»   » കാത്തിരുന്ന കലിയിലെ പാട്ടുകളെത്തി... കേട്ടാസ്വദിയ്ക്കൂ

കാത്തിരുന്ന കലിയിലെ പാട്ടുകളെത്തി... കേട്ടാസ്വദിയ്ക്കൂ

Written By:
Subscribe to Filmibeat Malayalam

ഏറെ പ്രതീക്ഷയോടെയാണ് സമീര്‍ താഹിര്‍ സംവിധാനം ചെയ്യുന്ന കലി എന്ന ചിത്രത്തെ പ്രേക്ഷകര്‍ കാത്തിരിയ്ക്കുന്നത്. ദുല്‍ഖര്‍ സല്‍മാനും സായി പല്ലവിയും തന്നെയാണ് അതിനുള്ള കാരണം. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ ഇറങ്ങിയതുമുതല്‍ പ്രതീക്ഷ ഇരട്ടിച്ചിരിയ്ക്കുകയാണ്.

ഇപ്പോഴിതാ ചിത്രത്തിലെ പാട്ടുകളുടെ ജുക്ക് ബോക്‌സ് റിലീസ് ചെയ്തിരിയ്ക്കുന്നു. ചില്ലു രാന്തല്‍...., വാര്‍ത്തിങ്കളീ.. എന്നീ രണ്ട് പാട്ടുകളാണ് ജുക്ക്‌ബോക്‌സിലുള്ളത്. ബികെ ഹരിനാരായണന്റെ വരികള്‍ക്ക് ഗോപി സുന്ദര്‍ ഈണം നല്‍കിയ രണ്ട് പാട്ടുകള്‍.


kali

നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി എന്ന ചിത്രത്തിന് ശേഷം സമീര്‍ താഹിറും ദുല്‍ഖര്‍ സല്‍മാനും ഒന്നിയ്ക്കുന്ന ചിത്രമെന്നതും പ്രതീക്ഷയാണ്. രാജേഷ് ഗോപിനാഥാണ് ചിത്രത്തിന് തിരക്കഥയെഴുതിയിരിയ്ക്കുന്നത്. ആഷിഖ് ഉസ്മാനും ഷൈജു ഖാലിദും സമീര്‍ താഹിറും ചേര്‍ന്നാണ് ചിത്രം നിര്‍മിയ്ക്കുന്നത്.


പ്രേത്തിന്റെ വന്‍ വിജയത്തിന് ശേഷം സായി പല്ലവി തീര്‍ത്തും വ്യത്യസ്തമായ അവതാരത്തിലെത്തുകയാണ് കലിയില്‍. ദുല്‍ഖറിനെയും സായിയെയും കൂടാതെ സൗഭിന്‍ ഷഹീര്‍, സണ്ണി വെയിന്‍, വിനായകന്‍, ചെമ്പന്‍ വിനോദ്, തുടങ്ങിയവരും ചിത്രത്തില്‍ കഥാപാത്രങ്ങളായിതെത്തുന്നു. ഇപ്പോള്‍ പാട്ട് കേള്‍ക്കൂ...


English summary
Kali Official Audio Jukebox

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam