»   » കളിമണ്ണിന് മൊബൈല്‍ ആപ്ലിക്കേഷന്‍

കളിമണ്ണിന് മൊബൈല്‍ ആപ്ലിക്കേഷന്‍

Posted By:
Subscribe to Filmibeat Malayalam

വിവാദങ്ങളുള്‍പ്പെടെ പലതുകൊണ്ടും ബ്ലെസ്സിച്ചിത്രമായ കളിമണ്ണ് ഇതിനകം തന്നെ ഏറെ ശ്രദ്ധനേടിക്കഴിഞ്ഞിട്ടുണ്ട്. നായിക ശ്വേത മേനോന്റെ പ്രസവം ചിത്രീകരിച്ചുവെന്നതാണ് ചിത്രത്തെ വിവാദത്തിലാക്കിയത്. ബ്ലെസ്സി സ്ഥിരം ശൈലി മാറ്റുന്നുവെന്ന ചിത്രമെന്ന നിലയ്ക്കും കളിമണ്ണിന് ഏറെ പ്രധാന്യമുണ്ട്. ഇപ്പോഴിതാ ആദ്യമായി മൊബൈല്‍ അപ്ലിക്കേഷന്‍ തയ്യാറാക്കുന്ന മലയാളചിത്രമെന്ന പേരും കളിമണ്ണ് സ്വന്തമാക്കിക്കഴിഞ്ഞു. ആന്‍ഡ്രോയ്ഡ്, ബ്ലാക്ക്‌ബെറി, ആപ്പിള്‍ ഫോണുകളിലെല്ലാം കളിമണ്ണിന്റെ മൊബൈല്‍ ആപ്ലിക്കേഷന്‍ ലഭ്യമാകും.

മൊബൈലുകളും ടാബ്‌ലറ്റുകളിലും വളരെ എളുപ്പത്തില്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയുമെന്നതുതന്നെയാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. കളിമണ്ണിനെക്കുറിച്ചുള്ള ചെറിയൊരു വിവരണം, പാട്ടുകള്‍, ചിത്രത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെക്കുറിച്ചുള്ള വിവരങ്ങള്‍, ഫോട്ടോകള്‍, ഓഡിയോ റിലീസ്, പാട്ട് ചിത്രീകരണം എന്നിവയുടെ യുട്യൂബ് ലിങ്കുകള്‍, ചിത്രത്തിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിന്റെ ലിങ്ക് എന്നിവയാണ് ഇതിലുള്‍പ്പെടുത്തിയിരിക്കുന്നത്.

ഹോം പേജില്‍ നിന്നും മറ്റൊരു പേജിലേയ്ക്ക് എളുപ്പത്തില്‍ പ്രവേശിക്കാവുന്ന തരത്തിലാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്. ഇതിനകം തന്നെ പ്രശസ്തമായ ലാലീ ലാലീ... എന്ന താരാട്ടു പാട്ട്, ശലഭമായി എന്നിവ പൂര്‍ണമായും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഒപ്പം മറ്റുപാട്ടുകളും ലഭ്യമാണ്. ഈ ആപ്ലിക്കേഷന് ഇന്ത്യില്‍ 50 രൂപയും ഇന്ത്യയ്ക്ക് പുറത്ത് 99 സെന്റുമാണ് വില.

English summary
Blessy Film Kalimannu got mobile applications will be available on Android, Blackberry and Apple platforms.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam