»   » പ്രിയാമണിയുടെ വിവാഹത്തിനിടയിലെ സെല്‍ഫി.. കാളിദാസനൊപ്പം ഭാവന, സെല്‍ഫി വൈറലാവുന്നു

പ്രിയാമണിയുടെ വിവാഹത്തിനിടയിലെ സെല്‍ഫി.. കാളിദാസനൊപ്പം ഭാവന, സെല്‍ഫി വൈറലാവുന്നു

Posted By: Nihara
Subscribe to Filmibeat Malayalam

സോഷ്യല്‍ മീഡിയയില്‍ ഏറെ ട്രെന്‍ഡിങ്ങായിരിക്കുകയാണ് ഈ സെല്‍ഫി. ഭാവനയും കാളിദാസനുമുള്ള സെല്‍ഫിയെക്കുറിച്ചാണ് പറഞ്ഞു വരുന്നത്. പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളായ ഇരവരും വളരെ സന്തോഷമായാണ് ചിത്രത്തിന് പോസ് ചെയ്തിട്ടുള്ളത്. കാളിദാസനാണ് സെല്‍ഫി പകര്‍ത്തിയിട്ടുള്ളത്. ജയറാമിനൊപ്പം ബാലതാരമായി സിനിമയില്‍ അരങ്ങേറിയ കാളിദാസന്‍ നായകനായി അരങ്ങേറുന്ന പൂമരത്തിനായാണ് കാത്തിരിക്കുന്നത്. ചിത്രത്തിലെ ഗാനങ്ങള്‍ ഇതിനോടകം തന്നെ സമൂഹ മാധ്യമങ്ങളിലൂടെ വൈറലായിരുന്നു. ചിത്രം എന്നു പുറത്തു വരുമെന്നതിനെക്കുറിച്ചുള്ള വിവരങ്ങള്‍ക്കായാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്.

കോളേജില്‍ നിന്നും സലീം കുമാറിനെ സസ്‌പെന്‍ഡ് ചെയ്തപ്പോള്‍ മോഹന്‍ലാല്‍ രക്ഷിച്ചിരുന്നോ?? അതോ ??

നിവിന്‍ പോളിയുടെ സഹോദരിയായി വേഷമിടില്ലെന്ന് താരപുത്രി, നായികാ വേഷം മാത്രമേ പറ്റുകയുള്ളൂവെന്നാണോ ?

ജയറാമിനോടൊപ്പം നായികയായി വേഷമിട്ട മകനോടൊപ്പവും നായികയായി അഭിനയിക്കുമോ എന്നറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകര്‍. പ്രിയമാണിയുടെ വിവാഹ സല്‍ക്കാരത്തിനിടയിലെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലാവുന്നത്.

Bhavana

ഹാപ്പി ഹസ്ബന്‍സ്, ഇവര്‍, കുടുംബശ്രീ ട്രാവല്‍, വിന്റര്‍, ട്വന്റി ട്വന്റി, അമൃതം തുടങ്ങിയ ചിത്രങ്ങളിലാണ് ഭാവനയും ജയറാമും ഒരുമിച്ച് അഭിനയിച്ചത്. അച്ഛന്റെ നായിക ഇനി മകനൊപ്പവും എത്തുമയോന്നറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകര്‍. ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രം വൈറലായിക്കൊണ്ടിരിക്കുകയാണ്.

English summary
Kalidas Jayaram's selfie getting viral in social media.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam