»   » കളിമണ്ണിലെ ഗാനങ്ങള്‍ ഹൃദ്യം

കളിമണ്ണിലെ ഗാനങ്ങള്‍ ഹൃദ്യം

Posted By:
Subscribe to Filmibeat Malayalam

പ്രസവചിത്രീകരണ വിവാദത്തിലൂട പ്രശസ്തിനേടിയ കളിമണ്ണ് എന്ന ബ്ലസ്സി ചിത്രത്തിന്റെ ഗാനങ്ങള്‍ പുറത്തിറങ്ങി. റിലീസിനായി മലയാളികള്‍ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രത്തിലെ ഗാനങ്ങള്‍ ചിത്രത്തെക്കുറിച്ച് ഏറെ പ്രതീക്ഷകള്‍ക്ക് സാധ്യത നല്‍കുന്നുണ്ട്.

ചിത്രത്തിലെ രണ്ട് ഗാനങ്ങളാണ് യുട്യൂബില്‍ ലഭ്യമായിരിക്കുന്നത്. രണ്ട് ഗാനങ്ങളും ഇതിനകം തന്നെ പ്രേക്ഷകപ്രീതി നേടിയിട്ടുണ്ട്. ഒഎന്‍വി കുറുപ്പ് രചിച്ചിരിക്കുന്ന മലയാളഗാനങ്ങള്‍ക്കൊപ്പം ഹിന്ദിഗാനങ്ങളും ചിത്രത്തിലുണ്ട്. എം ജയചന്ദ്രനാണ് ചിത്രത്തിന് സംഗീതസംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്.

കളിമണ്ണിലെ പാട്ട് ഹിറ്റാകുന്നു

അമ്മയും മകളും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥ പറയുന്ന കളിമണ്ണില്‍ ഒരു താരാട്ട് പാട്ടില്ലെങ്കില്‍പ്പിന്നെ എങ്ങനെ ശരിയാകും. മനോഹരമായ താരാട്ടുപാട്ടാണ് ചിത്രത്തിന് വേണ്ടി ഒരുക്കിയിരിക്കുന്നത്. ശ്വേതയുടെ അഭിനയത്തികവുകൊണ്ടും സംഗീതംകൊണ്ടും വരികള്‍കൊണ്ടുമെല്ലാം മനോഹരമാണ് ലാലി ലാലി. എന്നു തുടങ്ങുന്ന താരാട്ടു പാട്ട്.

കളിമണ്ണിലെ പാട്ട് ഹിറ്റാകുന്നു

ഐഡിയ സ്റ്റാര്‍ സിങ്ങര്‍ എന്ന സംഗീത റിയാലിറ്റിഷോയില്‍ നിന്നും ഉയര്‍ന്നുവന്ന മൃദുല വാരിയരാണ് ലാലി ലാലി... എന്നു തുടങ്ങുന്ന താരാട്ട് ആലപിച്ചിരിക്കുന്നത്. മനോഹരമായ ആലാപനംകൊണ്ട് ഗാനം ഇതിനകം ശ്രദ്ധനേടിക്കഴിഞ്ഞു.

കളിമണ്ണിലെ പാട്ട് ഹിറ്റാകുന്നു

ശ്വേത മേനോനും ബിജു മേനോനും അഭിനയിക്കുന്ന പ്രണയഗാനമാണ് മറ്റൊന്ന് പറയാന്‍ കൊതിച്ചൊരെന്റെ വാക്കില്‍ നീ.. എന്നു തുടങ്ങുന്ന ഈ ഗാനം മുംബൈയിലെ സുന്ദരമായ ലൊക്കേഷനുകളിലാണ് ചിത്രീകരിച്ചിരിക്കുന്നത്. ബിജു മേനോന്റെ വ്യത്യസ്തമായ ലുക്കാണ് പാട്ടില്‍ കാണാന്‍ കഴിയുന്നത്. ആലാപനം കൊണ്ടും സംഗീതംകൊണ്ടും സാഹിത്യം കൊണ്ടുമെല്ലാം ഈ പാട്ടും സംഗീതപ്രേമികളുടെ മനസ് കീഴടക്കിക്കഴിഞ്ഞു.

കളിമണ്ണിലെ പാട്ട് ഹിറ്റാകുന്നു

എട്ടുപാട്ടുകളാണ് കളിമണ്ണില്‍ ഉള്ളത്. ഇതില്‍ മൂന്നെണ്ണം ശ്വേതയുടെ ഐറ്റം നമ്പര്‍ സ്റ്റൈല്‍ ഗാനങ്ങളാണ്. ഇതിലൊന്നിന്റെ രംഗത്ത് ബോളിവുഡ് താരം സുനില്‍ ഷെട്ടി നൃത്തം ചെയ്യുന്നുണ്ട്. മലയാളഗാനങ്ങളെന്നപോലെ ഹിന്ദിഗാനങ്ങളും ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

കളിമണ്ണിലെ പാട്ട് ഹിറ്റാകുന്നു

ഒഎന്‍വി കുറുപ്പും മനോജ് യാദവുമാണ് കളിമണ്ണിലെ ഗാനങ്ങള്‍ രചിച്ചിരിക്കുന്നത്. ശ്രേയ ഘോഷാല്‍, മൃദുല വാര്യര്‍, ജനകി അയ്യര്‍, സോനു കക്കാര്‍, സുഖ്വിന്ദര്‍ സിങ്, ഹരിചരണ്‍, സുദീപ് കുമാര്‍ എന്നിവരാണ് ചിത്രത്തില്‍ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്. എം ജയചന്ദ്രനാണ് സംഗീതസംവിധായകന്‍.

English summary
Blessy's upcoming movie Kalimannu songs are hit on Youtube in few days

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam