»   » കളിമണ്ണിലെ ഐറ്റം ഗാനം പുറത്ത്

കളിമണ്ണിലെ ഐറ്റം ഗാനം പുറത്ത്

Posted By:
Subscribe to Filmibeat Malayalam

സംവിധായകന്‍ ബ്ലെസ്സിയുടെ ചിത്രത്തില്‍ ഐറ്റം നമ്പര്‍ ഉണ്ടെന്നുള്ള വെളിപ്പെടുത്തല്‍ പ്രേക്ഷകരെ സംബന്ധിച്ച് വലിയ അത്ഭുതമായിരുന്നു. വളരെ സങ്കീര്‍ണമായ മനുഷ്യബന്ധങ്ങളുടെ കഥ പറയുന്ന അതിവൈകാരികതയുള്ള ചിത്രങ്ങളാണ് ബ്ലെസ്സിയുടെ പതിവു സ്റ്റൈല്‍. അത്തരമൊരു സംവിധായകന്‍ ഐറ്റം നമ്പര്‍, അതും മൂന്നെണ്ണം, ഉള്‍പ്പെടുത്തിക്കൊണ്ട് ഒരു ചിത്രമെടുക്കുകയെന്നത് ആളുകളില്‍ അതിശയം ഉണ്ടാക്കിയില്ലെങ്കിലേ അത്ഭുതമുള്ളു.

എന്തായാലും ഇതിനകം തന്നെ വിവാദങ്ങളില്‍ അകപ്പെട്ട് വലിയ വാര്‍ത്തയായിമാറിയ കളിമണ്ണ് എന്ന ചിത്രം ബ്ലെസിയെന്ന സംവിധായകന്റെ സ്റ്റൈല്‍ ബ്രേക്കിങ് ചിത്രം തന്നെയായിരിക്കും. നായിക ശ്വേത മേനോനൊപ്പം ബോളിവുഡ് താരം സുനില്‍ ഷെട്ടി നൃത്തം ചെയ്യുന്നതുള്‍പ്പെടെ മൂന്ന് ഐറ്റം ഗാനങ്ങളാണ് ചിത്രത്തിലുള്‍പ്പെടുത്തിയിരിക്കുന്നത്.

കളിമണ്ണിലെ താരാട്ടുപാട്ട് ഇതിനകം തന്നെ കേരളത്തില്‍ പ്രശസ്തമായിട്ടുണ്ട്. ഗായിക മൃദുല വാര്യര്‍ ആലപിച്ച ലാലി...ലാലീ...എന്നഗാനം യുട്യൂബില്‍ റിലീസ് ചെയ്ത ഉടന്‍തന്നെ ഹിറ്റായി മാറുകയായിരുന്നു. മറ്റൊരു ഡ്യൂയറ്റും ലാലീ..ലാലിയ്‌ക്കൊപ്പം റിലീസ് ചെയ്തിരുന്നു. ഇതിനും മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്.

ഇപ്പോഴിതാ ചിത്രത്തിലെ ഒരു ഐറ്റം നമ്പറും യുട്യൂബില്‍ റിലീസ് ചെയ്തിരിക്കുകയാണ്. സുനില്‍ ഷെട്ടിയും ശ്വേത മേനോനും നൃത്തം ചെയ്യുന്ന ഹിന്ദി ഗാനമാണ് റിലീസ് ചെയ്തിരിക്കുന്നത്. മനോജ് യാദവ് രചിച്ച ഗാനത്തിന് എം ജയചന്ദ്രനാണ് സംഗീതം നല്‍കിയിരിക്കുന്നത്. സോനു കക്കര്‍, സുഖ്‌വിന്ദര്‍ സിങ് എന്നിവര്‍ ചേര്‍ന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. ബദ്‌നാമീ ഹോ ഗയീ എന്നു തുടങ്ങുന്ന ഗാനം കളര്‍ഫുള്‍ ഗാനമാണ്. തെരുവില്‍ നടക്കുന്ന ആട്ടവും പാട്ടും ശൈലിയിലുള്ളതാണ് ഈ ഐറ്റം നമ്പര്‍.

English summary
After the two hit song from the movie Kalimannu the third son has been released in You Tube

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam