»   » ശ്വേതയ്ക്ക് പിന്തുണയുമായി ഫെഫ്ക്ക

ശ്വേതയ്ക്ക് പിന്തുണയുമായി ഫെഫ്ക്ക

Posted By:
Subscribe to Filmibeat Malayalam
നടി ശ്വേത മേനോന്റെ പ്രസവരംഗം ചിത്രീകരിച്ച കളിമണ്ണ് തിയറ്ററുകളില്‍ പ്രദര്‍ശിപ്പിയ്ക്കില്ലെന്ന തീരുമാനത്തിനെതിരെ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്ക്ക് രംഗത്ത്.

ആവിഷ്‌ക്കാരസ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടാന്‍ തിയറ്റര്‍ ഉടമകള്‍ക്ക് സെന്‍സര്‍ ബോര്‍ഡിന്റെ ചുമതല ആരും നല്‍കിയിട്ടില്ലെന്ന് ഫെഫ്ക്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍ പ്രതികരിച്ചു.

ഷൂട്ടിങ് പൂര്‍ത്തിയാവാത്ത സിനിമ കാണാന്‍ പോലും നില്‍ക്കാതെ ശ്വേതയ്‌ക്കെതിരെ രംഗത്തെത്തിയ രാഷ്ട്രീയ നേതാക്കളുടെ നടപടി അങ്ങയേറ്റം ദൗര്‍ഭാഗ്യകരമാണെന്നും ഉണ്ണികൃഷ്ണന്‍ റഞ്ഞു.


കഴിഞ്ഞ ദിവസങ്ങളില്‍ നടി ശ്വേതയ്‌ക്കെതിരെയും സംവിധായകന്‍ ബ്ലെസിയ്‌ക്കെതിരെയും സ്പീക്കര്‍ ജി കാര്‍ത്തികേയന്‍, ജി സുധാകരന്‍, സെബാസ്റ്റ്യനന്‍ പോള്‍ തുടങ്ങിയവര്‍ പൊതുവേദിയില്‍ രൂക്ഷമായ വിമര്‍ശനങ്ങള്‍ നടത്തിയിരുന്നു.

ഇതിന് പിന്നാലെ സദാചാര പൊലീസിന്റെ രൂപത്തില്‍ ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ രംഗത്തുവന്നത്. ബ്ലെസി ചിത്രം കേരളത്തില്‍ പ്രദര്‍ശിപ്പിയ്ക്കില്ലെന്നും തിയറ്ററുകള്‍ പ്രസവമുറികളാക്കാന്‍ അനുവദിയ്ക്കില്ലെന്നുമായിരുന്നു ഫെഡറേഷന്‍ ലിബര്‍ട്ടി പ്രസിഡന്റ് തുറന്നടിച്ചത്.

എന്നാല്‍ ബഷീറിന്റെ പ്രസ്താവനയ്‌ക്കെതിരെ സംഘടനയ്ക്കുള്ളില്‍ നിന്നും പുറത്തു നിന്നും ഒരു പോലെ എതിര്‍പ്പുകളുയരുന്നുണ്ട്. സ്ത്രീകളുടെ നഗ്നത വിറ്റുമുതലാക്കുന്ന സിനിമകള്‍ പ്രദര്‍ശിപ്പിയ്ക്കാന്‍ മടി കാണിയ്ക്കാത്ത തിയറ്ററുകള്‍ കളിമണ്ണിനെതിരെ വാളോങ്ങുന്നത് ഇരട്ടത്താപ്പാണെന്നാണ് ആക്ഷേപം.

Please Wait while comments are loading...

Malayalam Photos

Go to : More Photos