»   » എവിടെയും ലാലീ......ലാലീ.....ലേ........

എവിടെയും ലാലീ......ലാലീ.....ലേ........

Posted By:
Subscribe to Filmibeat Malayalam

കുറച്ചേറെക്കാലം കഴിഞ്ഞ് ഒരു മനോഹരമായ താരാട്ട് കേട്ടതിന്റെ സന്തോഷത്തിലാണ് മലയാളികള്‍. കേട്ടവര്‍ കേട്ടവര്‍ വീണ്ടും വീണ്ടും കേള്‍ക്കുകയാണ്. കേള്‍ക്കാത്തവര്‍ കേള്‍ക്കണമെന്നാവശ്യപ്പെട്ട് സോഷ്യല്‍ നെറ്റ് വര്‍ക്ക് സൈറ്റുകളില്‍ താരാട്ടുപാട്ടിന്റെ യുട്യൂബ് ലിങ്കുകള്‍ പരക്കുകയാണ്.

വിവാദങ്ങള്‍ കാരണം ശ്രദ്ധനേടിയ സംവിധായകന്‍ ബ്ലസ്സിയുടെ കളിമണ്ണിലെ ഗാനത്തിന് വമ്പന്‍ ജനപ്രീതിയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഗായിക മൃദുല വാര്യര്‍ ആലപിച്ച 'ലാലി ലാലി.....' എന്നു തുടങ്ങുന്ന താരാട്ടുപാട്ട് കേട്ടാല്‍ മതിവരാത്തതാണ്. തീര്‍ത്തും വ്യത്യസ്തമായ മൃദുലയുടെ സ്വരത്തില്‍ അത്രയേറെ ഹൃദ്യമായിരിക്കുന്നു ഈ ഗാനം. ഗാനരംഗങ്ങളും ഏറെ മനോഹരമാണ്. ശ്വേത അഭിനയിച്ച ഗാനരംഗങ്ങളില്‍ ഏറ്റവും മനോഹരമായതെന്ന് വേണമെങ്കില്‍ ഇതിനെ വിശേഷിപ്പിക്കാം. ഐഡിയ സ്റ്റാര്‍ സിങ്ങര്‍ എന്ന റിയാലിറ്റിഷോയില്‍ നിന്നും വന്ന ഗായികയായ മൃദുലയ്ക്കും ഈ ഗാനം ഒരുപക്ഷേ വലിയ ബ്രേക്ക് ആയി മാറിയേയ്ക്കാം.

Kalimannu

റീലീസ് ചെയ്ത് ആദ്യദിവസം പിന്നിട്ടപ്പോള്‍ത്തന്നെ നാല് ലക്ഷത്തിലധികം ആളുകളാണ് യുട്യൂബില്‍ ലാലി ലാലി കണ്ടത്. സാധാരണ താരാട്ടുപാട്ടുകളില്‍ അമ്മയുടെയും കുഞ്ഞിന്റെയും അല്ലെങ്കില്‍ അച്ഛന്റെയും കുഞ്ഞിന്റെയുമെല്ലാം സാന്നിധ്യമുണ്ടാകാറുണ്ട്. പക്ഷേ കളിമണ്ണിലെ താരാട്ടില്‍ ഗര്‍ഭിണിയായ നായിക ആ സന്തോഷത്തിലാണ് താരാട്ടുപാടുന്നത്.

അമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധത്തിന്റെ കഥയാണ് കളിമണ്ണെന്ന് ബ്ലസ്സി പലവട്ടം പറഞ്ഞിട്ടുണ്ട്, അതിന് ഏറ്റവും വലിയ തെളിവാണ് ഈ താരാട്ടുപാട്ട്. ഒഎന്‍വി കുറുപ്പിന്റെ വരികള്‍ക്ക് സംഗീതം നല്‍കിയത് എം ജയചന്ദ്രനാണ്.

English summary
The song in Blessy's Kalimannu Lali Laali le.. starring Shwetha Menon has already received more than 4 lakh viewers within one day of its release.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam