»   » കളിമണ്ണിന്റെ സാറ്റലൈറ്റ് അവകാശം സൂര്യ ടിവിയ്ക്ക്

കളിമണ്ണിന്റെ സാറ്റലൈറ്റ് അവകാശം സൂര്യ ടിവിയ്ക്ക്

Posted By:
Subscribe to Filmibeat Malayalam

ഓഗസ്റ്റ് 23ന് തിയേറ്ററുകളിലെത്തുന്ന ബ്ലെസ്സി ചിത്രം കളിമണ്ണിന്റെ സാറ്റലൈറ്റ് അവകാശം സൂര്യ ടിവി സ്വന്തമാക്കി. എത്ര രൂപയ്ക്കാണ് സാറ്റലൈറ്റ് അവകാശം സൂര്യ സ്വന്തമാക്കിയിരിക്കുന്നതെന്നകാര്യം വ്യക്തമല്ല.

എന്തായാലും ഓഗസ്റ്റ് 23ന് റിലീസാകുന്ന ചിത്രം ഏറെ ആകാംഷകള്‍ ഉണര്‍ത്തുന്നുണ്ട്. ചിത്രീകരണ സമയത്ത് തുടങ്ങിയ വിവാദങ്ങള്‍ ഈ അടുത്ത ദിവസങ്ങള്‍ വരെ നിലനിന്നു എന്നതുതന്നെ കളിമണ്ണിന്റെ പബ്ലിസിറ്റിയ്ക്ക് ഏറെ സഹായകമായിട്ടുണ്ട്. കളിമണ്ണ് മൂലമുണ്ടായ വിവാദത്തെക്കുറിച്ച് ഓണ്‍ലൈന്‍ മാധ്യമങ്ങളിലും ചാനലുകളിലും ഏറെ ചര്‍ച്ചകളും പരിപാടികളുമെല്ലാം നടന്നിരുന്നു.

അത്ര പ്രശസ്തയല്ലാത്ത ഒരു നടി അമ്മയാകുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ആദ്യമായി കൃത്രിമ വയറുവെയ്ക്കാതെ ഗര്‍ഭിണിയായി അഭിനയിയ്ക്കുകയും സ്വന്തം കുഞ്ഞിനെത്തന്നെ തുടര്‍ന്ന് കഥാപാത്രമാക്കാന്‍ അനുവദിയ്ക്കുകയും ചെയ്ത ആദ്യ നടി ഒരുപക്ഷേ ശ്വേത മേനോനായിരിക്കും.

പ്രസവചിത്രീകരണത്തിനെതിരെയുള്ള പ്രതിഷേധങ്ങള്‍ കോടതിവരെ എത്തുകയും ചിത്രം കണ്ട കോടതി അത് പ്രദര്‍ശനത്തിന് യോഗ്യമാണെന്ന് വിധിയ്ക്കുകയും ചെയ്തതോടെയാണ് കളിമണ്ണുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഒരുവിധം അവസാനിച്ചത്. പതിവ് ബ്ലെസ്സിച്ചിത്രങ്ങളില്‍ നിന്നെല്ലാം വ്യത്യസ്തമായി എത്തുന്ന ഈ ചിത്രം ഏറെ പ്രതീക്ഷകളോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്.

English summary
It is reported that the satellite rights of Blessy's Kalimannu has been purchased by Surya TV

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam