»   » കളിമണ്ണിനെതിരായഹര്‍ജി:സെന്‍സര്‍ ബോര്‍ഡിന് നോട്ടീസ്

കളിമണ്ണിനെതിരായഹര്‍ജി:സെന്‍സര്‍ ബോര്‍ഡിന് നോട്ടീസ്

Posted By:
Subscribe to Filmibeat Malayalam

പ്രസവചിത്രീകരണത്തെത്തുടര്‍ന്ന് വിവാദത്തിലാവുകയും ഇപ്പോള്‍ പ്രദര്‍ശനവുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങള്‍ നിലനില്‍ക്കുകയും ചെയ്യുന്ന ബ്ലെസ്സി ചിത്രം കളിമണ്ണിനെതിരെ ഹര്‍ജി.

സിനിമയിലെ പ്രസവരംഗങ്ങള്‍ നീക്കണമെന്നാവശ്യപ്പെട്ട് ഗിന്നസ് മാടസ്വാമിയാണ് മനുഷ്യാവകാശകമ്മീഷന് പരാതി നല്‍കിയത്. ഇതിന്മേല്‍ സെന്‍സര്‍ബോര്‍ഡിന് നോട്ടീസ് അയയ്ക്കാന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് ജെബി കോശി ഉത്തരവിട്ടു.

സാമ്പത്തികലാഭം ലക്ഷ്യമാക്കിയുള്ള സിനിമയില്‍ പ്രസവമുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചിത്രീകരിച്ചതിലൂടെ കുടുംബജീവിതത്തിന്റെ സ്വകാര്യതകളും ജനിയ്ക്കുന്ന കുട്ടിയുടെ ജന്മാവകാശങ്ങളും ഹനിയ്ക്കുന്നുവെന്നാണ് മാടസ്വാമിയുടെ ഹര്‍ജിയില്‍ ആരോപിക്കുന്നത്.

സിനിമയ്ക്കായി പ്രസവരംഗങ്ങള്‍ ചിത്രീകരിക്കുകയും പ്രദര്‍ശിപ്പിക്കുകയും ചെയ്യുന്നത്. കുട്ടികളുടെ സാമൂഹിക ശാരീരിക വളര്‍ച്ചയെ ഗുരുതരമായി ബാധിയ്ക്കുമെന്നും ഇത് ഭരണഘടനാവിരുദ്ധമാണെന്നും ഹര്‍ജിയില്‍ പറയുന്നു.

English summary
State Human Rights Cimmission issued a notice demanding clarification over the Delivery scene of Blessy's movie Kalimannu.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam