»   » കലി മൂന്ന് ദിവസം കൊണ്ട് നേടിയതെത്ര കോടിയെന്നോ.. ഞെട്ടരുത്...

കലി മൂന്ന് ദിവസം കൊണ്ട് നേടിയതെത്ര കോടിയെന്നോ.. ഞെട്ടരുത്...

Written By:
Subscribe to Filmibeat Malayalam

സമ്മിശ്ര പ്രതികരണങ്ങള്‍ക്കിടയിലും റെക്കോഡ് കലക്ഷന്‍ നേടി കലി മുന്നേറുന്നു. വെറും മൂന്ന് ദിവസം കൊണ്ട് കലി 5.89 കോടി രൂപ ഗ്രോസ് കലക്ഷന്‍ നേടി എന്നാണ് റിപ്പോര്‍ട്ടുകള്‍. കേരളത്തിലും പുറത്തുമായി ഇപ്പോഴും വിജയകരമായി പ്രദര്‍ശനം തുടരുകയാണ് ചിത്രം.

ലോഹത്തെ തോല്‍പിച്ച് ദുല്‍ഖറിന്റെ കലി; ആദ്യ ദിവസം കോടികള്‍ വാരി


ആദ്യ ദിവസം തന്നെ ചിത്രം രണ്ടരക്കോടി രൂപ നേടിയിരുന്നു. ലോഹത്തിന്റെ റെക്കോഡ് തകര്‍ത്താണ് സമീര്‍ താഹിര്‍ സംവിധാനം ചെയ്ത കലി ആദ്യ ദിവസം 2.34 കോടി രൂപ നേടിയത്. 2.19 കോടിയാണ് ലോഹത്തിന്റെ ആദ്യ ദിവസത്തെ കലക്ഷന്‍.


 kali

ദുല്‍ഖര്‍ സല്‍മാനും സായി പല്ലവിയും കേന്ദ്ര കഥാപാത്രങ്ങളായെത്തിയ കലി മികച്ചൊരു റൊമാന്റിക് ത്രില്ലര്‍ എന്ന അഭിപ്രായമാണ് പ്രേക്ഷകരില്‍ നിന്നും നേടുന്നത്. രാജേഷ് ഗോപിനാഥാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്


ദേഷ്യക്കാരനായ സിദ്ധാര്‍ത്ഥിന്റെ കഥയാണ് കലി. സിദ്ധാര്‍ത്ഥിന്റെ ഭാര്യയായി പ്രേമത്തിലൂടെ ശ്രദ്ധേയായ സായി പല്ലവി എത്തുന്നു. മലര്‍ മിസില്‍ നിന്ന് അഞ്ജലിയിലേക്കെത്തുമ്പോള്‍ സായിക്ക് ഒത്തിരി മാറ്റങ്ങള്‍ വന്നിട്ടുണ്ട്

English summary
Kali three days gross collection

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam