുന്ന ചിത്രങ്ങളിലൂടെ തെലുങ്കരുടെ പ്രിയങ്കരനായ ദുല്‍ഖര്‍ ഇപ്പോള്‍ ഒരു തെലുങ്ക് സിനിമയിലാണ് അഭിനയിച്ചുകൊണ്ടിരിയ്ക്കുന്നത്. നടി സാവിത്രിയുടെ ജീവിത കഥ ആസ്പദമാക്കി ഒരുക്കുന്ന മഹാനദിയില്‍ ജെമനി ഗണേഷന്റെ വേഷമാണ് ദുല്‍ഖറിന്. തെലുങ്കിലും തമിഴിലുമായാണ് ഈ ചിത്രമൊരുക്കുന്നത്.


കേരളത്തിന് പുറത്തേക്ക്

സിനിമകള്‍ തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ വളരെ സെലക്ടീവായ ദുല്‍ഖര്‍ മലയാളത്തിന് പുറമെ അന്യ ഭാഷാ ചിത്രങ്ങളിലും ശ്രദ്ധ കേന്ദ്രീകരിയ്ക്കുന്നുണ്ട്. തമിഴിലും തെലുങ്കിലും ഹിന്ദിയിലും നല്ല വേഷം വന്നാല്‍ ചെയ്യാന്‍ തയ്യാറാണ് താരം.


പുതിയ ചിത്രം

സോളോ എന്ന ചിത്രമാണ് ദുല്‍ഖറിന്റേതായി റിലീസിന് തയ്യാറെടുക്കുന്നത്. ബോളിവുഡ് സംവിധായകന്‍ ബിജോയ് നമ്പ്യാര്‍ സംവിധാനം ചെയ്യുന്ന ചിത്രം. മലയാളത്തിലും തമിഴിലുമായിട്ടാണ് ഈ സിനിമ ഒരുക്കുന്നത്. സൗബിന്‍ ഷഹീറിന്റെ പറവ, ലാല്‍ ജോസിന്റെ ഭയങ്കര കള്ളന്‍ എന്നിവയാണ് ദുല്‍ഖറിന്റെ മറ്റ് ചിത്രങ്ങള്‍


English summary
Dulquer Salmaan's Kali To Get A Telugu Version

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam